Flash Story
സന്നിധാനത്തെ കാർത്തിക ദീപം
ഇന്ന് തൃകാർത്തിക
രാഹുൽ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ കേസിൽ പരാതി നൽകിയ യുവതിയുടെ വിശദാംശങ്ങൾ പൊലീസിന് ലഭിച്ചു;മുൻകൂർ ജാമ്യാപേക്ഷയിൽ വിധി ഇന്ന്
ഡിസംബർ 4 നാവികസേന ദിനം :
ബ്ലൂ  എക്കോണമിയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തുന്നതിൽ  നാവികസേനയുടെ പങ്ക് നിർണായകം: രാഷ്ട്രപതി.
വോട്ടെടുപ്പ് നടക്കുന്ന ഡിസംബർ 9,11 തീയതികളിൽ അതത് ജില്ലകളിൽ പൊതു അവധി ; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും ബാധകം
രാഹുല്‍ മാങ്കൂട്ടത്തില്‍ രക്ഷപ്പെട്ടത് നടിയുടെ കാറില്‍ തന്നെ: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
രാഷ്ട്രപതിയുടെ സന്ദർശനം: നഗരത്തിൽ ഗതാഗത നിയന്ത്രണം
നാശം വിതച്ച് ദിത്വ ചുഴലിക്കാറ്റ്; ശ്രീലങ്കയിൽ 334 മരണം, തമിഴ്നാട്ടിലും ആന്ധ്രയിലും ശക്തമായ മഴ തുടരുന്നു

കളിക്കളം 2025ൽ മെഡൽ നേട്ടവുമായി സഹോദരങ്ങൾ

കളിക്കളം 2025ൽ മിന്നും പ്രകടനങ്ങളുമായി മേളയിൽ താരങ്ങളായി മാറിയിരിക്കുകയാണ് മൂന്നു സഹോദരങ്ങൾ. വയനാട് വെള്ളമുണ്ട നാരോകടവ് ഉന്നതിയിലെ നിഖിൽ, സുധീഷ്, നിധീഷ് എന്നീ സഹോദരങ്ങളാണ് മേളയുടെ ശ്രദ്ധ പിടിച്ചു പറ്റിയത്. കാട്ടിക്കുളം ഗവ. എച്ച്.എസ് എസ് പ്രീ മെട്രിക് ഹോസ്റ്റലിലെ വിദ്യാർത്ഥികളാണ് മൂവരും. സുധീഷ് പത്താം ക്ലാസിലും നിധീഷ് ഒൻപതിലുമാണ് പഠിക്കുന്നത്. പ്ലസ് വൺ വിദ്യാർത്ഥിയാണ് നിഖിൽ. ട്രാക്കിലും ഫീൽഡിലും തങ്ങളുടെ സാന്നിധ്യം അറിയിച്ച മൂവരും 100 മീറ്റർ, 200 മീറ്റർ, 4×100,4×400 മീറ്റർ റിലേ, ലോങ്ങ് […]

പ്രകൃതികൃഷി രീതിയിൽ കൃഷിയിറക്കിയ നെൽകൃഷിയുടെ വിളവെടുപ്പ് സംസ്ഥാനതല ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു.

കാലാവസ്ഥാ മാറ്റത്തെ അതിജീവിച്ചു കീട രോഗ ആക്രമണങ്ങൾ തീരെ ബാധിക്കാതെയും വിളവിൽ കുറവ് വരാതെയും പരീക്ഷണാടിസ്ഥാനത്തിൽ പ്രകൃതി കൃഷി രീതിയിൽ കൃഷിയിറക്കിയ ആലത്തൂർ സീഡ് ഫാമിലെ നെൽകൃഷിയുടെ വിളവെടുപ്പ് ഉത്‌ഘാടനം കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു . കനത്ത മഴയിലും തുടർന്ന് ഉണ്ടായ കനത്ത ചൂടിലും നിരവധി രോഗ കീടങ്ങൾ ബാക്റ്റീരിയൽ ഓല കരിച്ചിൽ രോഗം , പോളചീയൽ രോഗം , ഇലപ്പേൻ , മുഞ്ഞ ഓലചുരുട്ടി പുഴു , തണ്ടുതുരപ്പൻ പുഴു എന്നിവയുടെ ആക്രമണം […]

നാലു നഗരങ്ങൾ കേന്ദ്രീകരിച്ച് ഉന്നത വിദ്യാഭ്യാസ ഹബ്ബുകൾ സ്ഥാപിക്കാനാകും: മന്ത്രി ആർ. ബിന്ദു

