Flash Story
കൂട്ടുകാരെ മെസേജ് അയച്ച് താന്‍ മരിക്കാന്‍ പോകുകയാണെന്ന് അറിയിച്ചശേഷം 18കാരന്‍ തൂങ്ങിമരിച്ചു
ആന്‍സി സോജന് ദേശീയ റെക്കോര്‍ഡ്; 6.88 മീറ്റര്‍ ചാടി ലോങ് ജംപിൽ ചരിത്രം കുറിച്ചു
പശ്ചിമേഷ്യയില്‍ വീണ്ടും സംഘര്‍ഷം; ഇറാന് നേരെ ആക്രമണം നടത്തി അമേരിക്ക
കലാ കായിക വിനോദങ്ങള്‍ കുട്ടികളെ സ്ക്രീന്‍ ടൈമില്‍ നിന്ന് മോചിപ്പിക്കും: റവാഡ ആസാദ് ചന്ദ്ര ശേഖര്‍
കോൺഗ്രസിൽ അഴിച്ചുപണി അനിവാര്യം’; KPCC അധ്യക്ഷ സ്ഥാനത്തേക്ക് എന്നെയും പരിഗണിക്കണം; AICC നേതൃത്വത്തിന് കത്തയച്ച് രാജ്മോഹൻ ഉണ്ണിത്താൻ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
ലഹരിവിരുദ്ധ പോരാട്ടത്തിൽ സമസ്തയും;’തൂഫാൻ വാറിയർ’ ആയി ജിഫ്രി മുത്തുക്കോയ തങ്ങൾ
മമതയ്ക്ക് വീണ്ടും വൻ തിരിച്ചടി; TMCയുടെ 3 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചു, 3 അക്കൗണ്ടുകളിൽ ഉള്ളത് 440 കോടി രൂപ
ഗവിയില്‍ കൊല്ലപ്പെട്ട യുവതി നേരിട്ടത് കൊടുംക്രൂരത

അന്തരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘടനാ സമിതി ഓഫീസ് ഉദ്ഘാടനം

സംസ്ഥാന ചലച്ചിത്ര അക്കാദമി കൊട്ടാരക്കരയില്‍ സംഘടിപ്പിക്കുന്ന ആറാമത് അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയുടെ സംഘാടക സമിതി ഓഫീസ് ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്യുന്നു

പുഴവെള്ളത്തിൽ നിന്നും കുടിവെള്ളത്തിലേക്ക് – പ്രവർത്തന മാതൃകയുമായി ജല അതോറിറ്റി

മറൈൻ ഡ്രൈവിൽ നടക്കുന്ന എന്റെ കേരളം പ്രദർശന വിപണന മേളയിൽ തിളങ്ങി ജലശുദ്ധീകരണ പ്ലാൻ്റ്. പൊതുജനങ്ങൾക്ക് പ്രവേശനമില്ലാത്ത ജലശുദ്ധീകരണ പ്ലാന്റിന്റെ പ്രവർത്തന മാതൃകയും അതിൽ നടക്കുന്ന ശുദ്ധീകരണ പ്രവർത്തനങ്ങളും മനസിലാക്കാൻ അവസരമൊരുക്കുകയാണ് ജല അതോറിറ്റി സംസ്ഥാനത്ത് ആദ്യമായാണ് ജലവിഭവവകുപ്പിന്റെ കീഴിൽ ജലശുദ്ധീകരണ പ്ലാന്റിൻ്റെ മാതൃക ഇത്തരമൊരു മേളയിൽ പ്രദർശിപ്പിക്കുന്നത്. ജല അതോറിറ്റി ജീവനക്കാരായ ഇ.ഡി. സനൽ, സി.കെ. വിനോദ്, എം.ബി. വിനോദ് എന്നിവർ ചേർന്ന് ഇരുപത് ദിവസം കൊണ്ടാണ് പ്ലാന്റ് മാതൃക നിർമ്മിച്ചത്. ഫോട്ടോ അടിക്കുറിപ്പ് എന്റെ […]

കൊട്ടാരക്കര ബസ് സ്റ്റാൻഡിൽ കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും: മന്ത്രി കെ എൻ ബാലഗോപാൽ

കൊട്ടാരക്കര ഡിപോയിൽ നിന്ന് ആരംഭിക്കുന്ന പുതിയ സൂപ്പർ ഫാസ്റ്റ് സർവീസുകൾ ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ ഫ്ലാഗ് ഓഫ് ചെയ്തു. കോട്ടയം- പാല- തൊടുപുഴ, പരുമല- കോട്ടയം, പുത്തൂർ- എറണാകുളം എന്നീ മൂന്ന് ഫാസ്റ്റ് പാസഞ്ചർ സർവീസുകൾക്കാണ് തുടക്കം. കൊട്ടാരക്കര ബസ് സ്റ്റാൻഡ് ആധുനീകരിക്കുന്നതിനായി കൂടുതൽ സൗകര്യങ്ങൾ ഉറപ്പാക്കും. ഡിപ്പോയിലെ ഗ്യാരേജ് പുനർനിർമാണത്തിനന് രണ്ടു കോടി രൂപ എം.എൽ.എ ഫണ്ടിൽ നിന്ന് വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. കെഎസ്ആർടിസിക്ക് ഏറ്റവും കൂടുതൽ ഷെഡ്യൂളുകളുള്ള സ്ഥലമാണ് കൊട്ടാരക്കര. […]

