Flash Story
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു
Naval Day Operation DemoOn 03rd December 2025At Shanghumukham Beach

രാജ്യത്തെ മുൾമുനയിൽ നിർത്തിയ നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം

രാജ്യത്തെ ആകെ മുൾമുനയിൽ നിർത്തിയ നോട്ട് നിരോധനത്തിന് ഇന്ന് ഒമ്പത് വർഷം. 2016 നവംബർ എട്ടിനാണ് രാജ്യത്ത് 500- 1000 രൂപാ നോട്ടുകൾ അസാധുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. 2016 നവംബർ എട്ടിന് രാത്രി 8 മണിക്ക് ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്താണ് പ്രധാനമന്ത്രി നരേന്ദ്രമോദി 500- 1000 നോട്ടുകൾ ഇനി നിയമപരമല്ലെന്ന് പ്രഖ്യാപിച്ചത്. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ പിൻവലിക്കുന്നതോടുകൂടി രാജ്യത്ത് കള്ളപ്പണത്തിന്റെ ഒഴുക്ക് തടയാനാകുമെന്നും ‌ തീവ്രവാദപ്രവർത്തനങ്ങളും മയക്കുമരുന്ന് കച്ചവടവും ഇല്ലാതാക്കാനാകുമെന്നുമായിരുന്നു അവകാശവാദം. എന്നാൽ […]

മലപ്പുറത്തെ വ്യാപാര സ്ഥാപനത്തിലെ തീപിടുത്തത്തിൽ കുടുങ്ങിക്കിടന്നവരെ രക്ഷപ്പെടുത്തി:

മലപ്പുറം കോട്ടക്കലിലെ വ്യാപാര സ്ഥാപനത്തിൽ വൻ തീ പിടുത്തം. ഫയർ ഫോഴ്സ് തീ അണയ്ക്കാൻ ശ്രമം തുടരുന്നു. കടയ്ക്കുള്ളിൽ കുടുങ്ങിയ മൂന്ന് പേരെ രക്ഷപ്പെടുത്തി. ഇവർക്ക് ​ഗുരുതരമായ പരുക്കുകളില്ലെന്ന് ഫയർഫോഴ്സ് അറിയിച്ചു. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇന്ന് പുലര്‍ച്ചെ അഞ്ചര മണിയോടെയായിരുന്നു തീപിടുത്തം ഉണ്ടായത്. മഹാലാഭമേള എന്ന പേരിൽ 200 രൂപയ്ക്ക് എല്ലാ സാധനങ്ങളും വിൽക്കുന്ന കടയ്ക്കാണ് തീപിടുത്തം ഉണ്ടായത്. മറ്റ് സ്ഥാപനങ്ങളിലേക്ക് തീ പടർന്നിട്ടില്ല. തീ പിടിച്ച വ്യാപാര സ്ഥാപനം പൂർണമായി കത്തി നശിച്ചു. വ്യാപാര […]

അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയിക്കുന്ന ജില്ലയ്ക്ക് സ്വർണ്ണക്കപ്പ്’: മന്ത്രി വി ശിവൻകുട്ടി

അടുത്ത വർഷം മുതൽ ശാസ്ത്ര മേളയ്ക്ക് ഏറ്റവും കൂടുതൽ പോയിൻ്റ് വാങ്ങുന്ന ജില്ലയ്ക്ക് സ്വർണ്ണ കപ്പ് നൽകുമെന്ന് പൊതു വിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.പൊതുവിദ്യാഭ്യാസ വകുപ്പിൻ്റെ നേതൃത്വത്തിൽ 57 മത് സംസ്ഥാന സ്കൂൾ ശാസ്ത്രോത്സവം പാലക്കാട് ഗവ.മോയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി . ശാസ്ത്രമേളയിൽ പങ്കെടുക്കുന്നതിന് സാധനങ്ങൾ വാങ്ങുന്നതിനായി കുട്ടികൾക്കും രക്ഷിതാക്കൾക്കും വലിയ തുക ചെലവാക്കേണ്ടി വരുന്നുണ്ട്. അടുത്ത വർഷം മുതൽ ശാസ്ത്രമേളയിൽ വിജയികൾക്ക് നൽകുന്ന […]

