Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ


തായ്‌വാൻ സ്വദേശിയായ യുവതിയുടെ പരാതിയില്‍ മുംബൈ സ്വദേശിക്കെതിരെ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മൂന്ന് ദിവസം മുന്‍പായിരുന്നു പരാതി ലഭിച്ചത്. ബിനാലെ വേദിക്ക് സമീപത്ത് വെച്ച് യുവതി പരിചയപ്പെട്ട മുംബൈ സ്വദേശി സുമിത്തിനെതിരെയാണ് പരാതി.
പരിചയപ്പെട്ടതിന് ശേഷം ഇരുവരും ബോട്ടില്‍ യാത്ര ചെയ്യുമ്പോള്‍ ലൈംഗിക ഉദ്ദേശത്തോടെ പ്രതി കടന്നുപിടിച്ചു എന്നാണ് പരാതിയില്‍ പറയുന്നത്. ഇ-മെയില്‍ മുഖേന കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് പരാതി നല്‍കിയത്. പരാതി കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ഫോര്‍ട്ട് കൊച്ചി പോലീസിന് കൈമാറി. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതിയായ സുമിത്തിനെ ഇപ്പോഴും പോലീസിന് കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ക്ക് വേണ്ടിയുള്ള അന്വേഷണം തുടരുകയാണെന്നാണ് പോലീസ് അറിയിച്ചു.

Back To Top
onwin