Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായി അടുത്ത ബന്ധം; ചിത്രങ്ങൾ പുറത്ത്
ശബരിമല സ്വർണ കൊള്ളക്കേസിലെ പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഉന്നത ബിജെപി നേതാക്കളുമായ അടുത്ത ബന്ധം. കർണാടക മുൻ മുഖ്യമന്ത്രി സദാനന്ദ ഗൗഡ, ഉപമുഖ്യമന്ത്രിയായിരുന്ന അശ്വന്ത് നാരായണൻ എന്നിവരുമായി അടുത്ത ബന്ധം പുലർത്തിയ ഉണ്ണികൃഷ്ണൺ പോറ്റി ഇവർക്കൊപ്പം നിരവധി ചടങ്ങുകളിലും പങ്കെടുത്തിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവന്നു. ബംഗളൂരു ജാലഹള്ളി അയ്യപ്പക്ഷേത്രത്തിലെ സ്വർണ്ണവാതിലുകളുടെ സമർപ്പണ ചടങ്ങിൽ ഇരുനേതാക്കൾക്കുമൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയും പങ്കെടുത്തിരുന്നു.

ഏറെക്കാലമായി ബംഗളൂരുവിൽ താമസിക്കുന്ന ഉണ്ണികൃഷ്ണൻ പോറ്റി നാട്ടിൽ വരുമ്പോൾ ഇക്കാര്യം പറഞ്ഞിരുന്നതായും പലർക്കും ജോലി വാഗ്ദാനം ചെയ്തിരുന്നതായും സുഹൃത്തുക്കൾ പറയുന്നു. ഉണ്ണികൃഷ്ണൻ പോറ്റി ശില്പപാളി മാറ്റിയതായി ഹൈക്കോടതി സംശയം പറഞ്ഞിട്ടും ബിജെപി നേതാക്കളാരും ഉണ്ണിക്കൃഷ്ണൻ പോറ്റിക്കെതിരെ ഒരക്ഷരം പറയാത്തത് ഈ ബന്ധത്തിന്റെ പേരിലാണെന്നാണ് സൂചന.

Back To Top
onwin