ഡോ. ഹാരിസിൻ്റെ പരാതി ഫലം കണ്ടു; മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയാ ഉപകരണങ്ങളെത്തി
തിരുവനന്തപുരം: ശസ്ത്രക്രിയ മുടങ്ങിയ സാഹചര്യമുൾപ്പെടെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ സ്ഥിതി യൂറോളജി വിഭാഗം മേധാവി ഡോ. ഹാരിസ് മുന്നോട്ടുവച്ചത് ഫലം കണ്ടു. മെഡിക്കൽ കോളേജിൽ ആവശ്യമായ ശസ്ത്രക്രിയ ഉപകരണങ്ങൾ എത്തിച്ചെന്നാണ് വിവരം. ഇതോടെ ആശുപത്രിയിൽ മാറ്റിവച്ച ശസ്ത്രക്രിയകൾ തുടങ്ങി. ഹൈദരാബാദിൽ നിന്ന് വിമാനമാർഗം ഇന്ന് രാവിലെയാണ് ഉപകരണങ്ങൾ എത്തിയത്. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിനെതിരെ ഡോ.ഹാരിസ് നടത്തിയ തുറന്നടിക്കൽ ആരോഗ്യവകുപ്പിൽ സർജിക്കൽ സ്‌ട്രൈക്കായി മാറിയിരുന്നു. ഉപകരണങ്ങളില്ലാത്തതിനാൽ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടർച്ചയായി ശസ്ത്രക്രിയകൾ […]
വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് മെഡിക്കൽ ബുള്ളറ്റിൻ
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ്റെ ആരോഗ്യ നില ഗുരുതരമായി തുടരുന്നുവെന്ന് പുതിയ മെഡിക്കൽ ബുള്ളറ്റിൻ. അൽപ്പ സമയം മുമ്പാണ് മെഡിക്കൽ ബുള്ളറ്റിൻ ഇറക്കിയത്. സിആർആർടി, ആന്റിബയോട്ടിക് തുടങ്ങിയ ചികിത്സ തുടരാനാണ് മെഡിക്കൽ ബോർഡ് നിർദ്ദേശം. ആവശ്യമെങ്കിൽ ചികിത്സയിൽ ഉചിതമായ മാറ്റങ്ങൾ വരുത്തുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ പറയുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലാണ് വിഎസ് ചികിത്സയിൽ കഴിയുന്നത്. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെത്തി വിഎസിനെ സിപിഎം ജനറൽ സെക്രട്ടറി എംഎ ബേബി സന്ദർശിച്ചിരുന്നു. വിഎസ് അച്യുതാനന്ദൻ ഗുരുതരാവസ്ഥയിൽ തുടരുന്നുവെന്നും മരുന്നുകളോട് […]
കേന്ദ്ര ഫണ്ട് വക മാറ്റുന്നു; സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടി സർക്കാർ ആശുപത്രികളെ തകർക്കാൻ ശ്രമം: കെ സുരേന്ദ്രൻ
തിരുവനന്തപുരം : കേന്ദ്ര ഫണ്ട് വക മാറ്റിയും, പാഴാക്കിയും കേരളത്തിലെ സർക്കാർ ആശുപത്രികളെ പിണറായി വിജയൻ സർക്കാർ അസ്ഥി കൂടമാക്കി മാറ്റിയെന്നും സ്വകാര്യ ആശുപത്രി ലോബിക്ക് വേണ്ടിയാണ് സർക്കാർ ആശുപത്രികളെ തകർക്കുന്നതെന്നും ബി ജെ പി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. സർക്കാർ ആശുപത്രികളിലെ ശസ്ത്രക്രിയാ ഉപകരണ ക്ഷാമത്തിൽ പ്രതിഷേധിച്ച് ബി ജെ പി ഉള്ളൂർ മണ്ഡലം കമ്മറ്റി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് നടത്തിയ പ്രതിഷേധ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കേരളം […]
