ബെംഗളൂരു: കമൽ ഹാസനെതിരെ രൂക്ഷ വിമർശനവുമായി കർണാടക ഹൈക്കോടതി. കമൽ ഹാസൻ നടത്തിയ പരാമർശം കന്നഡിഗരുടെ വികാരം വ്രണപ്പെടുത്തിയെന്നും എന്തടിസ്ഥാനത്തിലാണ് തമിഴിൽ നിന്നാണ് കന്നഡയുടെ ഉൽപത്തി എന്ന പരാമർശം കമൽഹാസൻ നടത്തിയതെന്നും എന്നും ജസ്റ്റിസ് നാഗ പ്രസന്ന ചോദിച്ചു. ക്ഷമാപണം കൊണ്ട് പരിഹിരിക്കേണ്ട വിഷയം കോടതിയിൽ വരെ എത്തിച്ചെന്നും ഈ മനോഭാവം ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. കമൽ ഹാസൻ മാപ്പ് പറയണമായിരുന്നെന്നും കർണാടക ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. ജലം,ഭൂമി,ഭാഷ ഇവ പൗരന്മാരുടെ വികാരമാണ്, അതിനാൽ ഒരാൾക്കും ഇത്തരം വികാരങ്ങളെ […]
ജോൺ ബ്രിട്ടാസ് മാപ്പ് പറയണമെന്ന് യൂത്ത് കോൺഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി
സിപിഎം സംസ്ഥാന സമിതി അംഗവും രാജ്യസഭാംഗവുമായ ജോൺ ബ്രിട്ടാസ് പെന്തക്കോസ്തു സഭക്കെതിരെ നടത്തിയ വിവാദ പരാമർശത്തിനെതിരെ യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ വർക്കി. ഇന്ത്യയിലെ പ്രധാന ക്രിസ്ത‌്യൻ മത വിഭാഗവും, നിരവധി വിശ്വാസികൾ ആരാധന നടത്തുകയും ചെയ്യുന്ന സഭയാണ് പെന്തികോസ്്. നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും, വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും നേതൃത്വം കൊടുത്ത പാരമ്പര്യമുള്ള ഈ വിഭാഗത്തെ ജോൺ ബ്രിട്ടാസ് എംപി കഴിഞ്ഞ ദിവസം നടത്തിയ യൂട്യൂബ് ചർച്ചയിൽ അപമാനിച്ചത് പ്രതിഷേധാർഹമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് […]
തമിഴ്‌നാട്ടിൽ മലയാളി പെൺകുട്ടിയെ വീട്ടിൽ കയറി കുത്തി കൊലപ്പെടുത്തി: പ്രണയഭ്യർത്ഥന നിരസിച്ചു എന്നതാണ് കാരണം
പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തി. തമിഴ്നാട് പൊള്ളാച്ചിയിലാണ് പ്രണയാഭ്യർഥന നിരസിച്ച മലയാളി പെൺകുട്ടിയെ യുവാവ് കുത്തി കൊലപ്പെടുത്തിയത്. പൊൻമുത്തു നഗറിലെ മലയാളി കുടുംബത്തിലെ പെൺകുട്ടി അശ്വിക (19) ആണ് കൊല്ലപ്പെട്ടത്. ഉദുമൽപേട്ട റോഡ് അണ്ണാ നഗർ സ്വദേശിയായ പ്രവീൺ കുമാർ എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. സ്വകാര്യ പണം ഇടപാട് സ്ഥാപനത്തിലെ ജീവനക്കാരനാണ് പ്രവീൺ. കോയമ്പത്തൂരിലെ സ്വകാര്യ കോള ജിലെ രണ്ടാം വർഷ ബിഎസ് സി കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥിയാണ് അഷ്വിക.മാതാപിതാക്കൾ […]
2000 ത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ നാടുകടത്തി
