
തിരുവനന്തപുരം: ശബരിമലയിൽ സ്വർണ്ണക്കൊള്ള നടത്തിയ പിണറായി സർക്കാരിനെതിരെ ബിജെപി രാപ്പകൽ സമരവും സെക്രട്ടേറിയേറ്റ് ഉപരോധവും സംഘടിപ്പിക്കുന്നു. ഒക്ടോബർ 24 – 25 തീയതികളിൽ നടക്കുന്ന പ്രതിഷേധം ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. 24 ന് വൈകിട്ട് ആരംഭിക്കുന്ന ഉപരോധം 25 ന് വൈകിട്ട് സമാപിക്കും. മുതിർന്ന സംസ്ഥാന നേതാക്കൾ ഉപരോധ സമരത്തിൽ ഭാഗമാകും.

