. വിഡി-കെസി അനുകൂലികൾ തമ്മിലുള്ള പോരാണ് സംസ്ഥാനത്ത് തുടരുന്നത്. മുഖ്യമന്ത്രി ആരാകണം എന്നുള്ളതാണ്വെ തർക്കം.വെള്ളയമ്പലത്തെ വി ഡി സതീശന്റെ ഫ്ളക്സിൽ തുപ്പി പ്രതിഷേധം നടത്തി കോൺഗ്രസ് പ്രവർത്തകൻ. ശാസ്തമംഗലം സ്വദേശി റിയാസിന്റെയാണ് പ്രതിഷേധം. കെ സി വേണുഗോപാൽ എആർ ക്യാമ്പിൽ അടി കൊണ്ട് ചോര തുപ്പിയ കാലം മുതൽ അറിയാമെന്നു റിയാസ്. മലപ്പുറം ഡിസിസി ഓഫിസിനു മുന്നിൽ സ്ഥാപിച്ച കെസി വേണുഗോപാലിന്റെ ഫ്ലെക്സിൽ സ്പ്രേ പെയിന്റടിച്ച് പ്രതിഷേധം നടന്നു. സെക്രട്ടറിയേറ്റിന് മുന്നിൽ വിഡി സതീശനെതിരെ ചോദ്യങ്ങൾ ഉയർത്തി […]
മുഖ്യമന്ത്രി ആരാകുമെന്ന് പാർട്ടി തീരുമാനിക്കട്ടെ : വി ഡി സതീശൻ
മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വി ഡി സതീശന്. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന് പറഞ്ഞു. മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു. അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി […]
നൂറിലധികം സീറ്റുമായി അധികാരത്തിൽ എത്തുമെന്ന് വി ഡി സതീശൻ :
നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ. ജനവികാരം കൃത്യമായി ബോധ്യപ്പെട്ടു. തട്ടിക്കൂട്ടിയ സർവേകളിൽ മാത്രമാണ് യുഡിഎഫ് പിന്നിൽ. രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും വി ഡി സതീശൻ പറഞ്ഞു. പോസ്റ്റൽ വോട്ട് പലർക്കും ചെയ്യാനായില്ല. തെരഞ്ഞെടുപ്പ് കമ്മീഷൻ കുറച്ച്കൂടി ജാഗ്രത പുലർത്തണമായിരുന്നു എന്നും വി ഡി സതീശൻ പറഞ്ഞു.
പ്രകടന പത്രിക പുറത്തിറക്കി BJP
കേരളത്തിൽ ബിജെപി സർക്കാർ രൂപീകരിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ. NDA അധികാരത്തിൽ വരും. കേരളത്തിൽ UDF യും LDF ഉം മുഖ്യ എതിരാളികൾ. ഒരു നാണയത്തിന്റെ ഇരുവശമാണ് അവർ എന്നും അദ്ദേഹം വിമർശിച്ചു. വമ്പൻ വാഗ്ദാനങ്ങളുമായി ബിജെപിയുടെ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള പ്രകടന പത്രിക പുറത്തിറക്കി. ഇതാണ് മാറ്റം, ഇതാണ് വികസിത കേരളം എന്ന് തലവാചകത്തോടെയാണ് ബിജെപിയുടെ പ്രകടന പത്രിക പുറത്തിറക്കിയത്. കേരളത്തിൽ എയിംസ് യഥാര്‍ഥ്യമാക്കുമെന്നാണ് പ്രകടന പത്രികയിലെ പ്രധാന പ്രഖ്യാപനം. തിരുവനന്തപുരത്തും കോഴിക്കോടും മെട്രോ […]
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും
തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം നാലിന് കേരളത്തിൽ എത്തും. തിരുവനന്തപുരത്ത് നടക്കുന്ന റോഡ് ഷോയിലും തിരുവല്ലയിലെ പൊതു പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. കിളിപ്പാലം മുതൽ കരമന വരെ ഒന്നര കിലോമീറ്ററാണ് റോഡ് ഷോ നടക്കുക. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിലാണ് ബിജെപിയുടെ പൊതുസമ്മേളനം. തിരുവല്ല പബ്ലിക് സ്റ്റേഡിയത്തില്‍ മുപ്പതിനായിരം പേര് പങ്കെടുക്കുന്ന പരിപാടി പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലെ മുഴുവന്‍ പ്രവര്‍ത്തകര്‍ക്കും ആവേശമായി മാറുമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്റണി അറിയിച്ചു. തിരുവനന്തപുരം […]
മുഖ്യമന്ത്രി ഇന്ന് കൊല്ലത്ത് :രാഹുൽ ഗാന്ധി ഇന്നെത്തു: പത്തനംതിട്ടയിലും കോട്ടയത്തും പ്രചാരണം;
