നഴ്‌സിംഗ് കൗൺസിൽ തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താൻ ശ്രമിച്ച UNA നടപടിയിൽ പ്രതിഷേധിച്ചു കേരള NGO യൂണിയൻ,KGOA, KGNA സംയുക്തമായി നടത്തിയ പ്രതിഷേധ പ്രകടനം NGO യൂണിയൻ സംസ്ഥാന വൈസ് പ്രസിഡൻറ് എസ്. ഗോപകുമാർ ഉദ്ഘാടനം ചെയ്യുന്നു
കേരളത്തിലെ ബി ജെ പിയില്‍ ചേരിപ്പോര് ശക്തം;
കേരളത്തിലെ ബി ജെ പിയില്‍ ചേരിപ്പോര് ശക്തമായതോടെ ഇടപെടലുമായി ദേശീയ നേതൃത്വം. വിമതനീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് ദേശീയ നേതൃത്വം അനുമതി നല്‍കി. നേതൃയോഗവുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദങ്ങളില്‍ ദേശീയ നേതൃത്വം കടുത്ത അതൃപ്തി രേഖപ്പെടുത്തിയതായും സൂചനയുണ്ട്. നിലമ്പൂര്‍ തെരഞ്ഞെടുപ്പിനും തൃശൂരില്‍ നടന്ന നേതൃയോഗത്തിനും ശേഷം ബി ജെ പിയില്‍ പൊട്ടിത്തെറി രൂക്ഷമായതോടെയാണ് ദേശീയ നേതൃത്വത്തിന്റെ ഇടപെടല്‍. വിമതനീക്കങ്ങള്‍ അവസാനിപ്പിക്കാന്‍ എന്ത് നടപടിയും സ്വീകരിക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന് […]
പ്രതീഷ് വിശ്വനാഥിനെ BJP ഭാരവാഹിയായി നിയമിക്കുന്നതിന് എതിരെ അബ്ദുള്ളക്കുട്ടി; ദേശീയ നേതൃത്വത്തിന് പരാതി നൽകി
തിരുവനന്തപുരം: ബിജെപി പുനഃസംഘടനയില്‍ കടുത്ത എതിര്‍പ്പുമായി ബിജെപി ദേശീയ വൈസ് പ്രസിഡൻ്റ് എ പി അബ്ജുള്ളക്കുട്ടി . അന്താരാഷ്ട്ര വിശ്വഹിന്ദു പരിഷത്ത് (എഎച്ച്പി) മുന്‍ നേതാവ് പ്രതീഷ് വിശ്വനാഥിനെ ഭാരവാഹിയായി നിയമിക്കുന്നതിനെതിരെയാണ് എ പി അബ്ദുള്ളക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. ഇതില്‍ പ്രതിഷേധിച്ച് അബ്ദുള്ളക്കുട്ടി ബിജെപി സംസ്ഥാന ഭാരവാഹികളുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ നിന്നും ലെഫ്റ്റ് ചെയ്തതായാണ് വിവരമെന്നും സമകാലിക മലയാളം വാരിക റിപ്പോർട്ട് ചെയ്യുന്നു. ആര്‍എസ്എസിന് വേണ്ടാത്ത ആളാണ് പ്രതീഷ് വിശ്വനാഥനെന്നും ഇയാളെ ഭാരവാഹിയായി പരിഗണിക്കരുതെന്നുമാണ് അബ്ദുള്ളക്കുട്ടിയുടെ ആവശ്യം. പ്രതീഷ് […]
ബ്‌ളേഡ് മാഫിയ കേരളത്തില്‍ അഴിഞ്ഞാടുന്നു: ഓപ്പറേഷന്‍ കുബേര നടപ്പാക്കണം – രമേശ് ചെന്നിത്തല
ഡൽഹി : ഈരാറ്റുപേട്ടയില്‍ യൂത്ത് കോണ്‍ഗ്രസ് മുന്‍ മണ്ഡലം പ്രസിഡന്റ് വിഷ്ണുവും ഭാര്യയും നഴ്സിങ് സൂപ്രണ്ടുമായ രശ്മിയും ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം ജീവനൊടുക്കിയ വാര്‍ത്ത ഞെട്ടലോടെയാണ് കേട്ടത്. ഇരുവര്‍ക്കും ആദരാഞ്ജലികള്‍!ഇത്രയേറെ ജനകീയ ബന്ധങ്ങളുള്ള ഒരു പൊതു പ്രവര്‍ത്തകന് ബ്ളേഡ് മാഫിയയുടെ ഭീഷണി മൂലം കുടുംബസമേതം ആത്മഹത്യ ചെയ്യേണ്ട സ്ഥിതി കേരളത്തില്‍ നിലനില്‍ക്കുന്നുണ്ടെങ്കില്‍ ബ്ളേഡ് മാഫിയയുടെ ശക്തി എത്രമാത്രമാണ് എന്നു മനസിലാക്കണം. അവരുടെ ഗുണ്ടാ ശക്തിയും പോലീസ് ബന്ധവും നമ്മള്‍ മനസിലാക്കണം. ഇത്തരം സാഹചര്യത്തില്‍ സാധാരണക്കാരന് എന്തു […]
കേന്ദ്ര ഫണ്ട് വക മാറ്റുന്നു; സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടി സർക്കാർ ആശുപത്രികളെ തകർക്കാൻ ശ്രമം: കെ സുരേന്ദ്രൻ
തിരുവനന്തപുരം : കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കേരളം […]
എസ്.എഫ്.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം :
എസ്.എഫ്.ഐ 18ാമത് അഖിലേന്ത്യാ സമ്മേളനം പതിനായിരങ്ങൾഅണിനിരന്നപടുകൂറ്റൻവിദ്യാർഥിറാലിയോടെകോഴിക്കോട്ട് സമാപിച്ചുപൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ബിജെപിയിൽ അടിയോടടി; രാജീവ് ചന്ദ്രശേഖറിനെതിരെ മുരളീധരൻ പക്ഷം ദേശീയ നേതൃത്വത്തിന് പരാതി നൽകും
