Flash Story
രാജ്യത്ത് ജി.എസ്‌.ടി നിയമം നടപ്പിലായിട്ട് 9 വർഷം പിന്നിടുന്ന ജൂലൈ 1-ന് ടി.സി.പി.എ.കെ. സംഘടിപ്പിക്കുന്ന സെമിനാർ തിരുവനന്തപുരത്ത്, ട്രിവാൻഡ്രം ക്ലബ് ഹാളിൽ
ട്രോളിംഗ് നിരോധനകാലത്ത് വരുമാനം നഷ്ടപ്പെടുന്ന തൊഴിലാളികൾക്ക് ആശ്വാസം
വാഹന മോഡിഫിക്കേഷനിൽ കൂടുതൽ ഇളവുകൾ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി ഗതാഗതമന്ത്രി സിപി ജോൺ.
കേരളത്തിൽ നിന്ന് ലഹരി മാഫിയയെ തുടച്ചുനീക്കുമെന്ന് സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ
തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്
സംസ്ഥാനത്ത് അതിശക്തമായ മഴ; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക

ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ തുറന്നു

ഇലോൺ മസ്കിൻ്റെ ടെസ്‌ലയുടെ ഇന്ത്യയിലെ ആദ്യത്തെ ഷോറൂം മുംബൈയിലെ ബാന്ദ്ര–കുർള കോംപ്ലക്സിൽ (ബികെസി) തുറന്നു. മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവ് ഫഡ്നാവിസ് ടെസ്ലയെ സംസ്ഥാനത്തേക്ക് സ്വാഗതം ചെയ്തു. 4003 ചതുരശ്രയടി വിസ്തീർണമുള്ള പ്രീമിയം ഓഫിസ് 35 ലക്ഷം രൂപ പ്രതിമാസ വാടകയ്ക്കാണ് എടുത്തത്. ഷോറൂം തുറക്കുന്നതിനു മുന്നോടിയായി കുർളയിലെ ലോധ ലോജിസ്റ്റിക് പാർക്കിൽ കഴിഞ്ഞ മാസം 24,565 ചതുരശ്ര അടിയുള്ള വെയർ ഹൗസ് എടുത്തിരുന്നു. ഫീനിക്സ് മാർക്കറ്റ് സിറ്റിയിലും പുണെയിലും ഓഫിസുകൾ തുറന്നിട്ടുണ്ട്.

കാർ കടത്തിക്കൊണ്ടുവന്ന  കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി; ഒരാൾ രക്ഷപ്പെട്ടു

കൊച്ചി: ഊട്ടിയിൽനിന്ന് കാർ കടത്തിക്കൊണ്ടു വരുന്നുവെന്ന സംശയത്തിൽ രാജസ്ഥാൻ രജിസ്ട്രേഷനുള്ള കണ്ടെയ്നർ ലോറി പൊലീസ് പിടികൂടി. പനങ്ങാട് പൊലീസ് പിടികൂടിയ കണ്ടെയ്നറിലുണ്ടായിരുന്ന 3 രാജസ്ഥാൻ സ്വദേശികളെ കസ്റ്റഡിയിലെടുത്തെങ്കിലും ഒരാൾ ചാടിപ്പോയി. മോഷ്ടിച്ച കാറുമായി ഊട്ടിയിൽനിന്ന് കണ്ടെ്യനർ വരുന്നു എന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നെട്ടൂരിൽ വച്ച് ലോറി പിടികൂടുകയായിരുന്നു. എന്നാൽ പരിശോധനയിൽ കാർ കണ്ടെത്താനായില്ല. കണ്ടെയ്നറിൽ എസിയും അനുബന്ധ ഉപകരണങ്ങളുമാണ് തുടക്കത്തിൽ കണ്ടെത്തിയത്. എന്നാൽ വിശദമായ പരിശോധനയിൽ ലോറിയിൽനിന്ന് ഗ്യാസ് കട്ടർ കണ്ടെത്തി. കാർ മോഷ്ടിച്ച് കടത്തിക്കൊണ്ടു വരുന്നു […]

നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ച ഇന്ന് :

യെമൻ ജയിലിൽ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ ഒഴിവാക്കാൻ അവസാനവട്ട ചർച്ചകൾ ഇന്നും തുടരും. ഇന്നലെ നടന്ന ചർച്ചയിൽ ദയാധനം സ്വീകരിച്ച് വധശിക്ഷ ഒഴിവാക്കുന്നതിൽ കൊല്ലപ്പെട്ട തലാലിന്റ കുടുംബം പ്രതികരിച്ചിട്ടില്ല. നാളെയാണ് വധശിക്ഷ നടപ്പാക്കുന്ന ദിവസമെന്നിരിക്കെ ഇന്നത്തെ ചർച്ചകൾ അതീവ നിർണായകമാണ്. കുടുംബം ഇന്ന് നിലപാടറിയിച്ചാൽ ചർച്ചകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കും. കാന്തപുരത്തിന്റെ ഇടപെടലിൽ യെമനിലെ സുന്നി പണ്ഡിതനാണ് തലാലിന്റെ കുടുംബവുമായി ആദ്യഘട്ട ചർച്ച നടത്തിയത്. യെമനിലെ സുന്നി പണ്ഡിതനാണ് കൊല്ലപ്പെട്ട തലാലിന്‍റെ കുടുംബവുമായി സംസാരിച്ചത്. […]

