ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതിഷെറിൻ ജയില്‍മോചിതയായി
തിരുവനന്തപുരം: ചെങ്ങന്നൂര്‍ ഭാസ്‌കര കാരണവര്‍ വധക്കേസ് പ്രതി ഷെറിനെ ജയില്‍ മോചിതയായി. പരോളിലിറങ്ങിയിരുന്ന ഷെറിന്‍ വ്യാഴാഴ്ച വൈകീട്ട് കണ്ണൂര്‍ വനിതാ ജയിലിലെത്തി ജയില്‍ മോചനത്തിനായുള്ള നടപടികള്‍ തീര്‍ക്കുകയായിരുന്നു. ഷെറിന്‍ അടക്കം 11 പേര്‍ക്കാണ് ശിക്ഷായിളവ് നല്‍കി ജയിലില്‍നിന്ന് വിട്ടയക്കണമെന്ന മന്ത്രിസഭാ യോഗം ശുപാര്‍ശ ചെയ്തത്. സര്‍ക്കാര്‍ തീരുമാനം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അംഗീകരിച്ചതിന് പിന്നാലെയാണ് ജയിലില്‍നിന്ന് മോചിപ്പിക്കാനുള്ള ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കിയത്. ഷെറിന് ശിക്ഷായിളവ് നല്‍കി വിട്ടയക്കണമെന്ന് സര്‍ക്കാര്‍ ശുപാര്‍ശ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. ഇവര്‍ക്ക് അടിക്കടി പരോള്‍ […]
മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായമായി നൽകും: മന്ത്രി കെ.കൃഷ്ണൻ കുട്ടി
തിരുവനന്തപുരം: കൊല്ലം തേവലക്കരയിൽ സ്കൂളിൽ ഷോക്കേറ്റ് മരിച്ച വിദ്യാർത്ഥി മിഥുൻ്റെ കുടുംബത്തിന് ആദ്യഘട്ടത്തിൽ 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. വൈദ്യുതി ബോർഡിൻ്റെ ഭാഗത്ത് വീഴ്ചയുണ്ടായി. ഷെഡ് കെട്ടുമ്പോൾ അനുമതി തേടിയിട്ടില്ല. സ്കൂൾ മാനേജ്മെൻ്റിൻ്റെ ഭാഗത്തും വീഴ്ചയുണ്ടായെന്നും മന്ത്രി കൃഷ്ണൻ കുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു. കെഎസ്ഇബി ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച്ചയുണ്ടെങ്കിൽ നടപടിയെടുക്കും.15 ദിവസത്തിനുള്ളിൽ വിശദറിപ്പോർട്ട് കെഎസ്ഇബിയും ജില്ലാ ഇലക്ട്രിക്കൽ ഇൻസ്പെക്ടറും നൽകണം. ലൈൻ താഴ്ന്ന് കിടന്നിട്ടും കെഎസ്ഇബി ഉദ്യോഗസ്ഥർ ശ്രദ്ധിക്കേണ്ടതായിരുന്നു. സ്കൂളിൻ്റെ […]
തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ അന്തരിച്ചു
മൂന്നാറിലെ തോട്ടം തൊഴിലാളി നേതാവും സിപിഐ ഇടുക്കി ജില്ലാ അസിസ്റ്റന്റ് സെക്രട്ടറിയുമായ പി പളനിവേൽ (73) അന്തരിച്ചു. രാജഗിരി ആശുപത്രിയിൽ ഇന്ന് രാവിലെ ആറുമണിയോടെയായിരുന്നു അന്ത്യം. സംസ്കാരം നാളെ രണ്ടുമണിക്ക് മൂന്നാറിൽ. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായ പളനിവേൽ ദേവികുളം എസ്റ്റേറ്റ് വർക്കേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചുവരികയായിരുന്നു. തോട്ടം തൊഴിലാളികളുടെ നിരവധി അവകാശ സമരങ്ങൾക്ക് നേതൃത്വം നൽകി. വൃക്ക രോഗത്തെ തുടർന്ന് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ന്യൂമോണിയയും ബാധിച്ചു. മൃതദേഹം ഇന്ന് വൈകിട്ട് നാല് മണിയോടെ മൂന്നാറിലെ […]
