Flash Story
രാജ്യത്ത് ജി.എസ്‌.ടി നിയമം നടപ്പിലായിട്ട് 9 വർഷം പിന്നിടുന്ന ജൂലൈ 1-ന് ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ് ഹാളിൽ
ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം
വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ.
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക

കർക്കിടക വാവുബലി; തിരുവല്ലം പരശുരാമ സ്വാമി ക്ഷേത്രത്തിലെ ടിക്കറ്റുകൾ തിരുവനന്തപുരം നഗരത്തിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും വാങ്ങാം

കർക്കിടക വാവുബലിയുമായി ബന്ധപ്പെട്ട് തിരുവല്ലം പരശുരാമസ്വാമി ക്ഷേത്രത്തിലെ ബലിതർപ്പണ ചടങ്ങുകൾക്ക് ടിക്കറ്റുകൾ മുൻകൂട്ടി തിരുവനന്തപുരം നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിന്നും തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ സ്ഥാപനങ്ങളിൽ നിന്നും ഭക്തർക്ക് വാങ്ങാവുന്നതാണ്. ഇത്തരത്തിൽ വാങ്ങിയ ടിക്കറ്റുകളുമായി തിരുവല്ലം ക്ഷേത്രത്തിലെത്തി ചടങ്ങുകൾ നിർവഹിക്കാം. ഭക്ത ജനങ്ങളുടടെ സൗകര്യാർത്ഥമാണ് ഇത്തരത്തിൽ ക്രമീകരണം ഒരുക്കിയത്. ടിക്കറ്റുകൾ ലഭ്യമാകുന്ന സ്ഥലങ്ങളുടെ വിവരങ്ങൾ ചുവടെ ശ്രീകണ്ഠേശ്വരം ദേവസ്വം ,പാൽകുളങ്ങര ദേവസ്വം, കുശക്കോട് ദേവസ്വം,ചെന്തിട്ട ദേവസ്വം,മണക്കാട് ദേവസ്വം, ഒടിസി ഹനുമാൻ ദേവസ്വം, തിരുവനന്തപുരം പുത്തൻചന്തയിലെ ഹിന്ദുമത ഗ്രന്ഥശാല, […]

ബോണക്കാട് എസ്റ്റേറ്റ് ലയങ്ങൾ പുതുവർഷ സമ്മാനമായി നൽകും: മന്ത്രി പി രാജീവ്

പുതുവർഷ സമ്മാനമായി ബോണക്കാട് എസ്റ്റേറ്റ് തൊഴിലാളികൾക്ക് ലയങ്ങൾ നൽകുമെന്ന് നിയമം, വ്യവസായം, കയർ വകുപ്പ് മന്ത്രി പി രാജീവ്. ലയങ്ങളുടെ നവീകരണ നിർമ്മാണോദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.അടഞ്ഞു കിടക്കുന്ന ബോണക്കാട് എസ്റ്റേറ്റ് തുറന്നു പ്രവർത്തിപ്പിക്കാൻ സാധ്യമായത് ചർച്ച ചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. പ്ലാൻ്റേഷൻ വകുപ്പിൽ നിന്നുള്ള 2 കോടി രൂപയും തൊഴിൽവകുപ്പ് – പ്ലാൻ്റേഷൻ വർക്കേഴ്സ് റിലീഫ് ഫണ്ടിൽ നിന്നുള്ള 2 കോടി രൂപയും ഉൾപ്പെടെ 4 കോടി രൂപ ചെലവിലാണ് 43ലയങ്ങളുടെ നവീകരണം നടത്തുന്നത്. […]

നിമിഷ പ്രിയക്ക് മാപ്പ് ഇല്ല’, ഒരു ഒത്തുതീർപ്പിനും ഇല്ലെന്ന് തലാലിന്‍റെ സഹോദരൻ

നിമിഷപ്രിയയ്ക്ക് ദൈവനിയമപ്രകാരം ശിക്ഷ കിട്ടണമെന്നും കൊലപാതകത്തെ ഒരിക്കലും ന്യായീകരിക്കാൻ കഴിയില്ലെന്നും യെമനി സ്വദേശി തലാലിൻ്റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. വധശിക്ഷയിൽ കുറഞ്ഞതൊന്നും ഞങ്ങൾക്ക് താൽപര്യമില്ലെന്നും ശിക്ഷ നടപ്പാക്കണമെന്നാണ് പറയാനുള്ളതെന്നും അബ്ദുൽ ഫത്താഹ് മെഹദി ബിബിസി അറബിക്കിനോട് പറഞ്ഞു. ക്രൂരകൃത്യത്തിന് അപ്പുറം നീണ്ട നിയമപോരാട്ടം കുടുംബത്തെ വല്ലാതെ വേദനിപ്പിച്ചു. തലാല്‍ നിമിഷയുടെ പാസ്പോര്‍ട്ട് പിടിച്ചുവച്ചിട്ടില്ല, പല ആരോപണങ്ങള്‍ക്കും തെളിവില്ല. ഇന്ത്യന്‍ മാധ്യമങ്ങള്‍ പൊതുജനാഭിപ്രായത്തെ സ്വാധീനിക്കാന്‍ നിമിഷപ്രിയയെ ഇരയായി ചിത്രീകരിക്കുന്നതായും മഹ്ദി പറഞ്ഞു. കുറ്റകൃത്യത്തെ ന്യായീകരിക്കുന്നതിനായി സത്യത്തെ വളച്ചൊടിച്ചു. […]