കാണാതായ ഗുരുവായൂർ സ്വദേശിയായ ജവാന്റെ വീട്ടിൽ എൻ.കെ അക്ബർ എംഎൽഎ സന്ദർശനം നടത്തി

പൂനെയിൽ നിന്നും ഉത്തർപ്രദേശിലേക്കുള്ള ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ഗുരുവായൂർ സ്വദേശി ഫർസീൻ ഗഫൂറിന്റെ വീട്ടിൽ എൻ.കെ അക്ബർ എം.എൽ.എ സന്ദർശനം നടത്തി. ഫർസീൻ ഗഫൂറിനെ കാണാതായതിനെ തുടർന്ന് ബന്ധുക്കൾ നേരത്തെ എംഎൽഎക്ക് പരാതി നൽകിയിരുന്നു. ഇത് സംബന്ധിച്ച് അന്വേഷണം ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ മുഖ്യമന്ത്രിക്കും സിറ്റി പോലീസ് കമ്മീഷണർക്കും പരാതി കൈമാറിയിട്ടുണ്ട്. ജൂലൈ പത്തിനാണ് ഫർസീൻ അവസാനമായി കുടുംബവുമായി ഫോണിൽ സംസാരിച്ചത്.

ജയലളിയെ കൊലപ്പെടുത്തിയത്; മകളെന്ന് അവകാശപ്പെട്ട് തൃശൂർ സ്വദേശിനി കോടതിയിൽ

തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളെന്ന് അവകാശപ്പെട്ട് യുവതി രംഗത്ത്. സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് അയച്ച കത്തിലാണ് ജയലളിതയുടെ മരണം കൊലപാതകമാണെന്നും അന്വേഷണം വേണമെന്നും സുനിത ആവശ്യമുന്നയിച്ചിരിക്കുന്നത്. താന്‍ മകളാണെന്ന് ലോകത്തിന് മുന്‍പില്‍ വെളിപ്പെടുത്താന്‍ അവര്‍ തയ്യാറെടുക്കുന്നതിനിടെയാണ് ദാരുണ സംഭവങ്ങള്‍ ഉണ്ടായതെന്നും കത്തില്‍ ആരോപിക്കുന്നു. തൃശൂർ കാട്ടൂർ സ്വദേശി കെ എം സുനിതയാണ് കോടതിയെ സമീപിച്ചത്. ജയലളിതയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ഇവർ കത്തും നൽകി . ജനിച്ചതിന് പിന്നാലെ അമ്മ […]

ജഡേജയുടെ വീരോചിത പോരാട്ടത്തിനും ഇന്ത്യയെ രക്ഷിക്കാനായില്ല

ലോ​ർ​ഡ്സ്: ഇം​ഗ്ല​ണ്ടി​നെ​തി​രാ​യ മൂ​ന്നാം ടെ​സ്റ്റി​ൽ ഇ​ന്ത്യ പൊ​രു​തി തോ​റ്റു. ആ​വേ​ശം നി​റ​ഞ്ഞ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ൽ 22 റ​ൺ​സി​നാ​ണ് ഇ​ന്ത്യ​യു​ടെ പ​രാ​ജ​യം. സ്കോ​ർ: ഇം​ഗ്ല​ണ്ട് 387, 192. ഇ​ന്ത്യ 387, 170. ജ​യ​ത്തോ​ടെ പ​ര​മ്പ​ര​യി​ൽ ഇം​ഗ്ല​ണ്ട് 2-1ന് ​മു​ന്നി​ലെ​ത്തി. ര​വീ​ന്ദ്ര ജ​ഡേ​ജ​യു​ടേ​യും വാ​ല​റ്റ​ത്തി​ന്‍റെ​യും വീ​രോ​ചി​ത​മാ​യ പോ​രാ​ട്ട​മാ​ണ് ഇ​ന്ത്യ​യെ ജ​യ​ത്തി​ന്‍റെ അ‌​ടു​ത്തെ​ത്തി​ച്ച​ത്. 61 റ​ൺ​സ് നേ​ടി പു​റ​ത്താ​കാ​തെ നി​ന്ന ജ​ഡേ​ജ​യാ​ണ് ഇ​ന്ത്യ​ൻ നി​ര​യി​ലെ ടോ​പ് സ്കോ​റ​ർ. നാ​ലാം​ദി​നം ക​ളി അ​വ​സാ​നി​പ്പി​ക്കു​മ്പോ​ള്‍ 58 റ​ണ്‍​സി​ന് നാ​ലു വി​ക്ക​റ്റു​ക​ള്‍ ന​ഷ്ട​മാ​യി​രു​ന്നു. അ​ഞ്ചാം ദി​ന​ത്തി​ല്‍ 112 […]

