Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ  മരണം 25; നിരവധി പേർക്ക് പരുക്ക്‌

അമേരിക്കയിൽ വീശിയടിച്ച കൊടുങ്കാറ്റിൽ 25 മരണം. നിരവധി പേർക്ക് പരുക്കേറ്റു. 5000 ത്തിലധികം കെട്ടിടങ്ങൾ തകർന്നതായാണ് വിവരം. മരണസംഖ്യ ഇനിയും ഉയരുമെന്ന് കെന്റക്കി ഗവർണർ ആൻഡി ബെഷിയർ അറിയിച്ചു. സെന്റ് ലൂയിസിലെ ടൊർണാഡോയിൽ ഉച്ചയ്ക്ക് 2.30 നും 2.50 നും ഇടയിൽ ചുഴലിക്കാറ്റ് ആഞ്ഞടിച്ചതായാണ് റിപ്പോർട്ട്. നഗരത്തിലെ മൃഗശാലയും ചരിത്ര സ്മാരകങ്ങളും സ്ഥിതി ചെയ്യുന്ന ഫോറസ്റ്റ് പാർക്ക് ഉൾപ്പെടെയുള്ള പ്രദേശങ്ങളിലൂടെ ചുഴലിക്കാറ്റ് കടന്നുപോയി. സെന്റ് ലൂയിസ് മൃഗശാലയ്ക്ക് ചില നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. ഗ്രേറ്റ് ലേക്സ് മേഖലയിലുടനീളം ലക്ഷക്കണക്കിന് […]

ഐ പി എസ്‌ തലപ്പത്ത് വീണ്ടും അഴിച്ചുപണി, എം ആർ അജിത് കുമാർ ആംഡ് പോലീസ് ബറ്റാലിയൻ ചുമതലയിൽ, മഹിപാൽ യാദവ് എക്‌സൈസ് കമ്മീഷണർ

ഐപിഎസ് തലപ്പത്ത് വീണ്ടും അഴിച്ചുപണി. എഡിജിപി എം ആർ അജിത്കുമാറിനെ എക്‌സൈസ് കമ്മീഷണർ ആക്കിയ തീരുമാനം ഉൾപ്പെടെ പൊലീസ് തലപ്പത്തെ മാറ്റം പിൻവലിച്ച് സർക്കാർ. എം ആർ അജിത്ത് കുമാർ ആംഡ് പൊലീസ് ബറ്റാലിയൻ ചുമതലയിൽ തുടരും. നേരത്തെ ക്രൈം ബ്രാഞ്ചിലേയ്ക്ക് മാറ്റിയ മഹിപാൽ യാദവിനെ വീണ്ടും എക്സൈസ് കമ്മീഷണറാക്കി. പൊലീസ് അക്കാദമി ഡയറക്ടറാക്കിയ ബൽറാം കുമാർ ഉപാധ്യയ ജയിൽ മേധാവിയായി തിരികെ ചുമതലയിൽ എത്തും.കെ സേതുരാമൻ പൊലീസ് അക്കാദമി ഡയറക്ടറാകും. പി പ്രകാശ് ക്രൈം റെക്കോർഡ്സ് […]

ഷഹബാസ് കൊലക്കേസ്; വിദ്യാർത്ഥികളുടെ പരീക്ഷാഫലം പുറത്ത് വിടരുതെന്ന് കുടുംബം

കോഴിക്കോട് : താമരശേരിയിൽ പത്താംക്ലാസ് വിദ്യാർത്ഥി ഷഹബാസിന്റെ കൊലപാതകത്തിൽ കുറ്റാരോപിതരായ വിദ്യാർത്ഥികളുടെ പരീക്ഷാഫലം പ്രസിദ്ധീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കുടുംബം ബാലാവകാശ കമ്മീഷനെ സമീപിച്ചു. പരീക്ഷാഫലം പ്രസിദ്ധീകരിക്കണമെന്ന് ബാലാവകാശ കമ്മീഷൻ ഉത്തരവിട്ടതിന് പിന്നാലെയാണ് ഷഹബാസിന്റെ കുടുംബം പരാതി നൽകിയത്. ജുവനൈൽ ഹോമിലെ പ്രത്യേക പരീക്ഷാ കേന്ദ്രത്തിൽ വെച്ചായിരുന്നു വിദ്യാർത്ഥികൾ പരീക്ഷയെഴുതിയത്. കുറ്റാരോപിതരായ വിദ്യാർത്ഥികളെ പരീക്ഷ എഴുതിക്കാൻ അനുവദിക്കില്ലെന്ന് ആരോപിച്ച് കെഎസ്‌യുവും എംഎസ്എഫും രംഗത്ത് വന്നിരുന്നു. പിന്നീട് വിദ്യാർത്ഥികളുടെ പരീക്ഷാ കേന്ദ്രം മാറ്റുകയും ജുവനൈൽ ഹോമിൽ പരീക്ഷയ്ക്കുള്ള സജ്ജീകരണം ഒരുക്കുകയുമായിരുന്നു. ട്യൂഷൻ […]