കൊല്ലം ജില്ലയിൽ നാളെ എബിവിപി വിദ്യാഭ്യാസബന്ദ് : സ്കൂൾ വിദ്യാർത്ഥി ഷോക്കെറ്റ് മരിച്ച സംഭവം
തേവലക്കരയിൽ സ്കൂൾ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം; വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥ: എബിവിപി കൊല്ലം: തേവലക്കര ബോയ്‌സ് സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവം വിദ്യാഭ്യാസ-വൈദ്യുതി വകുപ്പുകളുടെ മാപ്പർഹിക്കാത്ത അനാസ്ഥയാണെന്ന് എബിവിപി സംസ്ഥാന ജോയിൻ്റ് സെക്രട്ടറി ഗോകുൽ കൃഷ്ണൻ. കളിക്കുന്നതിനിടയിൽ സൈക്കിൾ ഷെഡിന് മുകളിൽ വീണ ചെരുപ്പെടുക്കാൻ കയറിയ വിദ്യാർത്ഥിക്ക് താഴ്ന്നു കിടന്ന ഹൈ വോൾട്ടേജ് ലൈനിൽ നിന്ന് ഷോക്കേറ്റ് മരിച്ചത് അധികൃതരുടെ ഗുരുതരമായ കൃത്യവിലോപം തുറന്നു കാട്ടുന്നു. അപകടകരമായ വൈദ്യുതി […]
കാട്ടാക്കട പോക്സോ കോടതിയിൽ തീപ്പിടിത്തം. കോടതിയുടെ തൊണ്ടിമുതൽ സൂക്ഷിക്കുന്ന മുറിയിൽ ആണ് തീപിടുത്തം ഉണ്ടായത്
കാട്ടാക്കട : കാട്ടാക്കട അതിവേഗ പോക്സോ കോടതിയുടെ ഓഫീസ് മുറിക്ക് തീപിടിച്ചു. കാട്ടാക്കട അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി. കോടതിയുടെ തൊണ്ടിമുതലുകൾ സൂക്ഷിക്കുന്ന മുറിയിൽനിന്നാണ് തീ പടർന്നത്. കോടതിയിലെ തീപ്പിടിത്ത വിവരമറിഞ്ഞ് ജഡ്ജി എസ്. രമേഷ്കുമാർ രാത്രി തന്നെ സ്ഥലത്തെത്തി. കോടതിരേഖകളുടെ സുരക്ഷയ്ക്കുവേണ്ടിയുള്ള നിർദേശങ്ങൾ നൽകി. കാട്ടാക്കട ബസ് ഡിപ്പോയ്ക്ക് എതിർവശമുള്ള കെട്ടിടത്തിലെ മൂന്നാം നിലയിലാണ് കാട്ടാക്കട അതിവേഗ പോക്സോ കോടതി പ്രവർത്തിക്കുന്നത്. ഷോർട്ട് സർക്യൂട്ട് ആകാം തീപടരാൻ കാരണം എന്ന് സംശയിക്കുന്നു. എന്നാൽ, തീപ്പിടിത്തമുണ്ടായ […]
കൊല്ലത്ത് സ്കൂളിൽവെച്ച് ഷോക്കേറ്റ് വിദ്യാർഥി മരിച്ചു; അപകടം വൈദ്യുതി കമ്പിയിൽ തട്ടി
കൊല്ലം: തേവലക്കരയിൽ വിദ്യാർഥി സ്കൂളിൽ ഷോക്കേറ്റ് മരിച്ചു. എട്ടാം ക്ലാസ് വിദ്യാർഥി വിളന്കറ സ്വദേശി മിഥുൻ (13) ആണ് മരിച്ചത്. സ്കൂളിലെ കെട്ടിടത്തിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുമ്പോൾ മിഥുന് ഷോക്കേൽക്കുകയായിരുന്നുവെന്നാണ് വിവരം. രാവിലെ 9.15 ഓടെയായിരുന്നു സംഭവം. കളിക്കുന്നതിനിടയിൽ ചെരിപ്പ് സൈക്കിൾ ഷെഡിന് മുകളിൽ വീണു. ചെരുപ്പ് എടുക്കാൻ സമീപത്തെ കെട്ടിടത്തിൽ കയറി മുകളിലൂടെ നടന്നു പോകുന്നതിനിടയിൽ കാൽ വഴുതി അതുവഴി കടന്നുപോയ വൈദ്യുത ലൈനിലേക്ക് വീഴുകയായിരുന്നു. ലൈനിൻ പിടിച്ചപ്പോഴാണ് ഷോക്കേറ്റത്. സ്കൂളിന് മുകളിലൂടെ പോകുന്ന […]
അഹമ്മദാബാദ് വിമാനാപകടം: ഫ്യുവൽ സ്വിച്ചുകൾ ഓഫ് ചെയ്തത് ക്യാപ്റ്റനോ? സംശയമുയർത്തി അമേരിക്കൻ മാധ്യമങ്ങൾ
അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ എയർ ഇന്ത്യ ഡ്രീംലൈനർ വിമാനം എങ്ങനെ തകര്‍ന്നുവീണുവെന്നതിൽ അന്വേഷണം നടക്കുന്നതിനിടെ സീനിയര്‍ പൈലറ്റിനെ സംശയനിഴലിലാക്കി അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേര്‍ണലിൽ റിപ്പോര്‍ട്ട്. വിമാനത്തിന്റെ ഇന്ധന നിയന്ത്രണ സ്വിച്ചുകൾ (ഫ്യുവൽ സ്വിച്ചുകൾ) ഓഫ് ചെയ്തത് സീനിയർ പൈലറ്റായ ക്യാപ്റ്റൻ സുമിത് സബർവാൾ ആണെന്ന് സംശയിക്കുന്നതായാണ് അന്താരാഷ്ട്ര വാര്‍ത്താ ഏജൻസിയായ റോയിറ്റേഴ്സിനെ ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമായ വാൾസ്ട്രീറ്റ് ജേർണൽ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ അമേരിക്കൻ മാധ്യമങ്ങളിലെ റിപ്പോർട്ടുകളോട് […]
പെരുമഴയുമായി കള്ള കർക്കിടകമെത്തി; നാലു ജില്ലകളിൽ റെഡ് അലർട്ട്; വടക്കൻ കേരളത്തിൽ കനത്ത മഴ തുടരും
തിരുവനന്തപുരം: കർക്കിടക മാസത്തിൽ കേരളത്തിൽ പെരുമഴയാകുമോയെന്ന ആശങ്ക പരത്തി അതിതീവ്ര മഴ തുടരുന്നു. അർധ രാത്രിയും വിവിധ ജില്ലകളിൽ പെരുമഴ തുടരുകയാണ്. രാത്രി 12 മണിക്ക് ശേഷം കാലാവസ്ഥ വകുപ്പ് പുറപ്പെടുവിച്ച മുന്നറിയിപ്പിൽ 4 ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ്. ജില്ലകളിലാണ് രാത്രി റെഡ് അലർട്ട് പ്രഖ്യാപിച്ചത്. ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചു. വ്യാഴാഴ്ച നിലവിൽ ഒരു ജില്ലയിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അതിതീവ്ര […]
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും, കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കും
ഷാർജ: ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. എന്നാൽ, വിപഞ്ചികയുടെ മകൾ വൈഭവിയുടെ മൃതദേഹം യുഎഇയിൽ തന്നെ സംസ്കരിക്കും. ദുബൈയിൽ നടന്ന ഇന്ത്യൻ കോൺസുലേറ്റിന്റെ ചർച്ചയിലാണ് തീരുമാനം. അതേസമയം, വിപഞ്ചികയുടെയും കുഞ്ഞിന്റെയും പോസ്റ്റുമോർട്ടം പൂർത്തിയായി. മരണം ആത്മഹത്യ തന്നെയെന്നാണ് കുടുംബത്തിന് ലഭിച്ചിരിക്കുന്ന വിവരം. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കണമെന്നായിരുന്നു കുടുംബം ആവശ്യപ്പെട്ടിരുന്നത്. കൊല്ലം സ്വദേശിനിയായ വിപഞ്ചികയും കുഞ്ഞും ഷാർജയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ മരണം കൊലപാതകമെന്ന് സംശയിക്കുന്നുവെന്നും മൃതദേഹങ്ങൾ നാട്ടിലെത്തിക്കാൻ […]
മുന്‍ മന്ത്രി സി വി പത്മരാജന്‍ അന്തരിച്ചു
മുന്‍ മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സി വി പത്മരാജന്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 93 വയസായിരുന്നു. 1983-87 കാലഘട്ടത്തില്‍ കെപിസിസി പ്രസിഡന്റായിരുന്നു. കെ കരുണാകരന്റേയും എ കെ ആന്റണിയുടേയും മന്ത്രി സഭകളില്‍ അംഗമായിരുന്നു. വൈദ്യുതി, ധനകാര്യം മുതലായ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്.