ന്യൂഡൽഹി: ഓപ്പറേഷൻ സിന്ദൂറിന് പിന്നാലെ ഇന്ത്യയിൽ നിന്ന് ഏകദേശം രണ്ടായിരത്തോളം അനധികൃത ബംഗ്ലാദേശി കുടിയേറ്റക്കാരെ മടക്കിയയച്ചതായി കേന്ദ്രസർക്കാർ. രാജ്യത്തെമ്പാടും നടത്തിവന്ന തിരച്ചിലുകൾക്കും പരിശോധനകൾക്കും ശേഷമാണ് ഇത്രയും കുടിയേറ്റക്കാരെ കണ്ടെത്തി, മടക്കിയയച്ചതെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ബംഗ്ലാദേശുമായി അതിർത്തി പങ്കിടുന്ന ത്രിപുര, മേഘാലയ, അസം എന്നീ സംസ്ഥാനങ്ങളിലെത്തിച്ചാണ് ഇവരെ ബംഗ്ലാദേശിലേക്ക് തിരികെ അയക്കുന്നത്. ഇതിന് പുറമെ തിരിച്ചുപോകാൻ സ്വയം സന്നദ്ധരായി എത്തുന്നവരുമുണ്ട്. പൊലീസും മറ്റും കണ്ടെത്തി തിരികെ അയക്കുന്ന അനധികൃത കുടിയേറ്റക്കാരിൽ ഭൂരിഭാഗവും […]
റഷ്യൻ വ്യോമതാവളങ്ങൾക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രെയ്ൻ; 40 യുദ്ധവിമാനങ്ങൾ തകർത്തതായി റിപ്പോർട്ട്
മോസ്‌കോ: റഷ്യന്‍ വ്യോമതാവളങ്ങള്‍ക്ക് നേരെ ആക്രമണം കടുപ്പിച്ച് യുക്രെയ്ന്‍. ഓപ്പറേഷന്‍ സ്‌പൈഡേഴ്‌സ് വെബ്ബിന്‌റെ ഭാഗമായി റഷ്യയുടെ 40 യുദ്ധവിമാനങ്ങള്‍ തകര്‍ത്തതായി യുക്രെയ്ന്‍ അവകാശപ്പെട്ടതായാണ് റിപ്പോർട്ട്. ട്രക്കുകളില്‍ നിന്ന് ഡ്രോണുകള്‍ ഉപയോഗിച്ചാണ് റഷ്യന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ത്തിട്ടതെന്നും റിപ്പോർട്ടുണ്ട്. ഒരേ സമയം റഷ്യയുടെ അഞ്ച് കേന്ദ്രങ്ങളിലാണ് യുക്രെയ്ന്‍ ആക്രമണം നടത്തിയത്. സൈബീരിയയിലെ സൈനികതാവളത്തിന് നേരെയും യുക്രൈയ്ന്‍ ആക്രമണം കടുപ്പിച്ചിട്ടുണ്ട്. ഒലെന്യ, ബെലായ വ്യോമതാവളത്തിന് സമീപം സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. റഷ്യയ്ക്ക് നേരെ യുക്രെയ്ന്‍ നടത്തിയിട്ടുള്ളതില്‍വെച്ച് […]
പാലക്കാട് പത്താം ക്ലാസ് വിദ്യാര്‍ത്ഥി വീടിനുള്ളിൽ തൂങ്ങിമരിച്ചു
പാലക്കാട് മണ്ണാർക്കാട് അലനല്ലൂരിൽ വിദ്യാർത്ഥിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാഴി ചോലാക്കാടൻ വീട്ടിൽ മുഹമ്മദാലിയുടെ മകൻ ആദിൽ ( 14) നെയാണ് വൈകിട്ടോടെ മരിച്ച നിലയിൽ കണ്ടെത്തിയത്. പത്താം ക്ലാസ് വിദ്യാർത്ഥിയാണ്.മൃതദേഹം മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. അമ്മ വഴക്കു പറഞ്ഞതിലുള്ള മനോവിഷമമാണ് മരണ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് പാലക്കാട് നാട്ടുകൽ പൊലീസെത്തി തുടര്‍ നടപടി സ്വീകരിച്ചു. അതേസമയം പാലക്കാട് തൃത്താലയിൽ പത്താം ക്ലാസ്സ് വിദ്യാർത്ഥിനിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ […]
ജനിക്കാനും ജീവിക്കാനും മാത്രമല്ല, അഭിമാനത്തോടെ മരിക്കാനും മനുഷ്യന് അവകാശമുണ്ട്മന്ത്രി പി.രാജീവ്