ഹോം, സ്വീറ്റ് ഹോം; ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി

കാലിഫോര്‍ണിയ: എല്ലാം ശുഭം, അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ (ഐഎസ്എസ്) 18 ദിവസത്തെ വാസം പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റന്‍ ശുഭാംശു ശുക്ല ഭൂമിയിലേക്ക് മടക്കയാത്ര തുടങ്ങി. ശുഭാംശു അടങ്ങുന്ന ആക്‌സിയം 4 സംഘത്തെ വഹിച്ചുകൊണ്ട് ഡ്രാഗണ്‍ ഗ്രേഡ് പേടകം അന്താരാഷ്‌ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് അണ്‍ഡോക്ക് ചെയ്തു. ഇന്ത്യന്‍ സമയം ഇന്ന് വൈകിട്ട് 4:45-നാണ് നിലയത്തിലെ ഹാര്‍മണി മൊഡ്യൂളില്‍ നിന്ന് ഗ്രേസ് പേടകം വേര്‍പ്പെട്ടത്. ശുഭാംശു ശുക്ലയ്ക്ക് പുറമെ മുതിർന്ന അമേരിക്കൻ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്സൺ, […]

താല്‍ക്കാലിക വിസി നിയമനത്തില്‍ ഗവര്‍ണര്‍ക്ക് തിരിച്ചടി; അപ്പീല്‍ ഹൈക്കോടതി തള്ളി

കൊച്ചി: രണ്ട് സർവകലാശാലകളിൽ താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച നടപടി നിയമപരമല്ലെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ നൽകിയ അപ്പീലിൽ ഗവർണർക്ക് തിരിച്ചടി. സിംഗിൽ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് ശരിവെച്ചു. ചാൻസിലറായ ഗവർണറുടെ ഹർജി ഹൈക്കോടതി തള്ളുകയും ചെയ്തു. താത്കാലിക വിസി നിയമനം സംസ്ഥാന സർക്കാർ നൽകുന്ന പാനലിൽ നിന്ന് വേണം എന്നായിരുന്നു സിംഗിൽ ബെഞ്ച് ഉത്തരവ്. താൽക്കാലിക വിസിമാരുടെ കാലാവധി 6 മാസത്തിൽ കൂടുതലാകരുതെന്ന് ഡിവിഷൻ ബഞ്ച് നിർദേശിച്ചു. വിദ്യാർത്ഥികളുടെ താൽപ്പര്യങ്ങളെയും പ്രതികൂലമായി ബാധിക്കുമെന്നും സ്ഥിര […]

12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും 4.50 ലക്ഷം പിഴയും

മലപ്പുറം മഞ്ചേരിയിൽ 12 കാരിയെ ലൈംഗികമായി പീഡിപ്പിച്ചതിന് 27 കാരനായ മദ്രസാ അധ്യാപകന് 86 വര്‍ഷം കഠിന തടവും, 4.50 ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. മലപ്പുറം ഒതുക്കുങ്ങൽ ചീരിക്ക പറമ്പിൽ വീട്ടിൽ ജാബിർ അലിയെ ആണ് കോടതി ശിക്ഷിച്ചത്. മഞ്ചേരി സ്പെഷ്യല്‍ പോക്സോ കോടതി ജഡ്ജ് അഷ്‌റഫ്‌ എ.എം. ആണ് ശിക്ഷ വിധിച്ചത്. 2022 ഏപ്രിലിൽ ആണ് സംഭവം. രാവിലെ 7 മണിക്ക് എട്ടരക്കും ഇടയിൽ മദ്രസയിൽ വച്ച് ജാബിർ അലി കുട്ടിയെ […]

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിൽ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു

ഗുളികകൾ അമിതമായി കഴിച്ച് തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമിലെ മൂന്നു പെൺകുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചു.ഞായറാഴ്ച രാത്രിയാണ് സംഭവം.കുട്ടികളിൽ രണ്ട് പേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലും മറ്റൊരാൾ എസ്എടി ആശുപത്രിയിലും ചികിത്സയിലാണ്. പെണ്‍കുട്ടികളുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.പാരസെറ്റാമോള്‍ ഗുളികകളും വൈറ്റമിൻ ഗുളികകളും അമിതമായി കഴിച്ചാണ് കുട്ടികൾ ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് ശ്രീചിത്ര പുവര്‍ ഹോം സൂപ്രണ്ട് ബിന്ദു പറഞ്ഞു. രണ്ടാഴ്ച മുമ്പാണ് ആറ് , പത്ത് ക്ളാസകളിൽപഠിക്കുന്ന മൂന്ന് പെണ്‍കുട്ടികളും പുവർ ഹോമിൽ എത്തുന്നത്. ചില […]

Back To Top
onwin