Flash Story
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ

നിലമ്പൂര്‍  എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

       നിലമ്പൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.സ്വരാജ് ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ഉച്ചയോടെ പത്രിക സമര്‍പ്പിക്കാനാണ് തീരുമാനം. എം സ്വരാജ് ഇന്ന് നിലമ്പൂരില്‍ എത്തും. ജന്മനാട്ടില്‍ ആദ്യമായി മത്സരിക്കാനെത്തുന്ന സ്വരാജിന് റെയില്‍വേ സ്റ്റേഷനില്‍ സ്വീകരണം നല്‍കും. സ്റ്റേഷനില്‍ നിന്ന് വാഹനത്തില്‍ പട്ടണത്തിലും പരിസര പ്രദേശങ്ങളിലും എത്തി വോട്ടര്‍മാരെ അഭിവാദ്യം ചെയ്യും. ഉച്ചക്ക് ശേഷം മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകളിലും എത്തുന്ന തരത്തില്‍ റോഡ്‌ഷോയും സംഘടിപ്പിക്കുന്നുണ്ട്. സ്വരാജ് സ്ഥാനാര്‍ഥിയായതോടെ ഇടത് പ്രവര്‍ത്തകര്‍ വലിയ ആവേശത്തിലാണ്. നാളെ നടക്കുന്ന തിരഞ്ഞെടുപ്പ് കണ്‍വന്‍ഷന്റെ […]

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ്: എം.സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി

നിലമ്പൂർ നിയമസഭാ മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പിൽ എം സ്വരാജ് എൽഡിഎഫ് സ്ഥാനാർഥി. സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ ആണ് സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റ് യോഗം പൂർത്തിയായതിന് പിന്നാലെ സ്ഥാനാർഥിയെ പ്രഖ്യാപിച്ചത്. അൻവറിന്റെ ദയനീയ ചിത്രമാണ് കേരളം കാണുന്നതെന്ന് എം.വി ഗോവിന്ദന്‍ പറഞ്ഞു. ‘രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ എൽഡിഎഫ് നടത്തുന്നത്. എം സ്വരാജിനെ മുന്നിൽ നിർത്തി രാഷ്ട്രീയ പോരാട്ടം നടത്താനാണ് സംസ്ഥാന സെക്രട്ടറിയേറ്റ് തീരുമാനം. ഏറ്റവും ഉജ്ജ്വലമായ രാഷ്ട്രീയ പോരാട്ടമാണ് നിലമ്പൂരിൽ നടക്കുക. അടുത്ത നിയമസഭാ […]

നിലമ്പൂരില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന തീരുമാനം തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പിവി അന്‍വര്‍ ഒറ്റയ്ക്ക് മത്സരിക്കുമോ എന്ന കാര്യത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് യോഗത്തിനുശേഷം തീരുമാനം. പിവി അന്‍വര്‍ ഇന്നലെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി കൂടിക്കാഴ്ചക്ക് ശ്രമിച്ചെങ്കിലും നടന്നില്ല. അതിനാല്‍ അന്‍വറിന്റെ ഇനിയുള്ള തീരുമാനം നിര്‍ണായകമാണ്. നാളെ വൈകിട്ടോടെ നിലമ്പൂരിലെ സ്ഥാനാര്‍ഥികളുടെ ചിത്രം തെളിയും. സിപിഐഎം സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കും. എന്‍ഡിഎ മുന്നണിയില്‍ ബിഡിജെഎസ് മത്സരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ചര്‍ച്ചകള്‍ക്കിടെ നിലമ്പൂരില്‍ പിവി അന്‍വറിനായി പോസ്റ്ററുകള്‍. പി വി […]

വി ഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍

നിലമ്പൂര്‍: കോണ്‍ഗ്രസില്‍ നിന്നുണ്ടായ അവഗണനകള്‍ എണ്ണിപ്പറഞ്ഞ് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും നിലമ്പൂര്‍ മുന്‍ എംഎല്‍എുമായ പി വി അന്‍വര്‍. വിഡി സതീശന്‍ ചെളി വാരിയെറിഞ്ഞ് ദയാവധത്തിന് വിട്ടുവെന്ന് പി വി അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വേണ്ടി സംസാരിക്കുമ്പോള്‍ താന്‍ അധിക പ്രസംഗിയാണ്. കാല് പിടിക്കുമ്പോള്‍ മുഖത്ത് ചവിട്ടുകയാണ്. ഇനി താന്‍ കാല് പിടിക്കാനില്ല. കത്രിക പൂട്ടിട്ട് പൂട്ടാന്‍ നോക്കുകയാണ്. പ്രതിപക്ഷ നേതാവിനെ ചിലർ തെറ്റിദ്ധരിപ്പിക്കുകയാണ്. അക്കാര്യങ്ങൾ വെളിപ്പെടുത്തേണ്ടിവരും. മുസ്‌ലിം ലീഗ് നേതാക്കളായ പാണക്കാട് തങ്ങളും പി കെ […]