കോതമംഗലം നഗരസഭയിൽ ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ചു. ജനിക്കുന്നതിനും ജീവിക്കുന്നതിനും സമാനമായി അഭിമാനത്തോടെ മരിക്കാനും മരണാനന്തര ചടങ്ങുകൾ നിറവേറ്റാനും മനുഷ്യന് അവകാശമുണ്ട് എന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കോതമംഗലം നഗരസഭയിൽ ഒരുക്കുന്ന ആധുനിക ശ്മശാനത്തിന്റെ നിർമ്മാണോദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ കാലത്തിന്റെ പ്രശ്നങ്ങൾ മനസ്സിലാക്കി ഓരോന്നിലും ഇടപെട്ടുകൊണ്ടാണ് കോതമംഗലം നഗരസഭയുടെ പ്രവർത്തനം. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതിന് പിന്നിൽ കോതമംഗലം എം.എൽ.എയുടെയും നഗരസഭ ഭരണസമിതിയുടെയും വലിയ പരിശ്രമമാണ് നടത്തുന്നത് എന്നും മന്ത്രി പറഞ്ഞു. കോതമംഗലത്തിന്റെ […]
11000 ത്തോളം ജീവനക്കാർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നു; ആനുകൂല്യങ്ങൾ നൽകാൻ വേണ്ടത് 6000 കോടി
സംസ്ഥാന സർക്കാർ ജീവനക്കാരായ 11,000ത്തോളം പേർ ഇന്ന് സർവീസിൽ നിന്നും പടിയിറങ്ങും. സംസ്ഥാനത്ത് സർക്കാർ സർവീസിൽ നിന്ന് ഇന്ന് കൂട്ട വിരമിക്കൽ. 11000 ത്തോളം ജീവനക്കാരാണ് ഇന്ന് സർവീസിൽ നിന്ന് വിരമിക്കുന്നത്. ഇവർക്ക് ആനുകൂല്യങ്ങൾ നൽകാൻ 6000 കോടി രൂപ വേണ്ടി വരും. ഏറ്റവും കൂടുതൽ ജീവനക്കാർ വിരമിക്കുന്നത് കെഎസ്ഇബിയിൽ നിന്നാണ്. 1022 പേർ. സെക്രട്ടേറിയറ്റിൽ നിന്ന് മാത്രം 221 പേരാണ് വിരമിക്കുന്നത്. ജനന സർട്ടിഫിക്കറ്റ് നിർബന്ധം ആക്കുന്നതിന് മുൻപ് സ്കൂളിൽ ചേർക്കുമ്പോൾ മേയ് 31 ആയിരുന്നു […]
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തിയ പ്രസ്താവന കൊളംബിയ പിൻവലിച്ചു
ഓപ്പറേഷൻ സിന്ദൂരിനിടെ പാകിസ്ഥാനിൽ ഉണ്ടായ ജീവഹാനിയിൽ അനുശോചനം രേഖപ്പെടുത്തി നേരത്തെ പുറപ്പെടുവിച്ച പ്രസ്താവന കൊളംബിയ വെള്ളിയാഴ്ച ഔദ്യോഗികമായി പിൻവലിച്ചു. ഇത് ഇന്ത്യയുടെ വൻ നയതന്ത്രനേട്ടമായി വിലയിരുത്തപ്പെടുന്നു. കൊളംബിയയുടെ നിലപാടിൽ ശശി തരൂരിൻ്റെ നേതൃത്വത്തിലുള്ള നയതന്ത്ര പ്രതിനിധി സംഘം നിരാശ പ്രകടിപ്പിച്ചതിനെ തുടർന്നാണ് പ്രസ്താവന പിൻവലിച്ചതായി ഔദ്യോഗികമായി അവർ പ്രതികരിച്ചത്. “ഇന്ന് ഞങ്ങൾക്ക് ലഭിച്ച വിശദീകരണവും യഥാർത്ഥ സാഹചര്യം, സംഘർഷം, കശ്മീരിൽ എന്താണ് സംഭവിച്ചത് എന്നിവയെക്കുറിച്ച് വിശദമായ വിവരങ്ങളും ഉള്ളതിനാൽ, തുറന്ന സംഭാഷണം തുടരാൻ കഴിയുമെന്ന് ഞങ്ങൾക്ക് വളരെ […]
മലയോര മേഖലയിൽ ശക്തമായ മഴ
മലയോര മേഖലയായ പൊന്മുടി കല്ലാർ ആനപ്പാറ എന്നീ സ്ഥലങ്ങളിൽ ശക്തമായ മഴ പെയ്തുകൊണ്ടിരിക്കുകയാണ് പൊന്മുടി യാത്ര വിലക്കിയിരിക്കുകയാണ് കല്ലാറ് വട്ടക്കായത്തിന്റെ അടുത്തുള്ള മലമുകളിൽ നിന്നും പാറക്കല്ലുകൾ ഉരുണ്ടുവീഴുന്നതായി ജനങ്ങൾ പറയുന്നുണ്ട് ആ ഭാഗങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ സൂക്ഷിക്കുക അതുപോലെ പുറത്തിറങ്ങുന്നവർ വളരെ ശ്രദ്ധേയോടു കൂടി നടക്കുക പൊട്ടിക്കിടക്കുന്ന വൈദ്യുത കമ്പികൾ കാണാൻ സാധ്യതയുണ്ട് മരങ്ങൾ കടപുഴകി വീണിട്ടുണ്ട് നാടിന്റെ നന്മയ്ക്കായി റിപ്പോർട്ടർ ഷാജഹാൻ തൊളിക്കോട് പാർക്ക് മീഡിയ ന്യൂസ് തിരുവനന്തപുരം