വിഷൻ 2031: ഉന്നതവിദ്യാഭ്യാസ വകുപ്പ് നയരേഖ മന്ത്രി അവതരിപ്പിച്ചുവിപുലമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ ബന്ധങ്ങളും  സംയോജിപ്പിച്ച് 2031ഓടെ കൊച്ചി, തിരുവനന്തപുരം, കോഴിക്കോട്, തൃശൂർ എന്നിവിടങ്ങളിൽ  ഉന്നതവിദ്യാഭ്യാസ നഗരങ്ങൾ സ്ഥാപിക്കാനാകുമെന്ന് ഉന്നത വിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു. വിഷൻ 2031 ന്റെ ഭാഗമായി ഉന്നത വിദ്യാഭ്യാസ മേഖലയിൽ 2031ൽ വരേണ്ട മാറ്റങ്ങളെക്കുറിച്ചുള്ള  ആശയസമാഹരണത്തിനായി വകുപ്പ് കോട്ടയത്ത് സംഘടിപ്പിച്ച സംസ്ഥാനതല സെമിനാറിന്റെ  പ്രാരംഭ സമ്മേളനത്തിൽ സമീപന രേഖ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.ആഗോള വാണിജ്യം, മാരിടൈം സ്റ്റഡീസ്, ഫിൻടെക്, ആഗോള വ്യാപാരം, തുറമുഖ മാനേജ്മെന്റ്, ബിസിനസ് അനലിറ്റിക്സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയ്ക്ക് പ്രാധാന്യമുള്ള […]

യുവതിക്ക് ഭർത്താവിന്റെ ക്രൂരമർദ്ദനം : ആദ്യത്തെ കു ഞ്ഞ് പെണ്ണായി എന്നതാണ് ആരോപണം,

എറണാകുളം അങ്കമാലിയില്‍ പെണ്‍കുട്ടിയെ പ്രസവിച്ചതിന്റെ പേരില്‍ യുവതിക്ക് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം. ആദ്യത്തെ കുഞ്ഞ് പെണ്‍കുട്ടിയായത് ഭാര്യയുടെ കുറ്റം കൊണ്ടാണെന്ന് ആരോപിച്ചായിരുന്നു ഭര്‍ത്താവിന്റെ പീഡനം. നാല് വര്‍ഷത്തോളം യുവതി ഭര്‍ത്താവില്‍ നിന്ന് പീഡനം അനുഭവിച്ചുവരികയായിരുന്നു. യുവതിയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസെടുത്തു. മര്‍ദനത്തെ തുടർന്ന് യുവതി ചികിത്സ തേടിയപ്പോള്‍ നടന്ന സംഭവങ്ങള്‍ ഡോക്ടറോട് പറയുകയും അങ്ങനെ ക്രൂരതയുടെ വിവരങ്ങള്‍ പുറത്താകുകയുമായിരുന്നു. 2020ലാണ് യുവതിയുടെ വിവാഹം കഴിഞ്ഞത്. 2021ലാണ് ഇവര്‍ക്ക് പെണ്‍കുഞ്ഞ് പിറക്കുന്നത്. അപ്പോള്‍ മുതല്‍ ഇയാള്‍ യുവതിയെ ഉപദ്രവിച്ച് വരികയായിരുന്നു. […]

പുത്തൻ പ്രതീക്ഷയും അവസരവുംനൽകി ശിശുക്ഷേമ സമിതിയുടെതളിര് – വർണ്ണോത്സവത്തിന് തുടക്കം

അവർ കൂട്ടത്തോടെ ആരവം മുഴക്കി കൈ പിടിച്ച് ഒരേ മനസ്സോടെ ചിരിച്ച് ഉല്ലസിച്ച് വേദികളിൽ നിന്നും വേദികളിലേക്ക്പ്രയാണമായിരിന്നു.സമ്മാനം കിട്ടിയവരും ഇല്ലാത്തവരുമെന്ന്പക്ഷമില്ലാതെ അവർ ഒരോ വേദിയിലും ആടിയും പാടിയുംതിമിർത്തു.കലോത്സവങ്ങളിലെസ്ഥിരം പരിഭവങ്ങളും അവകാശവാദങ്ങളുമില്ലാത്ത മാത്സര്യംവെടിഞ്ഞ് സർഗ്ഗാത്മകത മാറ്റു രുയ്ക്കാൻ വീണുകിട്ടിയ അവസരം അവർ രണ്ട് ദിവസമായി വർണ്ണോത്സവമാക്കും.സംസ്ഥാന ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനത്തോടനുബന്ധിച്ച് നടന്ന് വരുന്ന സ്ക്കൂൾ കലോത്സവത്തിൻ്റെ ഭാഗമായി ശനിയും ഞായറുമായി തിരുവനന്തപുരം ജില്ലയിലെ ചിൽഡ്രൻസ് ഹോമുകളിലെ അന്തേവാസികളായഎൽപി മുതൽ ഹയർ സെക്കൻ്ററി സ്ക്കൂൾ തലം വരേയുള്ള കുട്ടികൾക്കായി […]

നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം

നവംബർ ഒന്നു മുതൽ സ്ത്രീ ഉപഭോക്താക്കൾക്ക് സപ്ലൈകോ വില്പനശാലകളിൽ സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ് നൽകുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ. സപ്ലൈകോ നിലവിൽ നൽകുന്ന വിലക്കുറവിന് പുറമേയാണ് ഇത്. സപ്ലൈകോയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ സമാപന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു സർക്കാർ സ്ഥാപനം എന്നതിന് അപ്പുറത്തേക്ക്, ബിസിനസ് സ്ഥാപനം എന്ന നിലയിൽ സപ്ലൈകോ വളർന്നുകൊണ്ടിരിക്കുകയാണ്. അന്താരാഷ്ട്ര നിലവാരമുള്ള റീട്ടെയിൽ ശൃംഖലകളോട് കിടപിടിക്കത്തക്ക വിധത്തിൽ ഇതിനനുസൃതമായ […]

അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ന്യൂനമർദ്ദത്തിൻ്റെ സ്വാധീനഫലമായി അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മഴ മുന്നറിയിപ്പുകളുടെ ഭാഗമായി വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടുകൂടിയ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 18/10/2025 (ഇന്ന്): പത്തനംതിട്ട, കോട്ടയം, ഇടുക്കി19/10/2025: മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്ജില്ലകളിലാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നതു […]

ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;

ഗൂഢാലോചന ക്ക് പിന്നിൽ വമ്പന്മാരെന്ന് പോറ്റിശബരിമല സ്വര്‍ണക്കൊള്ളയില്‍ കസ്റ്റഡിയിലുള്ള ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ചോദ്യം ചെയ്യല്‍ ഇന്നും തുടരുന്നു. ഇന്നലെയാണ് റാന്നി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി രണ്ടാഴ്ചത്തേക്ക് പോറ്റിയെ പ്രത്യേക സംഘത്തിന്‍റെ കസ്റ്റഡിയിൽ വിട്ടത്. രണ്ട് ദിവസത്തെ ചോദ്യംചെയ്യലിന് ശേഷമാകും ചെന്നൈ, ഹൈദരാബാദ് അടക്കമുള്ള സ്ഥലങ്ങളിലെ തെളിവെടുപ്പ് നടത്തുക. സ്വർണക്കൊള്ളയിലെ ഗൂഢാലോചനയുടെ മുഖ്യ സൂത്രധാരൻ എന്ന് എസ്ഐടി വിശേഷിപ്പിച്ച മുരാരി ബാബു അടക്കമുള്ളവരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കും. ചെന്നൈ സ്മാർട്ട് ക്രിയേഷൻസിൽ നിന്ന് ഉണ്ണികൃഷ്ണൻ പോറ്റിയുടെ നിർദ്ദേശ പ്രകാരം […]

ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി

പാലക്കാട്: നെന്മാറ പോത്തുണ്ടി സജിത കൊലക്കേസിൽ പ്രതിയായ ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ് ശിക്ഷ. ശിക്ഷ വിധിക്കുന്നതിന് മുമ്പായി ജാമ്യത്തിലിറങ്ങിയശേഷം പ്രതി നടത്തിയ ഇരട്ടക്കൊലപാതകത്തെക്കുറിച്ചും കോടതി പരാമര്‍ശിച്ചു. സജിത വധക്കേസ് അപൂര്‍വങ്ങളിൽ അപര്‍വമായ കേസ് അല്ലെന്ന് വ്യക്തമാക്കിയാണ് ചെന്താമരയെ ജീവപര്യന്തം തടവ് ശിക്ഷക്ക് കോടതി വിധിച്ചത്. രണ്ടു വകുപ്പുകളിലായാണ് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചത്. കൊലപാതകത്തിനും (302) അതിക്രമിച്ചു കടക്കലിനും (449)നും ചേര്‍ത്താണ് ഇരട്ട ജീവപര്യന്തം തടവ്. ഇരട്ട ജീവപര്യന്തത്തിനൊപ്പം 3.25 ലക്ഷം പിഴയും കോടതി വിധിച്ചു. […]

കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി

കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷമാകുന്നു. ആറ് പുതിയ രാഷ്ട്രീയ കാര്യസമിതി അംഗങ്ങള്‍ ഉള്‍പ്പെടെ 77 ഭാരവാഹികളെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.ജംബോ കമ്മിറ്റി ആയിട്ടും പല വിഭാഗങ്ങള്‍ക്കും പ്രാതിനിധ്യം കിട്ടിയിട്ടില്ല. പാര്‍ട്ടിക്ക് വേണ്ടി കഷ്ടപ്പെട്ട പലരും പൂറത്തായി. ഗ്രൂപ്പു താല്‍പര്യം മാത്രമാണ് പുനസംഘടനയിലുണ്ടായത്.ഏറെ നാളത്തെ തർക്കങ്ങൾക്കൊടുവിൽ എഐസിസി പ്രഖ്യാപിച്ച കെപിസിസി ജംബോ പുനസംഘടന നടന്നത്. കാര്യശേഷിയുള്ള യുവാക്കളെ അടക്കം അവഗണിച്ചുവെന്നാണ് പ്രധാന ആരോപണം. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിന്റെ ഗ്രൂപ്പിനാണ് പുനസംഘടന പട്ടിക അനുകൂലമായെന്നും നേതാക്കൾക്ക് വിമര്‍ശനമുണ്ട്. […]

Back To Top