ശമ്പള പരിഷ്കരണ നിഷേധംഅനിശ്ചിതകാല സമരത്തിന് ജീവനക്കാർ തയ്യാറാകണം കെ ജി ഒ യൂ
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കുന്നതിന് ഒരു വർഷമായിട്ടും സർക്കാർ ഭാഗത്തുനിന്ന് നടപടി ഉണ്ടാകാത്തതിൽ പ്രതിഷേധിച്ച് ജൂലൈ 1ന് സംസ്ഥാന വ്യാപകമായി വഞ്ചനാ ദിനം ആചരിച്ചു. ഇതിൻ്റെ ഭാഗമായി കേരള ഗസറ്റഡ് ഓഫീസേഴ്സ് യൂണിയൻ തിരുവനന്തപുരം ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ നടന്ന പ്രതിഷേധ മാർച്ചും ധർണയും കെ ജി ഓ യു സംസ്ഥാന പ്രസിഡന്റ് കെ സി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.ശമ്പള പരിഷ്കരണ നിഷേധത്തിനെതിരെ അനിശ്ചിതകാല സമരത്തിന് ജീവനക്കാർ സംഘടനാഭേദമന്യേ തയ്യാറാകണമെന്ന് കെ […]
പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു
തിരുവനന്തപുരം: സംസ്ഥാനത്തിൻ്റെ പുതിയ പൊലീസ് മേധാവിയായി റവാഡ ചന്ദ്രശേഖർ ചുമതലയേറ്റു. പൊലീസ് മേധാവിയുടെ താത്കാലിക ചുമതല വഹിച്ചിരുന്ന എഡിജിപി എച്ച്.വെങ്കിടേഷ് പുതിയ പൊലിസ് മേധാവിക്ക് ബാറ്റണ്‍ കൈമാറി. പൊലീസ് ആസ്ഥാനത്ത് ധീരസ്മൃതി ഭൂമിയിൽ പുഷ്പചക്രം അർപ്പിച്ചു. ഭാര്യക്കൊപ്പമാണ് അദ്ദേഹം പൊലീസ് ആസ്ഥാനത്ത് ചുമതലയേൽക്കാനെത്തിയത്. ചടങ്ങുകൾ പൂർത്തിയാക്കിയതിന് പിന്നാലെ മാധ്യമപ്രവർത്തകരെ കൂടി കണ്ട ശേഷം പത്തരയ്ക്കുള്ള വിമാനത്തിൽ അദ്ദേഹം കണ്ണൂരിലേക്ക് പോയി. ഇന്ന് പുലർച്ചെയാണ് അദ്ദേഹം ദില്ലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് എത്തിയത്. കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിൽ പ്രവർത്തിക്കുകയായിരുന്ന അദ്ദേഹം […]
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചു
സംസ്ഥാന പോലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് വിരമിച്ചുഡി.ജി.പിയും സംസ്ഥാന പോലീസ് മേധാവിയുമായ ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് സര്‍വ്വീസില്‍ നിന്നും വിരമിച്ചു. ഇന്നു വൈകിട്ട് 04.30 മണിയോടെ പോലീസ് ആസ്ഥാനത്തെത്തിയ അദ്ദേഹം വീരചരമമടഞ്ഞ പോലീസ് ഉദ്യോഗസ്ഥരുടെ സ്മരണാര്‍ത്ഥം ധീരസ്മൃതിഭൂമിയില്‍ പുഷ്പചക്രം അര്‍പ്പിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങില്‍ അദ്ദേഹം പുതിയ മേധാവി ചുമതലയേല്‍ക്കും വരെ സംസ്ഥാന പോലീസ് മേധാവിയുടെ അധിക ചുമതല വഹിക്കുന്ന ക്രമസമാധാന വിഭാഗം എ.ഡി.ജി.പി എച്ച്. വെങ്കിടേഷിന് ചുമതല കൈമാറി. ചുമതലകള്‍ ഔദ്യോഗികമായി […]
ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം’, സെൻസർ ബോർഡിനോട് ഹൈക്കോടതിയുടെ നിർദേശം
ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരള എന്ന സിനിമയിലെ കഥാപാത്രത്തിന് ജാനകിയെന്ന പേര് നല്‍കിയതിന് അണിയറ പ്രവര്‍ത്തകരെ അഭിനന്ദിച്ച് ഹൈക്കോടതി. സിനിമയുടെ പേര് വിവാദത്തില്‍ സെന്‍സര്‍ ബോര്‍ഡിനെതിരെ ചോദ്യങ്ങള്‍ ഉന്നയിച്ച് ഹൈക്കോടതി. പ്രദര്‍ശനാനുമതി തീരുമാനം വൈകുന്നത് ചോദ്യം ചെയ്ത് ജാനകി വേഴ്‌സസ് സ്റ്റേറ്റ് ഓഫ് കേരളയുടെ നിര്‍മാതാക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നടപടി.ജാനകി എന്ന് പേരിടുന്നതില്‍ തടസമെന്തെന്ന് കൃത്യമായ ഉത്തരം വേണം. ആരുടെ വികാരങ്ങളെയാണ് വ്രണപ്പെടുത്തുന്നതെന്ന് മറുപടി നല്‍കണം. എന്ത് പേരിടണമെന്ന് സെന്‍സര്‍ ബോര്‍ഡാണോ സംവിധായകനോട് നിര്‍ദേശിക്കുന്നതെന്ന് […]
ദേശീയ സീനിയർ മിനി ഗോൾഫ് :കേരളത്തിനു മികച്ച നേട്ടം
തിരുവനന്തപുരം: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നടന്ന പത്താമത് ദേശീയ സീനിയർ മിനി ഗോൾഫ് ചാമ്പ്യൻഷിപ്പിൽ കേരളത്തിനു ഒരു സ്വർണവും രണ്ടു വെള്ളിയും , നാല് വെങ്കലവും ഉൾപ്പെടെ ആകെ ഏഴു മെഡലുകൾ. പുരുഷന്മാരുടെ സ്ട്രോക്ക് പ്ലേയ് വിഭാഗത്തിൽ ഷജീർ മുഹമ്മദിനാണ് സ്വർണം. , ഇതേ വിഭാഗത്തിൽ ശ്രെയസിനു വെള്ളി മെഡലും ലഭിച്ചു. . വനിതാ വിഭാഗം സ്ട്രോക്ക് പ്ലേയ് ഡബിൾസ് വിഭാഗത്തിൽ ആഗ്നസ് , അലീന എന്നിവർ വെങ്കല മെഡൽ കരസ്ഥമാക്കി. നാഗ്പൂരിൽ ജൂൺ 26 മുതൽ ജൂൺ […]
കെ.ഡി.ആർ.ബി യെ സംസ്ഥാന വിജിലൻസ് പരിധിയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥന
കെ.ഡി.ആർ.ബി യെ സംസ്ഥാന വിജിലൻസ് പരിധിയിൽ ഉൾപ്പെടുത്താൻ അഭ്യർത്ഥനകേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിനെ സംസ്ഥാന വിജിലൻസ് ഡിപ്പാർട്ട്മെന്റിന്റെ പരിധിയിൽ ഉൾപ്പെടുത്താൻ സർക്കാരിനോട് ആവശ്യപ്പെട്ട് കത്തയയ്ക്കാൻ ബോർഡ് യോഗം തീരുമാനിച്ചു. ജൂൺ 30-ന് ചേർന്ന യോഗത്തിലാണ് ഈ തീരുമാനം. ബോർഡ് നടത്തുന്ന നിയമനങ്ങളെക്കുറിച്ച് പൊതുജനങ്ങളിലുള്ള തെറ്റിദ്ധാരണ മുതലെടുത്ത് ജോലി വാഗ്ദാനം ചെയ്ത് പണപ്പിരിവ് നടത്തുന്ന തട്ടിപ്പുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഈ നടപടി.
‘ഞാനാണ് ആ കലഞ്ഞൂര്‍കാരി പെണ്‍കുട്ടി, നന്ദി
‘ മന്ത്രി പറഞ്ഞത് ശരിവച്ച് കൈ രണ്ടായി വേര്‍പെട്ടു പോയ യുവതി സാധാരണക്കാരന്റെ ആതുരാലയമാണ് സര്‍ക്കാര്‍ ആശുപത്രികള്‍ എന്ന ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ പത്രസമ്മേളനത്തെ ശരിവച്ച് കൈകള്‍ രണ്ടായി വേര്‍പെട്ടു പോയ പത്തനംതിട്ട കലഞ്ഞൂര്‍ സ്വദേശിനി വിദ്യ. ‘ഞാന്‍ ആണ് ആ കലഞ്ഞൂര്‍കാരി പെണ്‍കുട്ടി thank you madam ഇനിയും നിങ്ങള്‍ ഉണ്ടാകണം കേരളത്തിന് വേണം നിങ്ങളെ പോലെ ഉള്ള ഭരണം കാഴ്ച വെക്കുന്നവരെ thank you so much mam’ എന്നാണ് വിദ്യ […]