വംശീയ അധിക്ഷേപം: അധ്യാപികയെ സര്‍വീസില്‍ നിന്നു പുറത്താക്കണം- എൻ കെ റഷീദ് ഉമരി

തിരുവനന്തപുരം: ഗവേഷ വിദ്യാര്‍ഥിയെ വംശീയമായി അധിക്ഷേപിച്ച കേരള സര്‍വകലാശാലയിലെ സംസ്‌കൃതം വകുപ്പു മേധാവി ഡോ. സി എന്‍ വിജയകുമാരിയെ സര്‍വീസില്‍ നിന്നു പുറത്താക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന ട്രഷറർ എൻ കെ റഷീദ് ഉമരി. വംശീയതയും ജീര്‍ണിച്ചു നാറുന്ന ജാതീയതയും മനസില്‍ താലോലിക്കുന്ന ജാതി കോമരങ്ങളെ സര്‍വീസില്‍ തുടരാന്‍ അനുവദിക്കുന്നത് അപകടകരമാണ്. ഗവേഷക വിദ്യാര്‍ഥി വിപിന്‍ വിജയന്റെ വെളിപ്പെടുത്തലുകള്‍ അതീവ ഗൗരവതരമാണ്. ഈ അധ്യാപികയുടെ അധിക്ഷേപങ്ങള്‍ക്ക് ഇരയാക്കപ്പെട്ട് പലരും പാതി വഴിയില്‍ പഠനം ഉപേക്ഷിച്ചതായും വാര്‍ത്തകള്‍ പുറത്തുവരുന്നു. നിരവധി […]

റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക:

റെയില്‍വേ യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പാക്കുക-ജോയിന്റ് കൗണ്‍സില്‍തീവണ്ടി യാത്രക്കാരുടെ സുരക്ഷിതത്വമുറപ്പാക്കാന്‍ റെയില്‍വെ ആവശ്യമായ അടിയന്തര നടപടികളെടുക്കണമെന്ന് ജോയിന്റ് കൗണ്‍സില്‍ ജനറല്‍ സെക്രട്ടറി കെ.പി.ഗോപകുമാര്‍ ആവശ്യപ്പെട്ടു. ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ യാത്രാ സംവിധാനമായ റെയില്‍വെയില്‍ നിര്‍ഭയമായി യാത്ര ചെയ്യാനുള്ള സാഹചര്യം നിലനില്‍ക്കുന്നില്ല. സാമൂഹിക വിരുദ്ധന്മാരുടെ താവളങ്ങള്‍ ആയി റെയില്‍വെ സ്റ്റേഷനുകളും ട്രെയിനുകളും മാറുന്നു എന്നും ടിക്കറ്റ് എടുത്ത് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തേണ്ട റെയില്‍വെ അധികാരികള്‍ ഇക്കാര്യത്തില്‍ പ്രതിഷേധാര്‍ഹമായ നിഷ്‌ക്രിയത്വം പാലിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. യാത്രക്കാര്‍ക്ക് സുരക്ഷിതത്വം […]

ശബരിമല ശ്രീകോവിലിലെ സ്വർണവാതിൽ പാളിയുടെ മഹസറിൽ ദുരൂഹത;രേഖയിൽ വാതിൽപാളിയെന്ന് മാത്രം

പത്തനംതിട്ട: ശബരിമല ശ്രീകോവിലിന് പുതിയ സ്വർണ്ണവാതിൽ സമർപ്പിച്ചപ്പോൾ തയ്യാറാക്കിയ മഹസറിലും അടിമുടി ദുരൂഹത. വിജയ് മല്യ രണ്ടര കിലോ സ്വർണ്ണം പൊതിഞ്ഞ പഴയ വാതിൽ മാറ്റിയാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റി പുതിയത് സമർപ്പിച്ചത്. എന്നാൽ മഹസറിൽ വെറും കതക് പാളികൾ എന്നാണ് മുരാരി ബാബു ഉൾപ്പെട്ട ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയത്. ശ്രീകോവിൽ വാതിലിലെ സ്വർണ്ണവും കവർന്നിട്ടുണ്ടോയെന്ന് അന്വേഷിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശമുണ്ട്. 2019 മാർച്ച് 11 നാണ് ശബരിമല ശ്രീകോവിലിന്‍റെ പഴയ വാതിൽ മാറ്റി പുതിയത് ഘടിപ്പിക്കുന്നത്. […]

പുലയന്മാർക്കും പറയന്മാർക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതം’; കേരള സർവകലാശാല സംസ്‌കൃതം മേധാവി ജാതീയ അധിക്ഷേപം നടത്തിയതായി പരാതി

തിരുവനന്തപുരം: കേരളസര്‍വകലാശാലയില്‍ പിഎച്ച്ഡി വിദ്യാര്‍ത്ഥിക്ക് നേരെ ജാതിയധിക്ഷേപമെന്ന് പരാതി. സംസ്‌കൃതം വകുപ്പ് മേധാവി സി എന്‍ വിജയകുമാരിയാണ് പിഎച്ച്ഡി വിദ്യാര്‍ത്ഥിയായ വിപിന്‍ വിജയന് നേരെ ജാതി അധിക്ഷേപം നടത്തിയത്. എംഫിലില്‍ തൻ്റെ ഗൈഡായിരുന്ന അധ്യാപിക തനിക്ക് സംസ്‌കൃതം എഴുതാനും വായിക്കാനും അറിയില്ലെന്ന റിപ്പോര്‍ട്ട് സര്‍വകലാശാലയ്ക്ക് നല്‍കിയെന്നും വിദ്യാര്‍ത്ഥി ആരോപിക്കുന്നു. തനിക്ക് പിഎച്ച്ഡി ലഭിക്കുന്നത് കാണണമെന്ന് പറഞ്ഞ് അധ്യാപിക ഭീഷണിപ്പെടുത്തിയെന്നും പുലയന്മാര്‍ക്കും പറയന്മാര്‍ക്കും പഠിക്കാനുള്ളതല്ല സംസ്‌കൃതമെന്ന് വിജയകുമാരി പറഞ്ഞെന്നും വിദ്യാര്‍ത്ഥി ആരോപിച്ചു. സംഭവത്തില്‍ വൈസ്ചാന്‍സലര്‍ക്കും കഴക്കൂട്ടം എസ്പിക്കും വിപിന്‍ […]

