Flash Story
നേപ്പാൾ പ്രളയം രക്ഷാ ദൗത്യത്തിന് ഇന്ത്യ; MI 17, ധ്രുവ് ഹെലികോപ്റ്ററുകൾ തയ്യാറാക്കി നിർത്തി.
നേപ്പാൾ പ്രളയത്തിൽ മരണം 160 കടന്നു, സഹായ ഹസ്തവുമായി ഇന്ത്യ
ഓപ്പറേഷന്‍ തൂഫാന്‍:50 പേര്‍ കൂടി അറസ്റ്റില്‍
നേപ്പാളിൽ ഉണ്ടായ മിന്നൽ പ്രളയത്തിൽ നൂറിലധികം ഇന്ത്യക്കാരെ കാണാതായെന്ന വാർത്ത
ഗുരുദേവ ജയന്തി ആഘോഷം ശിവഗിരിയിൽ നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്യും
തൃക്കാക്കര മഹാദേവ ക്ഷേത്രത്തിലെ ഓണസദ്യയുടെ ഉദ്ഘാടനം മന്ത്രി റോജി എം ജോൺ നിർവഹിച്ച
കള്ളക്കടൽ ജാഗ്രത നിർദേശം
ഫിഷറീസ്, ജലകൃഷി, സമുദ്ര സമ്പദ്‍ വ്യവസ്ഥ എന്നീ മേഖലകളിലെ തന്ത്രപ്രധാന സഹകരണം ശക്തിപ്പെടുത്താൻ ഉന്നതതല ഉഭയകക്ഷി ചർച്ച നടത്തി ഇന്ത്യയും സീഷെൽസും
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം

സണ്ണിക്കുട്ടി എബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം

സണ്ണിക്കുട്ടി എബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരംപ്രമുഖ മാധ്യമ പ്രവർത്തകൻ സണ്ണിക്കുട്ടി ഏബ്രഹാമിന് ടി വി ആർ ഷേണായ് പുരസ്കാരം. പത്രപ്രവർത്തക മികവിന് കെ വി തോമസ് വിദ്യാധനം ട്രസ്റ്റ് ഏർപ്പെടുത്തിയതാണ് പുരസ്കാരം. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പുരസ്കാരം. ഫെബ്രുവരിയിൽ ഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. കാൽ നൂറ്റാണ്ട് കാലം മാതൃഭൂമി ദിനപത്രത്തിൽ രാഷ്ട്രീയ റിപ്പോർട്ടിംഗിൽ പ്രാഗൽഭ്യം തെളിയിച്ച സണ്ണിക്കുട്ടി,തിരുവനന്തപുരം ബ്യൂറോ ചീഫ് ആയിരുന്നു. ജയ്ഹിന്ദ് ടി വി യിൽ ചീഫ് […]

സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഓഫറുകള്‍ :

ജനപ്രിയ ഓഫറുകളുമായി സപ്ലൈകോയുടെ ക്രിസ്മസ്-പുതുവത്സര ഫെയറുകള്‍ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം നായനാർ പാർക്കില്‍ മന്ത്രി ജി.ആർ.അനില്‍ നിർവ്വഹിച്ചു.ഡിസംബർ 22 മുതല്‍ ജനുവരി 1 വരെയാണ് ഫെയറുകൾ പ്രവർത്തിക്കുക. ആറ് ജില്ലകളിൽ പ്രത്യേകമായി തയ്യാറാക്കിയ സ്ഥലങ്ങളിലാണ് ഫെയറുകള്‍നടക്കുന്നത്. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആശ്രാമം മൈതാനം പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻഡ്രൈവ്, തൃശ്ശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് പ്രത്യേക ഫെയറുകള്‍ ആരംഭിച്ചിട്ടുണ്ട്. സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലും സപ്ലൈകോയുടെ ഒരു പ്രധാന വില്പനശാല […]

ഷിബുവിന്റെ 7 അവയവങ്ങള്‍ ദാനം ചെയ്തു

തിരുവനന്തപുരം: രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്താനൊരുങ്ങി എറണാകുളം ജനറല്‍ ആശുപത്രി. നേപ്പാള്‍ സ്വദേശിനി ഇരുപത്തിരണ്ടുകാരിയായ യുവതിയ്ക്കാണ് തിരുവനന്തപുരത്ത് മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം ചിറയ്ക്കര ഇടവട്ടം സ്വദേശി എസ്. ഷിബുവിന്റെ (46 വയസ്) ഹൃദയം മാറ്റിവയ്ക്കുന്നത്. വാഹനാപകടത്തില്‍ മസ്തിഷ്‌കമരണം സംഭവിച്ച ഷിബുവിന്റെ 7 അവയങ്ങളാണ് ദാനം ചെയ്തത്. ഒരു വൃക്ക തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലേക്കയും ഒരു വൃക്ക കൊല്ലം ട്രാവന്‍കൂര്‍ മെഡിക്കല്‍ കോളേജിലേയും കരള്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലേയും […]