തൃണമൂൽ  കോൺഗ്രസ്സിനെ യൂ ഡി എഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ

മുന്നണി പ്രവേശനം വാഗ്‍ദാനം ചെയ്ത് തൃണമൂൽ കോൺഗ്രസിനെ യുഡിഎഫ് കബളിപ്പിച്ചിട്ടില്ലെന്ന് ഷാഫി പറമ്പിൽ. യുഡിഎഫുമായി സഹകരിക്കുന്നവരോട് തിരിച്ചും സഹകരിക്കും. യുഡിഎഫിൽ പ്രതിസന്ധിയില്ല. പാലക്കാട്ടെ വിജയം നിലമ്പൂരിൽ ആവർത്തിക്കുമെന്നും ഷാഫി പറമ്പിൽ  പറഞ്ഞു. അൻവർ ആദ്യം നിലപാട് എടുക്കട്ടെ. അൻവർ ഉയർത്തിയ വിഷയങ്ങളിൽ ഉറച്ചുനിൽക്കുന്നുണ്ടെങ്കിൽ ഏതുഭാഗത്താണെന്ന് നിലപാട് എടുക്കണം. വാർത്തകളും വിവാദങ്ങളും യുഡിഎഫ് ഭാഗത്താണ്, വിജയവും യുഡിഎഫിന്റെതാകും. നിലമ്പൂരിൽ രാഷ്ട്രീയ പോരാട്ടമാണെന്ന് ഷാഫി പറ‍ഞ്ഞു. ജനങ്ങളുടെ ഇടയിൽ യുഡിഎഫ് ഉയർത്തുന്ന വിഷയങ്ങളോടുള്ള സ്വീകാര്യതയും ഭരണകൂടത്തോടും അതിന് നേതൃത്വം നൽകുന്ന […]

പി വി അൻവർ യൂ ഡി എഫിന്റെ ഭാഗമാവും : കെ സുധാകരൻ എം പി

പി വി അൻവർ യുഡിഎഫിൻ്റെ ഭാഗമാകുമെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം കെ സുധാകരൻ എംപി. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അൻവറും യുഡിഎഫും തമ്മിൽ പ്രശ്‌നങ്ങളില്ല. ഓരോരുത്തർക്കും വ്യക്തിപരമായ അഭിപ്രായങ്ങളുണ്ടാകുമെന്നും അത് പ്രകടിപ്പിക്കുക സ്വാഭാവികമെന്നും അദ്ദേഹം വ്യക്തമാക്കി. അൻവർ ഒറ്റയ്ക്ക് മത്സരിച്ചാലും യുഡിഎഫിനെ ബാധിക്കില്ല. യുഡിഎഫിൽ എടുക്കുന്ന കാര്യത്തിൽ കെപിസിസിക്ക് എപ്പോൾ വേണമെങ്കിലും തീരുമാനമെടുക്കാമെന്നും കെ. സുധാകരൻ എംപി പറഞ്ഞു.

പി വി അൻവർ സ്ഥാനാർഥിയെ അപമാനിച്ചു. ഇനിയൊരു ഒത്തുതീർപ്പിന് പ്രസക്തിയില്ലെന്ന് കോൺഗ്രസ്

പി വി അൻവർ ലക്ഷ്മണരേഖ ലംഘിച്ചു, സ്ഥാനാർത്ഥിയെ അപമാനിച്ചു ; ഇനിയൊരു ഒത്തുതീർപ്പിന് പ്രസക്തിയില്ലെന്ന് കോൺഗ്രസ്മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ മുന്‍ എംഎല്‍എ പി വി അന്‍വറിനോട് ഒത്തുതീര്‍പ്പ് വേണ്ടെന്ന നിലപാടില്‍ കോണ്‍ഗ്രസ്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിനെ പരസ്യമായി പി വി അന്‍വര്‍ അപമാനിച്ചെന്നാണ് കോണ്‍ഗ്രസിന്റെ വിലയിരുത്തല്‍. അന്‍വറിന്റെ പ്രസ്താവന അവമതിപ്പ് ഉണ്ടാക്കിയെന്നും കോണ്‍ഗ്രസ് വിലയിരുത്തി. ഇനി ഒത്തുതീര്‍പ്പ് പ്രസക്തമല്ലെന്നാണ് പാര്‍ട്ടിയുടെ പൊതുവികാരം. ഒത്തുതീര്‍പ്പിന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്തിന്റെ നിലപാട്. അന്‍വര്‍ വേണമെങ്കില്‍ യുഡിഎഫിനെ പിന്തുണയ്ക്കട്ടെയെന്നാണ് […]