കീം പരീക്ഷാഫലം: പ്രവേശന നടപടികളില്‍ ഈ വര്‍ഷം ഇടപെടില്ലെന്ന് സുപ്രീംകോടതി

കേരള എന്‍ജിനിയറിംങ്, ആര്‍ക്കിടെക്ചര്‍ ആൻ്റ് മെഡിക്കല്‍ എൻട്രന്‍സ് (കീം) പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല. പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു . സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.

തൃശൂർ പൂരം അലങ്കോലപ്പെട്ട പ്രശ്നം; എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി

തിരുവനന്തപുരം : തൃശൂർ പൂരം അലങ്കോലപ്പെട്ടതുമായി ബന്ധപ്പെട്ട് ഡിജിപിയുടെ റിപ്പോർട്ട് ശരിവച്ച് ആഭ്യന്തര സെക്രട്ടറി. എഡിജിപി എംആർ അജിത്ത് കുമാറിനെതിരെ നടപടി വേണമെന്ന് ആഭ്യന്തര സെക്രട്ടറി മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകി. പൂരം അലങ്കോലപ്പെട്ടിട്ടും എംആർ അജിത്കുമാർ ഇടപെടാത്തത് കർത്തവ്യ ലംഘനമെന്നാണ് ഡിജിപിയുടെ റിപ്പോർട്ട്. ഇത് ആഭ്യന്തര സെക്രട്ടറിയും ശരിവെക്കുന്നു. പൂരം അലങ്കോലപ്പെട്ടതിൽ എഡിജിപി എം ആർ അജിത് കുമാറിന് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു ഡിജിപിയുടെ അന്വേഷണ റിപ്പോർട്ട്. ഔദ്യോഗിക കൃത്യനിർവ്വഹണത്തിന്‍റെ ഭാഗമായി തൃശൂരിലെത്തിയ എഡിജിപി പൂരം അലങ്കോലപ്പെട്ടിട്ടും […]

അർജുൻ ഉൾപ്പെടെ 11 പേർ മരിച്ച ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം

കോഴിക്കോട് കണ്ണാടിക്കൽ സ്വദേശിയായ ലോറി ഡ്രൈവർ അർജുൻ ഉൾപ്പടെ 11 പേരുടെ ജീവനെടുത്ത ഷിരൂർ ദുരന്തത്തിന് ഇന്നേക്ക് ഒരു വർഷം. 2024 ജൂലൈ 16നായിരുന്നു കനത്ത മഴയിൽ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായത്. 72 ദിവസം നീണ്ടുനിന്ന രക്ഷാ ദൗത്യത്തിനൊടുവിലാണ് അർജുന്റെ മൃതദേഹാവശിഷ്ടവും ട്രക്കും ഗംഗാവലി പുഴയുടെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തത്. കഴിഞ്ഞ വർഷം ജൂലൈ 16-ന് ഷിരൂരിൽ രാവിലെയുണ്ടായ വൻ മണ്ണിടിച്ചിൽ വലിയ ദുരന്തമാണ് വിതച്ചത്. അർജുന്റെ തിരോധാനം സംഭവത്തെ ദേശീയ ശ്രദ്ധയിലെത്തിച്ചു. കർണാടക ഷിരൂരിലെ ദേശീയപാത 66-ൽ […]

സിപിഐ തെലങ്കാന സംസ്ഥാന കൗൺസിൽ അംഗത്തെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി.