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്മാരായ വി മുരളീധരനെയും കെ സുരേന്ദ്രനെയും ഒഴിവാക്കിയതില്‍ അതൃപ്തി. ഇക്കാര്യം ദേശീയ നേതൃത്വത്തെ അറിയിക്കാനാണ് തീരുമാനം. അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഏകപക്ഷീയമായി തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് പരാതി. സംസ്ഥാനത്തെ ഭാരവാഹി പട്ടികയില്‍ നിന്നും മുരളീധര വിഭാഗത്തെ അവഗണിച്ചതായും സൂചനയുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ ചുമതലയുള്ള ഭാരവാഹികളുടെയും ജില്ല അധ്യക്ഷന്മാരുടെയും യോഗമായിരുന്നു കഴിഞ്ഞ ദിവസം തൃശ്ശൂരില്‍ നടന്നത്. യോഗത്തില്‍ മുന്‍ അധ്യക്ഷന്മാരായ പി കെ കൃഷ്ണദാസും കുമ്മനംരാജശേഖരനും ക്ഷണമുണ്ടായിരുന്നു. ഇരുവരും വേദിയിലിരിക്കുകയും വിവിധ […]
നിലമ്പൂര്‍ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണയുമുണ്ട്: ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ
നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിലെ വിജയത്തില്‍ ആശ സമരത്തിനുള്ള പിന്തുണകൂടിയുണ്ടെന്ന് ആര്യാടന്‍ ഷൗക്കത്ത് എം.എല്‍.എ. സത്യപ്രതിജ്ഞ ചെയ്തശേഷം ആശ സമരത്തിന് പിന്തുണ അര്‍പ്പിച്ച് സെക്രട്ടറിയേറ്റിനു മുന്നിലെ സമരപന്തല്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു.നീതിക്കുവേണ്ടിയുള്ള സമരമാണ് ആശ പ്രവര്‍ത്തകര്‍ നടത്തുന്നത്. ഇവരുടെ മാനുഷിക പ്രശ്‌നങ്ങള്‍ സഭക്കകത്തും പുറത്തും ഉന്നയിക്കാന്‍ തനിക്ക് കിട്ടുന്ന ഏതവസരവും വിനിയോഗിക്കുമെന്നും അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റും നഗരസഭാ ചെയര്‍മാനുമായിരുന്നതിനാല്‍ ആശ വളണ്ടിയര്‍മാരുടെ പ്രധാന്യം നന്നായറിയാം. കോവിഡ് കാലത്ത് നടത്തിയ സേവനത്തിന് നല്ലവാക്കിലുള്ള അഭിനന്ദനം മാത്രം പോര മാന്യമായി ജീവിക്കാനുള്ള […]
നഗരസഭയുടെ അഴിമതികളിൽ നടപടി വേണം, ഇനി സമരങ്ങളുടെ വേലിയേറ്റം: കരമന ജയൻ
കഴിഞ്ഞ നാല്പത്തഞ്ച് വർഷമായി തുടർ ഭരണം നടത്തി CPM തിരുവനന്തപുരം നഗരത്തിനെ തകർത്തുവെന്ന് ബിജെ പി സിറ്റി ജില്ലാ അദ്ധ്യക്ഷൻ കരമന ജയൻ ആരോപിച്ചു. അഴിമതിയുടെ കൂത്തരങ്ങായി മാറിയ തിരുവനന്തപുരം കോർപ്പറേഷനിൽ മേയർ ആര്യാ രാജേന്ദ്രനും സംഘവും നടത്തി വരുന്ന അഴിമതികളിൽ ഉടനടി നടപടി ഉണ്ടായില്ലങ്കിൽ സമരങ്ങളുടെ വേലിയേറ്റം ഉണ്ടാവുമെന്നും, കഴിഞ്ഞ നാലര വർഷമായി കോർപ്പറേഷനിൽ നടന്ന വിവിധ അഴിമതികളിൽ അന്വേക്ഷണം വഴി മുട്ടി നിൽക്കുന്നു എന്ന് ആരോപിച്ച് ബിജെ പി സിറ്റി ജില്ലാ കമ്മിറ്റി നടത്തിയ […]
ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്ത് ആര്യാടൻ ഷൗക്കത്ത്; ചടങ്ങിൽ മുഖ്യമന്ത്രിയും വി.ഡി.സതീശനും
തിരുവനന്തപുരം: നിലമ്പൂരിന് ഇനി പുതിയ എംഎല്‍എ. ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ എന്‍ ഷംസീര്‍, മന്ത്രിമാരായ എം ബി രാജേഷ്, കെ രാജന്‍, പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ അടക്കം സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. സ്പീക്കര്‍ എ എന്‍ ഷംസീറാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. ദൈവനാമത്തിലായിരുന്നു ഷൗക്കത്ത് സത്യപ്രതിജ്ഞ ചെയ്തത്. പ്രതിപക്ഷ നേതാവ് വി ഡി സതീശനെ നേരിട്ട് കണ്ട് […]