Flash Story
മത്സ്യത്തൊഴിലാളി ഗൗതം കൃഷ്ണയെ കാണാതായ സംഭവം, തിരച്ചിൽ ഊർജിതം; ഡ്രോണ്‍ ഉപയോഗിച്ചുള്ള പരിശോധനയും തുടങ്ങി: മന്ത്രി ഷിബു ബേബിജോണ്‍
അഗ്രി-ഫുഡ് ചെറുകിട സൂക്ഷ്മ സംരംഭങ്ങളെ ശക്തിപ്പെടുത്താന്‍ ‘സ്മാര്‍ട്ട്’ പദ്ധതിയുമായി കേര; ലോഗോ മുഖ്യമന്ത്രി പ്രകാശനം ചെയ്തു
വ്യാജ ലോൺ ആപ്പ്, മ്യൂൾ അക്കൗണ്ട് തട്ടിപ്പുകൾക്കെതിരെ ജാ​ഗ്രത പാലിക്കണം: സംസ്ഥാനതല ബാങ്കേഴ്സ് സമിതി
ബിജെപി കൗൺസിലറുടെ അയോഗ്യത ഒഴിവാക്കാൻ യുഡിഎഫ് – ബിജെപി – സർക്കാർ അവിഹിത സഖ്യം: ഉദ്യോഗസ്ഥയെ ബലിയാടാക്കി തടിയൂരാൻ നീക്കം
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ‘നശാ മുക്ത് യുവ ഫോർ വികസിത് ഭാരത് സങ്കൽപ്പ് അഭിയാന്’ തുടക്കംകുറിച്ചു.
CAPTCHA പരിശോധനയുടെ പേരില്‍ വിവിധ വെബ്സൈറ്റുകളിലൂടെ നടക്കുന്ന സൈബര്‍ തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കുക: കേരള പോലീസ്
മന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: കെ.ജി.ഒ.എ
വട്ടിയൂർക്കാവ് മണ്ഡലത്തിൽ പ്രിയദർശിനി ബസുകൾ മന്ത്രി കെ.മുരളീധരൻ ഫ്‌ളാഗ് ഓഫ് ചെയ്തു
LPST സമരം പിൻവലിക്കണം മന്ത്രി എൻ ഷംസുദ്ദീൻ

മുഖ്യമന്ത്രി ആരാകുമെന്ന് പാര്‍ട്ടി തീരുമാനിക്കട്ടെ എന്ന് വി ഡി സതീശന്‍. പാര്‍ട്ടി പറയുന്നതനുസരിച്ച് പ്രവര്‍ത്തിക്കും. വിഷയത്തില്‍ അഭിപ്രായ പ്രകടനമോ അവകാശ വാദങ്ങള്‍ക്കോ ഇല്ലെന്നും വിഡി സതീശന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പാര്‍ട്ടിയാണ് തീരുമാനിക്കേണ്ടത്. അതില്‍ അഭിപ്രായ പ്രകടനം നടത്താനോ അവകാശവാദമുന്നയിക്കാനോ ഒന്നിനും ഞാനില്ല. എന്നെ ഏല്‍പ്പിച്ച ജോലി ഞാന്‍ നന്നായി പൂര്‍ത്തീകരിച്ചു. ആ ആത്മവിശ്വാസവും അഭിമാനവും എനിക്കുണ്ട് – അദ്ദേഹം പറഞ്ഞു.

അതേസമയം, സംസ്ഥാനത്ത് പല ഇടത്തും സിപിഐഎം-ബിജെപി ഡീല്‍ നടന്നെന്നും വി ഡി സതീശന്‍ ആരോപിച്ചു. മൂന്ന് സിറ്റിംഗ് സീറ്റാണ് പോയത്. രണ്ട് മന്ത്രിമാരുടെ സീറ്റാണ് പോയത്. സിപിഐഎം ബിജെപി ഡീല്‍ ഉണ്ടായിരുന്നു എന്നാണ് ഞാന്‍ കരുതുന്നത്. പൂര്‍ണമായി കേരളത്തില്‍ അത് നടപ്പായില്ല. ചില സ്ഥലങ്ങളിലെങ്കിലും നടപ്പായി. ഒരു വെള്ളിത്തളികയില്‍ വച്ചിട്ടാണ് അവര്‍ക്ക് ആ സീറ്റ് നല്‍കിയത് സിപിഐഎമ്മാണ് – അദ്ദേഹം പറഞ്ഞു.

Back To Top
onwin