സിപിഐ തെലങ്കാന സംസ്ഥാന കൗൺസിൽ അംഗത്തെ അജ്ഞാതർ വെടിവെച്ചു കൊലപ്പെടുത്തി. ഹൈദരാബാദിൽ ആയിരുന്നു സംഭവം. ചന്തു നായിക് എന്ന ചന്തു റാത്തോഡ് ആണ് കൊല്ലപ്പെട്ടത്. മാലക് പേട്ട് സലിവാഹന നഗർ പാർക്കിൽ രാവിലെ ഏഴരയ്ക്ക് ആണ് സംഭവമുണ്ടായത്. സ്വിഫ്റ്റ് കാറിൽ എത്തിയ അക്രമിസംഘം മുഖത്തേക്ക് മുളക് പൊടി വിതറിയ ശേഷം വെടിയുതിർക്കുകയായിരുന്നു. ഒന്നിലേറെ തവണ വെടിയേറ്റ ചന്തു സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. നാഗർകുർനൂൽ അച്ചംപേട്ട് സ്വദേശിയായ ചന്തു നായിക് തെലങ്കാനയിലെ സിപിഐ നേതൃത്വത്തിലെ പ്രധാന […]

ശുഭാംശുവും സംഘവും പസഫിക് സമുദ്രത്തിൽ സ്പ്ലാഷ് ഡൗൺ ചെയ്തു

ശുഭാംശു ശുക്ല അടക്കമുള്ള നാല് ബഹിരാകാശ യാത്രികരെ വഹിച്ചുകൊണ്ടുള്ള ആക്സിയം 4 ദൗത്യത്തിലെ ക്രൂ ഡ്രാഗണ്‍ ഗ്രേസ് പേടകം കാലിഫോര്‍ണിയ തീരത്ത് വിജയകരമായി ഇറങ്ങി. ശുഭാംശുവിന് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്നാൻസ്‌കി, ഹംഗറിയിൽ നിന്നുള്ള ടിബോർ കാപു എന്നിവരാണ് പേടകത്തിലുണ്ടായിരുന്നത്.22.5 മണിക്കൂർ നീണ്ട യാത്രയാണിത്. 14 ദിവസത്തെ ദൗത്യത്തിനുപോയ സംഘം 18 ദിവസം നിലയത്തിൽ താമസിച്ചിരുന്നു. ഡ്രാഗണ്‍ പേടകം വീണ്ടെടുത്ത് സ്പേസ് എക്‌സിന്‍റെ എംവി ഷാനോൺ കപ്പല്‍ കരയ്‌ക്കെത്തിക്കും.

കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി; നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു

സനാ: നിമിഷപ്രിയയുടെ വധശിക്ഷ മരവിപ്പിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് ഇന്ന് രാത്രിയോടെ പുറത്തിറങ്ങും. ആക്ഷൻ കൗൺസിലാണ് തീരുമാനം സ്ഥിരീകരിച്ചത്. കൊല്ലപ്പെട്ട തലാൽ അബ്ദു മഹ്ദിയുടെ കുടുംബവുമായും ​ഗോത്ര നേതാക്കളുമായും നടത്തിയ ചർച്ചയിലാണ് തീരുമാനം ഉണ്ടായത്. വധശിക്ഷ മരവിപ്പിച്ചതിന് പിന്നാലെ നിമിഷപ്രിയയുടെ മോചനത്തിനായി ഇടപെടൽ നടത്തുന്ന ആക്ഷൻ കൗൺസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർക്ക് നന്ദി അറിയിച്ചു. ദിയാധനത്തിൻ്റെ കാര്യത്തിൽ തീരുമാനം ആയിട്ടില്ലെന്നാണ് വിവരം. കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാരുടെ ഇടപെടലിനെ തുടർന്നാണ് നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള […]

കോഴിക്കോട്ട് സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവം; 39 ലക്ഷം രൂപ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി

കോഴിക്കോട്: സ്വകാര്യ ബാങ്ക് ജീവനക്കാരിൽനിന്ന് 40 ലക്ഷംരൂപ കവർച്ചചെയ്ത സംഭവത്തിൽ 39 ലക്ഷം രൂപ പ്രതി പന്തീരാങ്കാവ് പള്ളിപ്പുറം മനിയിൽപറമ്പിൽ ഷിബിൻലാൽ കുഴിച്ചിട്ട നിലയിൽ കണ്ടെത്തി. മുഖ്യപ്രതി ഷിബിൻ ലാലിൻ്റെ വീട്ടിൽ നിന്നും അര കിലോമീറ്റർ അകലെയുള്ള പറമ്പിലാണ് പ്ലാസ്റ്റിക്ക് കവറിനുള്ളിലാക്കി കുഴിച്ചിട്ട നിലയിൽ പണം കണ്ടെത്തിയത്. തട്ടിയെടുത്തതിന് പിന്നാലെ പണം പന്തീരാങ്കാവ് കൈമ്പാലം സ്വദേശിക്ക് കൈമാറിയിരുന്നുവെന്നായിരുന്നു ഷിബിൻ ലാൽ നൽകിയ മൊഴി. ഇത് വിശ്വസിച്ചിരുന്നില്ലെങ്കിലും പൊലീസിന് പണം കണ്ടെത്തെനായിരുന്നില്ല. കഴിഞ്ഞ ദിവസം രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ […]

Back To Top
onwin