അൾമാറാട്ടം നടത്തി കുട്ടികളെ തട്ടികൊണ്ടുപോയി  പീഡിപ്പിച്ച പ്രതിക്ക് കഠിന തടവ്:

തിരുവനന്തപുരം: സർക്കാർ ഹോമിൽ നിന്ന് ഒളിച്ചോടിയ കുട്ടികളെ പോലീസുകാരനാണെന്ന് ആൾ മാറാട്ടം നടത്തി തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ മെഡിക്കൽ കോളേജ് മടത്തുവിള വീട്ടിൽ വിഷ്ണു (35)ഏഴ് വർഷം കഠിന തടവും 65000 രൂപ പിഴയ്ക്കും തിരുവനന്തപുരം പ്രത്യേക അതിവേഗ കോടതി ജഡ്ജി അഞ്ജു മീര ബിർള ശിക്ഷിച്ചു .പിഴ തുക കുട്ടിക്ക് നൽക്കണമെന്നും ലീഗൽ സർവീസ് അതോറിട്ടി കുട്ടിക്ക് നഷ്ടപരിഹാരം നൽകണമെന്നും വിധിയിലുണ്ട്. 2022 നവംബർ അഞ്ചിന് രാത്രി ഏഴ് മണിയോടെ ഹോമിൽ നിന്ന് പതിനഞ്ച് […]

മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടനം ലക്ഷ്യമാക്കുന്നത് : ഡോ :സാമൂവേൽ തിയോഫിലസ് മെത്രപ്പൊലിത്ത.

മനുഷ്യജീവിതത്തിൽ സ്വയം ശുദ്ധീകരണമെന്നതാണ് ശിവഗിരി തീർത്ഥാടന ലക്ഷ്യമാകുന്നതെന്ന് ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അദ്ധ്യക്ഷൻ ഡോ. സാമുവേൽ തിയോഫിലസ് മെത്രപ്പൊലിത്ത അഭിപ്രായപ്പെട്ടു. ശിവഗിരി തീർത്ഥാടനകാല ശിവഗിരി സന്ദർശനം നടത്തിയ മെത്രപ്പൊലിത്ത ശിവഗിരിയിൽ നടന്ന സമ്മേളനത്തിൽ പ്രഭാഷണം നടത്തുകയായിരുന്നു. ശിവഗിരി തീർത്ഥാടനത്തിന് ശ്രീനാരായണഗുരുദേവൻ അനുമതി നൽകിയത് വർഷത്തിന്റെ അവസാന ദിവസങ്ങളും പുതുവർഷത്തിന്റെ ആദ്യ ദിവസങ്ങളും ചേർന്നാണ്. കഴിഞ്ഞുപോയ വർഷത്തെ വിലയിരുത്തുവാനും പുതുവർഷത്തിൽ പുത്തൻ തീരുമാനങ്ങൾ കൈക്കൊള്ളുവാനും ഈ ദിവസങ്ങൾ സാധ്യമാകണം. മനുഷ്യൻ്റെ ആത്മബോധത്തെ ഉണർത്തുന്നതിന് എക്കാലവും ഈശ്വര സംഗമം അനിവാര്യമാണ്. […]

തിരുവനന്തപുരത്തിന് അത്ഭുതകരമായ കാഴ്ചകളൊരുക്കി പാളയം എൽ എം എസ് :

തിരുവനന്തപുരം : ക്രിസ്തുമസ്–പുതുവത്സര ആഘോഷങ്ങള്‍ക്ക് മോടി കൂട്ടാന്‍ തലസ്ഥാനനഗരിയില്‍ ചരിത്രത്തിലാദ്യമായി ട്രിവാൻഡ്രം ഫെസ്റ്റിന് തുടക്കമായി. പാളയം എല്‍.എം.എസ് കോമ്പൌണ്ടില്‍ ആറര ഏക്കറോളം സ്ഥലത്താണ് ട്രിവാന്‍ഡ്രം ഫെസ്റ്റിന്റെ കാഴ്ചകള്‍ ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിന്റെ ഉദ്ഘാടനം സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ, മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം. ഹസ്സന്‍, ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് എന്നിവർ ചേര്‍ന്ന് ഭദ്രദീപം തെളിയിച്ച് നിര്‍വഹിച്ചു.ഒരിക്കലും ഒരു വിശ്വാസിയും വർഗ്ഗീയവാദിയല്ല, ഏതു മതത്തിൽപ്പെട്ടവരായാലും. . വിശ്വാസത്തെ മുന്നില്‍ നിര്‍ത്തി മാനവികതയുടെ ആശയങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് […]

വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രം

വിബി ജി റാം ജി ബില്ലിൽ രാഷ്ട്രപതി ഒപ്പുവെച്ചു; മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ഇനി ചരിത്രംപുതിയ തൊഴിലുറപ്പ് നിയമത്തിന് അം​ഗീകാരം. വികസിത് ഭാരത് ​​ഗ്യാരണ്ടീ ഫോർ റോസ്​ഗാർ ആൻഡ് ആജീവിക മിഷൻ ബില്ലിൽ രാഷ്ട്രപതി ദ്രൗപദി മുർമു ഒപ്പുവച്ചു. പ്രതിപക്ഷത്തിന്‍റെ കടുത്ത എതിർപ്പ് അവ​ഗണിച്ചാണ് പാർലമെന്‍റിന്‍റെ ഇരുസഭകളിലും ബിൽ പാസാക്കിയത്. വിബി ജി റാം ജി എന്നാണ് പുതിയ പദ്ധതിയുടെ ചുരുക്ക പേര്. ഇതോടെ, യുപിഎ സർക്കാറിന്‍റെ അഭിമാന പദ്ധതിയായ മഹാത്മാ ​ഗാന്ധി ​ഗ്രാമീണ തൊഴിലുറപ്പ് […]

ജെ.എം.എ (JMA) സംസ്ഥാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ബി. ത്രിലോചനൻ പ്രസിഡന്റ്, റോബിൻസൺ ക്രിസ്റ്റഫർ ജനറൽ സെക്രട്ടറി

തിരുവനന്തപുരം: ജേർണലിസ്റ്റ് & മീഡിയ അസോസിയേഷന്റെ (JMA) കേരള സംസ്ഥാന ജനറൽ ബോഡി യോഗം തിരുവനന്തപുരത്തെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ വെച്ച് ചേർന്നു. സംഘടനയുടെ ദേശീയ പ്രസിഡന്റ് ശ്രീ. വൈശാഖ് സുരേഷ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മാധ്യമപ്രവർത്തകർ നേരിടുന്ന അവകാശ ലംഘനങ്ങൾക്കെതിരെ ഒറ്റക്കെട്ടായി പോരാടേണ്ടതിന്റെ ആവശ്യകത ഉദ്ഘാടന പ്രസംഗത്തിൽ ദേശീയ പ്രസിഡന്റ് ചൂണ്ടിക്കാട്ടി. തുടർന്ന് 2025-2027 കാലയളവിലേക്കുള്ള പുതിയ സംസ്ഥാന ഭരണസമിതിയെ ദേശീയ പ്രസിഡന്റിന്റെ സാന്നിധ്യത്തിൽ നടന്ന യോഗം ഐകകണ്‌ഠ്യേന തിരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ : പ്രസിഡന്റ്: […]

102 ന്റെ നിറവില്‍ അയ്യനെ തൊഴുത് പാറുക്കുട്ടി;

പ്രായം മറന്ന് ഭക്തിയുടെയും വിശ്വാസത്തിന്റെയും കരുത്തില്‍ പാറുക്കുട്ടി മുത്തശ്ശി പതിനെട്ടാംപടി കയറി അയ്യപ്പ സന്നിധിയിലെത്തി ദര്‍ശന പുണ്യം നേടി. 102 -ാം വയസില്‍ ഇത് മൂന്നാം തവണയാണ് പാറുക്കുട്ടി മുത്തശ്ശി ശബരീ സന്നിധിയിലെത്തുന്നത്. 2023 ല്‍ 100 ാം വയസിലാണ് കന്നി മാളികപ്പുറമായി സന്നിധാനത്ത് എത്തിയത്. തുടര്‍ന്ന് കഴിഞ്ഞ വര്‍ഷവും ഇപ്പോള്‍ ഈ വര്‍ഷവും അയ്യപ്പനെ തൊഴുതു. പതിനെട്ടാംപടി വരെ ഡോളിയിലാണ് എത്തിയത്. പിന്നീട് പോലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പടി കയറി മുകളിലെത്തി. സുഖമായി അയ്യപ്പനെ തൊഴാന്‍ […]

സമസ്ത നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ

തിരുവനന്തപുരം: മുസ്ലിംകളുടെ ആധികാരിക പണ്ഡിത സഭയായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ നൂറാം വാര്‍ഷിക അന്താരാഷ്ട്ര സമ്മേളനം 2026 ഫെബ്രുവരി നാല് മുതല്‍ എട്ട് വരെ കാസര്‍കോട് കുണിയയില്‍ നടക്കുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ അധ്യക്ഷന്‍ സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പാരമ്പര്യ ഇസ് ലാമിന്റെ പരിശുദ്ധി കാത്ത് സൂക്ഷിക്കുകയും അതിനനുസൃതമായ നിരവധി വിദ്യാഭ്യാസ സംരംഭങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കും സംഘടന നേതൃത്വം നല്‍കി വരികയാണ്.രാജ്യത്തിന്റെ സാമുദായിക സൗഹാര്‍ദത്തിനും സമാധാനാന്തരീക്ഷത്തിനും ഗുണകരമാവുന്ന നിലപാടാണ് […]

Back To Top
onwin