പാകിസ്ഥാന് വേണ്ടി ചാരപ്പണി നടത്തിയ കേസില്‍ പ്രശസ്ത യൂട്യൂബര്‍ ജ്യോതി മല്‍ഹോത്ര അറസ്റ്റില്‍

ഹരിയാനയിലും പഞ്ചാബിലുമായി നടത്തിയ അന്വേഷണത്തിന് പിന്നാലെയാണ് യൂട്യൂബ് താരം പിടിയിലായത്. ജ്യോതി അടക്കം ആറ് പേരെയാണ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവര്‍ പാകിസ്ഥാൻ ഇന്റലിജൻസിന് തന്ത്രപ്രധാനമായ വിവരങ്ങൾ കൈമാറിയെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. ഇവരെ അഞ്ച് ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭാരതീയ ന്യായ സംഹിത (ബിഎൻഎസ്) സെക്ഷൻ 152, 1923 ലെ ഒഫിഷ്യല്‍ സീക്രട്ട് ആക്റ്റ് സെക്ഷൻ 3, 4, 5 എന്നിവ പ്രകാരമാണ് ജ്യോതിക്കെതിരെ കേസെടുത്തിരിക്കുന്നത്. രേഖാമൂലമുള്ള കുറ്റസമ്മതം സമർപ്പിച്ചതിന് ശേഷം കേസ് […]

കേരളത്തിന്റെ തനതു വരുമാനം അടുത്ത വര്‍ഷം ഒരു ലക്ഷം കോടിക്ക് മുകളിലെത്തുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തിന്റെ തനതു വരുമാനം അടുത്ത വര്‍ഷം ഒരു ട്രില്യണ് മുകളിലെത്തുമെന്ന് സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി കെ എന്‍ ബാലഗോപാല്‍. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോള്‍ സംസ്ഥാനത്തിന്റെ നികുതി ‑നികുതിയേതര വരുമാനങ്ങളുടെ ആകെത്തുക 54,000 കോടി രൂപയാണെങ്കില്‍ ഈ കഴിഞ വര്‍ഷം അത് 95,000 കോടി രൂപയായിരുന്നുവെന്നും ബാലഗോപാല്‍ അഭിപ്രായപ്പെട്ടു .അടുത്തവർഷം അത് വൺ ട്രില്യൺ മാർക്ക് കടന്ന് ഒരു ലക്ഷത്തി അയ്യായിരം കോടിയിലേയ്ക്ക് കടക്കുമെന്നും ധനകാര്യമന്ത്രി എന്നനിലയിൽ അഭിമാനത്തോടെയാണ് താനിത് പറയുന്നതെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനമന്ത്രിസഭയുടെ […]

ബിബിസി ചാനലുകളുടെ സംപ്രേഷണം നിർത്തുന്നു; 2030 മുതൽ ഓൺലൈൻ ചാനലുകൾ മാത്രം

സാൽഫോർഡ്: 2030 ഓടെ ബിബിസിയുടെ എല്ലാ ചാനലുകളും ടിവിയിൽ സംപ്രേഷണം ചെയ്യുന്നത് നിർത്തുമെന്നും പകരം ഓൺലൈനിലേക്ക് മാറ്റുമെന്നുമുള്ള പ്രഖ്യാപനവുമായി മേധാവി ടീം ഡേവി. ചാനലുകൾ ഇൻറർനെറ്റിലേക്ക് മാത്രമായി പ്രവർത്തനം മാറ്റും എന്നും ബിബിസി സ്ഥിരീകരിച്ചിട്ടുണ്ട്. കഴിഞ്ഞവർഷം ജനുവരി എട്ടു മുതൽ ബിബിസി സാറ്റലൈറ്റുകളിലെ എസ് ഡി ഉപഗ്രഹ പ്രക്ഷേപണങ്ങൾക്ക് പകരം ഹൈ ഡെഫിനിഷൻ (എച്ച് ഡി) പതിപ്പുകളിലേക്ക് മാറിയിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം.ലണ്ടനിലാണ് ബിബിസിയുടെ ആസ്ഥാനം. ബ്രിട്ടീഷ് പബ്ലിക് സർവീസ് ബ്രോഡ്കാസ്റ്റർ ആയ ബിബിസി 1922 […]