കെ പി സി സി ഭാരവാഹികളുടെയും ഡി സി സി അധ്യക്ഷൻമാരുടെയും യോഗം ഇന്ന്.

കെപിസിസി ഭാരവാഹികളുടെയും ഡിസിസി അധ്യക്ഷൻമാരുടെയും യോഗം ഇന്ന് ചേരും. രാവിലെ പത്തരയ്ക്ക് കെപിസിസി ആസ്ഥാനത്താണ് യോഗം സണ്ണി ജോസഫ് എംഎൽഎയുടെ നേതൃത്വത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റ ശേഷം നടക്കുന്ന ആദ്യ യോഗമാണിത്. സംഘടനയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ നടക്കും. താഴെ തട്ട് മുതൽ പാർട്ടിയെ കൂടുതൽ ചലിപ്പിക്കുന്നതിനുള്ള ചർച്ചകൾ യോഗത്തിൽ ഉണ്ടാകും. സംഘടന വിഷയങ്ങൾക്കൊപ്പം സർക്കാരിന്റെ ദുർഭരണത്തിനെതിരെയുള്ള തുടർ സമരപരിപാടികൾക്കും യോഗം രൂപം നൽകും. പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ മുൻ ഒരുക്കങ്ങളും വിലയിരുത്തും.

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്;  ചരിത്രനേട്ടം ആവര്‍ത്തിക്കാന്‍ ലക്ഷ്യമിട്ട് എല്‍ഡി എഫ്

രണ്ടാം പിണറായി സര്‍ക്കാര്‍ ഇന്ന് അഞ്ചാം വര്‍ഷത്തിലേക്ക്. മൂന്നാമതും തുടര്‍ഭരണമെന്ന ചരിത്രനേട്ടം ആവര്‍ത്തിക്കാനുളള സമ്മര്‍ദ്ദവും പേറിയാണ് അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുന്നത്. നിര്‍ണായകമായ തദ്ദേശ-നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുക എന്നതാണ് സര്‍ക്കാരിന് മുന്നിലുളള വെല്ലുവിളി. വികസന-ക്ഷേമ രംഗത്തെ നേട്ടങ്ങളുടെ അകമ്പടിയില്‍ വോട്ടര്‍മാരെ അഭിമുഖീകരിക്കാനിറങ്ങുന്ന സര്‍ക്കാരിന് മുറിച്ച് കടക്കേണ്ടത് നിരവധി വിഷയങ്ങള്‍ ചേര്‍ന്ന് രൂപപ്പെടുത്തിയ ഭരണവിരുദ്ധ വികാരത്തെയാണ്.ഒരു മുന്നണിയുടെ സര്‍ക്കാരിന് തുടര്‍ച്ചയായി മൂന്നാം ഊഴം ലഭിക്കുക എന്നത് ചരിത്രനേട്ടമാണ്. എന്നാല്‍ അങ്ങനെയൊരു ചരിത്രം കേരളത്തിനില്ല. പിണറായി വിജയന്റെ ഒറ്റയാള്‍ മികവില്‍ […]

മുൻ എംഎൽഎഎ പ്രദീപ്കുമാർ മുഖ്യമന്ത്രിയുടെ പ്രൈവറ്റ്സെക്രട്ടറി ആകും

തിരുവനന്തപുരം: കോഴിക്കോട് മുൻ എം.എൽ.എ എ. പ്രദീപ് കുമാറിനെ മുഖ്യമന്ത്രിയുടെ പുതിയ പ്രൈവറ്റ് സെക്രട്ടറിയായി നിയമിച്ചു. ഇതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ ഉത്തരവ് നൽകി. കെ.കെ. രാഗേഷ് സി.പി.എം കണ്ണൂർ ജില്ല സെക്രട്ടറിയായി പോയ ഒഴിവിലാണ് നിയമനം. സി.പി.എം സംസ്ഥാന സമിതി അംഗമാണ് നിലവിൽ പ്രദീപ് കുമാർ.

Back To Top
onwin