പൊതു ഇടങ്ങളില്‍ നിന്ന് തെരുവുനായ്ക്കളെ നീക്കണം’; സംസ്ഥാനങ്ങളോട് കടുപ്പിച്ച് സുപ്രീം കോടതി

തെരുവുനായ പ്രശ്നത്തിൽ സുപ്രധാന ഉത്തരവുമായി സുപ്രീം കോടതി. റോഡുകളിൽ നിന്നും പൊതുയിടങ്ങളിൽ നിന്നും തെരുവുനായ്ക്കളെ നീക്കണമെന്നും നിരീക്ഷണത്തിനായി പട്രോളിങ് സംഘത്തെ നിയോഗിക്കണമെന്നും സുപ്രീം കോടതി ഇടക്കാല ഉത്തരവിറക്കി. ദേശീയപാതയടക്കം റോഡുകളിൽ നിന്ന് കന്നുകാലികൾ, നായ്ക്കൾ എന്നിവയടക്കമുള്ള മൃഗങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റാനാണ് നിര്‍ദേശം. ഇതിന് സർക്കാരുകളും ദേശീയപാത അതോറിറ്റികളും നടപടി സ്വീകരിക്കണം. വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടക്കം നായ്ക്കൾ കയറാതിരിക്കാൻ നടപടികൾ ഉണ്ടാകണം. ഇക്കാര്യത്തിൽ ദിവസേനയുള്ള പരിശോധന നടത്തണം. ദേശീയപാതകളിൽ നിന്ന് മൃഗങ്ങളെ നീക്കിയ നടപടിയിൽ എട്ട് ആഴ്ചയ്ക്കുള്ളിൽ […]

വിദ്യാഭ്യാസരംഗം മുന്നേറേണ്ടത് കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ: മന്ത്രി വി. ശിവന്‍കുട്ടി

പി. നന്ദകുമാര്‍ എം.എല്‍.എയുടെ ആസ്തി വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി മാറഞ്ചേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് അനുവദിച്ച ഒരു കോടി രൂപ ഉപയോഗിച്ച് രജിസ്റ്റര്‍ ചെയ്ത 46.98 സെന്റ് ഭൂമിയുടെ ആധാര കൈമാറ്റം പി നന്ദകുമാര്‍ എം.എല്‍.എയുടെ അധ്യക്ഷതയില്‍ വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. എം.എല്‍.എ ഫണ്ട് ഭൂമി ഏറ്റെടുക്കാന്‍ ഉപയോഗിക്കുന്നതിന് തടസ്സമായതിനെ തുടര്‍ന്ന് വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി പ്രത്യേക അനുമതി നേടിയാണ് സ്ഥലം സ്വന്തമാക്കാന്‍ കഴിഞ്ഞതെന്ന് ഉദ്ഘാടനം നിര്‍വഹിച്ച് മന്ത്രി പറഞ്ഞു. […]

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ

ഇന്ത്യയുടെ ദേശീയ ഗാനമായ “വന്ദേമാതര ത്തിൻ്റെ” 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ ദേശസ്നേഹത്തോടെ ആഘോഷിച്ചു. ചരിത്രപരമായ ഈ അവസരത്തിൽ, സ്കൂൾ ഓഡിറ്റോറിയത്തിൽ 10 മണിക്ക് “വന്ദേമാതരം” ആലപിച്ചു.ക്യാമ്പസിലെ ഉദ്യോഗസ്ഥർ, കേഡറ്റുകൾ, അക്കാദമിക് ജീവനക്കാർ, അനധ്യാപക ജീവനക്കാർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ദേശീയ തലത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിനോട് അനുബന്ധിച്ചാണ് പരിപാടി സംഘടിപ്പിച്ചത്, ബഹുമാനപ്പെട്ട പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സ്കൂളിൽ സംപ്രേഷണം ചെയ്തു. വന്ദേമാതരത്തിന്റെ പൂർണ്ണ പതിപ്പ് വളരെ ആവേശത്തോടെ […]

Back To Top