കണ്ണാടി-2 മുഖദർശനം മ്യൂസിയം ദർശനം ‘ ഉദ്ഘാടനം 21ന്

അന്താരാഷ്ട്ര മ്യൂസിയം ദിനാഘോഷത്തോട് അനുബന്ധിച്ച് സംസ്ഥാന പുരാവസ്തു, പുരാരേഖ, മ്യൂസിയം വകുപ്പ്  കണ്ണാടി-2 മുഖദർശം മ്യൂസിയം ദർശനം എന്ന പേരിൽ വൈവിധ്യമായ പരിപാടികൾ സംഘടിപ്പിക്കുന്നു. മ്യൂസിയങ്ങൾ ജനങ്ങളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായാണ് മേയ് 21, 22, 23 തിയതികളിൽ പരിപാടികൾ നടക്കുക.  പൈതൃക വീഥി പ്രദർശനം,  നൈറ്റ് മ്യൂസിയം തുടങ്ങിയവയ്ക്കു പുറമേ  കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്.പരിപാടികളുടെ ഔപചാരിക ഉദ്ഘാടനം കേരള ചരിത്ര പൈതൃക മ്യൂസിയം പരിസരത്ത്  മേയ് 21ന് വൈകിട്ട് 5 മണിക്ക് വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിക്കും. വി കെ പ്രശാന്ത് എംഎൽഎ അദ്ധ്യക്ഷനാകും. വകുപ്പ്  അഡീഷണൽ ചീഫ് […]

വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസ്;ഇ.ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാർ ഒന്നാം പ്രതി

കൊച്ചി: ഇ ഡി കേസ് ഒഴിവാക്കുന്നതിന് വ്യവസായിയിൽ നിന്നും രണ്ട് കോടി രൂപ ആവശ്യപ്പെട്ട കേസിൽ ഇ ഡി ഉദ്യോഗസ്ഥന്‍ ഒന്നാം പ്രതി. ഇ ഡി അസിസ്റ്റന്റ് ഡയറക്ടര്‍ ശേഖര്‍ കുമാറാണ് കേസിലെ ഒന്നാംപ്രതി. കേസിൽ ഇന്നലെ രണ്ട് പേരെ വിജിലൻസ് അറസ്റ്റ് ചെയ്തിരുന്നു. തമ്മനം സ്വദേശി വില്‍സണ്‍, രാജസ്ഥാന്‍ സ്വദേശി മുരളി മുകേഷ് എന്നിവരെയായിരുന്നു വിജിലന്‍സ് എറണാകുളം യൂണിറ്റിന്റെ പിടിയിലായത്. കേസിൽ ശേഖര്‍ കുമാറും രണ്ടാം പ്രതി വില്‍സണും ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് കണ്ടെത്തല്‍. കേസില്‍ […]

കളമശേരിയില്‍ കൊച്ചി മെട്രോ ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മന്ത്രി പി.രാജീവ് ഉദ്ഘാടനം ചെയ്യും

കൊച്ചി മെട്രോ ബിപിസിഎല്ലുമായി ചേര്‍ന്ന് കളമശേരി മെട്രോ സ്റ്റേഷനു സമീപം ആരംഭിക്കുന്ന അത്യാധുനിക ഫ്യൂവല്‍ സ്റ്റേഷന്‍ 19 ന് മൂന്നുമണിക്ക് വ്യവസായ, നിയമ, കയര്‍ വകുപ്പ് മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും. ഹൈബി ഈഡന്‍ എംപി അധ്യക്ഷനായിരിക്കും. കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടര്‍ ലോക്‌നാഥ് ബഹ്‌റ, കളമശേരി മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സീമ കണ്ണന്‍, കൗണ്‍സിലര്‍ ഹജാറ ഉസ്മാന്‍, കൊച്ചി റിഫൈനറി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍(ഐ/സി) ശങ്കര്‍ എം, ബിപിസിഎല്‍ ഹെഡ് റീറ്റെയ്ല്‍ സൗത്ത് രവി ആര്‍ സഹായ്, […]

മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കി; എയർ ഇന്ത്യക്ക് 50,000 രൂപ പിഴ

കോട്ടയം: മുന്നറിയിപ്പില്ലാതെ വിമാനം റദ്ദാക്കിയെന്ന പരാതിയിൽ എയർ ഇന്ത്യയ്ക്ക് 50,000 രൂപ പിഴയിട്ട് കോട്ടയം ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. പാലാ സ്വദേശിയായ മാത്യൂസ് ജോസഫാണ് പരാതിയുമായി കമ്മീഷനെ സമീപിച്ചത്.ജോലി സംബന്ധമായ മെഡിക്കൽ പരിശോധനയ്ക്കായി മാത്യൂസ് ജോസഫ് 2023 ജൂലൈ 23 ന് മുംബൈയിൽനിന്ന് കൊച്ചിയിലേക്ക് രാവിലെ 5:30 നുള്ള എയർ ഇന്ത്യ വിമാനം ബുക്ക് ചെയ്തിരുന്നു. എന്നാൽ, അന്നേ ദിവസം പുറപ്പെടേണ്ട വിമാനം റദ്ദാക്കി. ഈ വിവരം എയർ ഇന്ത്യ അധികൃതർ പരാതിക്കാരനെ അറിയിച്ചില്ല. തുടർന്ന് […]

Back To Top
onwin