കേരളം ബൂത്തിലേക്ക് പോകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികള്‍.ഇന്നലെ പ്രധാനമന്ത്രി കേരളത്തില്‍ എത്തി ഇരു മുന്നണികള്‍ക്കും എതിരെ ആഞ്ഞടിച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇന്ന് പത്തനംതിട്ടയില്‍ തുടക്കമാകും. ആറന്മുള, കോന്നി, റാന്നി, തിരുവല്ല മണ്ഡലങ്ങളിലെ സംയുക്ത സമ്മേളനം രാഹുൽ ഉദ്ഘാടനം ചെയ്യും.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര. പാലക്കാട്ടെ പൊതുസമ്മേളനത്തിൽ പ്രധാനമന്ത്രി പറഞ്ഞ A എന്നത് ആബ്സെന്റ് എന്നാണെന്നും കേരളത്തിൽ തിരഞ്ഞെടുപ്പിന് ശേഷവും മുൻപും ബിജെപി ആബ്സന്റായിരിക്കും എന്നും അദേഹം പരിഹസിച്ചു. കേരളത്തിൽ ബിജെപി – സിപിഐഎം ഡീൽ ഉണ്ടെന്നത് വ്യക്തമാണെന്ന് പവൻ ഖേര. എൽഡിഎഫും ബിജെപിയും ഇരട്ടകളാണെന്ന് വ്യക്തമാണെന്ന് പവൻ ഖേര പറഞ്ഞു. ബിജെപി-സിപിഐഎം ഡീൽ അത് ആരെയും ബോധ്യപ്പെടുത്തേണ്ട ആവശ്യം ഇല്ല. രാഹുൽ മങ്കൂട്ടത്തിനെതിരെ ആരോപണം വന്ന ഉടനെ നടപടി എടുത്തു. അയാൾ […]
കേന്ദ്രം ഇന്ധന നികുതി കുറച്ചു; ജനങ്ങളെ സഹായിക്കാന്സംസ്ഥാനം തയ്യാറാവണം: രാജീവ് ചന്ദ്രശേഖര്‍
തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ സ്പെഷ്യല്‍ എക്സൈസ് ഡ്യൂട്ടി 10 രൂപ കുറച്ചതിന്റെ ഗുണം കേരളത്തിലെ ജനങ്ങള്‍ക്ക് നല്കാന് മുഖ്യമന്ത്രി തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ശ്രീ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന സര്‍ക്കാര്‍ വാറ്റ് കുറയ്ക്കണമെന്ന് പിണറായി വിജയനോട് അഭ്യര്‍ത്ഥിക്കുകയാണ്. കേന്ദ്രസര്‍ക്കാര്‍ പെട്രോള്‍, ഡീസല്‍ എക്സൈസ് നികുതി കുറച്ചത് പോലെ സംസ്ഥാനവും നികുതി കുറയ്ക്കണണെന്നാണ് ബിജെപിയുടെയും ജനങ്ങളുടെയും ആവശ്യമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. നേമം മണ്ഡലത്തിലെ സിപിഎം സ്ഥാനാര്‍ത്ഥിയായ മന്ത്രി ശിവന്‍കുട്ടി ജയിക്കാന്‍ വേണ്ടി ‘രാജീവ്’ […]
യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു
നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർഥികളുടെ പത്രികയിൽ സൂക്ഷ്മപരിശോധന തുടരുന്നതിനിടെ പറവൂരിൽ യുഡിഎഫ് സ്ഥാനാർഥിയായ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നാമനിർദേശപത്രിക സ്വീകരിക്കുന്നത് മാറ്റിവെച്ചു. എൽഡിഎഫ് സ്ഥാനാർഥി പരാതി ഉന്നയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മാറ്റിവെച്ചത്. ഔദ്യോഗിക വാഹനത്തിനുള്ള പെനാൽറ്റി, കൈയിലുള്ള സ്വർണ്ണത്തിൻറെ മൂല്യം കുറച്ചു കാണിച്ചു , സ്വത്ത് വകകളിൽ അവ്യക്തത നിലനിൽക്കുന്നു എന്നിവ ചൂണ്ടിക്കാട്ടിയാണ് പത്രിക മാറ്റിവെച്ചിരിക്കുന്നത്. പത്രിക ഇന്ന് മൂന്ന് മണിയ്ക്ക് വീണ്ടും പരിഗണിക്കും. അതേസമയം, നേമത്ത് എൻഡിഎ സ്ഥാനാർഥിയായ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെയും […]
രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു;
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന്റെ നാമനിർദ്ദേശപത്രിക മാറ്റിവെച്ചു. സ്വത്ത് വിവരങ്ങൾ മാറ്റച്ചുവെച്ചെന്നു പരാതി.നാമനിർദ്ദേശപത്രിക സൂക്ഷ്മ പരിശോധന താൽക്കാലികമായാണ് മാറ്റിവെച്ചത്. നേമം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയാണ് രാജീവ് ചന്ദ്രശേഖർ. സത്യവാങ്മൂലത്തിൽ കർണാടകയിലെ അടക്കമുള്ള സ്വത്ത് വിവരങ്ങൾ മറച്ചുവെച്ചു എന്ന ആക്ഷേപം സൂക്ഷ്മ പരിശോധനയ്ക്ക് ഇടയിൽ മറ്റുള്ളവർ ഉന്നയിച്ചു. ഇതേ തുടർന്നാണ് മാറ്റിവെച്ചത്. രാജീവ് ചന്ദ്രശേഖരന്റെ പത്രിക പരിശോധിക്കുക ഇന്ന് അവസാനത്തേതായി. നേമം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും ബിജെപി സംസ്ഥാന അധ്യക്ഷനുമായ രാജീവ് ചന്ദ്രശേഖർ നാമനിർദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച […]