ഒ.വി വിജയന്‍ എഴുത്തുകള്‍ മനുഷ്യനെ ചിന്തിപ്പിക്കുന്ന ദര്‍ശനങ്ങള്‍- മന്ത്രി സജി ചെറിയാന്‍

ഒ.വി വിജയന്‍ എഴുത്തുകള്‍ മനുഷ്യനെ ചിന്തിപ്പിക്കുന്ന ദര്‍ശനങ്ങളെന്ന് മന്ത്രി സജി ചെറിയാന്‍. ഒ.വി സ്മാരകത്തിലേക്കുള്ള റോഡ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. സ്മാരക സാഹിത്യ പുരസ്‌കാരങ്ങളുടെ സമര്‍പ്പണവും നടന്നു. ഒ.വി വിജയന്‍ സ്മാരക സാഹിത്യ പുരസ്‌കാരം ജേതാക്കളായ സന്തോഷ് കുമാര്‍, സന്തോഷ് ഏച്ചിക്കാനം, ഷാഫി പൂവത്തിങ്കള്‍ എന്നിവര്‍ക്ക് സമ്മാനിച്ചു. ഉള്‍നാടന്‍ മത്സ്യബന്ധന വികസന പദ്ധതിയില്‍ ഉള്‍പ്പെടുത്തി സംസ്ഥാന മത്സ്യബന്ധന വകുപ്പ് 92 ലക്ഷം രൂപ ഉപയോഗിച്ചാണ് ഒ വി വിജയന്‍ സ്മാരകത്തിലേക്കുള്ള റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. എ.പ്രഭാകരന്‍ […]

എൻ്റെ കേരളം പ്രദർശന വിപണന മേള മന്ത്രി കെ രാജൻ ഉദ്ഘാടനം ചെയ്തു

കേരളം ഒന്നിന് മുന്നിലും തലകുനിക്കില്ലെന്നതിൻ്റെ ദൃശ്യ സാക്ഷാത്കാരമാണ് എൻ്റെ കേരളം പ്രദർശന മേളയെന്ന് റവന്യൂ ഭവന നിർമാണ വകുപ്പ് മന്ത്രി കെ രാജൻ. സംസ്ഥാന സര്‍ക്കാരിന്റെ നാലാം വാര്‍ഷികത്തോടനുബന്ധിച്ച് മെയ് 18 മുതല്‍ 24 വരെ തേക്കിൻകാട് മൈതാനിയിലെ വിദ്യാർത്ഥി കോർണറിൽ നടക്കുന്ന എന്റെ കേരളം പ്രദര്‍ശന- വിപണന മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ആധുനിക കാലത്ത് അത്ഭുതപ്പെടുത്തുന്ന നിരവധി കേരള മോഡലുകൾ കഴിഞ്ഞ ഒമ്പത് വർഷത്തിൽ സാധ്യമാക്കിയെന്ന അനുഭവത്തിൻ്റെ കരുത്തോടെയാണ് പിണറായി സർക്കാർ പത്താം […]

പത്താം ക്ലാസിൽ മുഴുവൻ കുട്ടികളും ഇനി റോബോട്ടിക്‌സ് പഠിക്കും

രാജ്യത്താദ്യമായി സംസ്ഥാനത്തെ പത്താം ക്ലാസിലെ 4.3 ലക്ഷം കുട്ടികൾക്ക് റോബോട്ടിക്‌സ് സാങ്കേതികവിദ്യ പഠിക്കാനും അതിൽ പ്രായോഗിക പരീക്ഷണങ്ങൾ നടത്താനും പുതിയ അധ്യയന വർഷം (ജൂൺ 2) മുതൽ അവസരം ലഭിക്കും. പത്താം ക്ലാസിലെ പുതിയ ഐസിടി പാഠപുസ്തകം ഒന്നാം വാള്യത്തിലെ റോബോട്ടുകളുടെ ലോകം എന്ന ആറാം ആധ്യായത്തിലാണ് സർക്കീട്ട് നിർമ്മാണം, സെൻസറുകളുടേയും ആക്ചുവേറ്ററുകളുടേയും ഉപയോഗം, കമ്പ്യൂട്ടർ പ്രോഗ്രാമിംഗ് വഴി ഇലക്ട്രോണിക് ഉപകരണങ്ങളെ നിയന്ത്രിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിലൂടെ റോബോട്ടിക്‌സിന്റെ പുതിയ ആശയങ്ങളും ആശയമാതൃകകളും കണ്ടെത്താൻ കുട്ടികൾക്ക് അവസരം ലഭിക്കുന്നത്.കഴിഞ്ഞ അക്കാദമിക വർഷം […]

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായി ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റു

ആഗോള കത്തോലിക്ക സഭയുടെ 267-ാമത് പരമാധ്യക്ഷനായാണ് ലിയോ പതിനാലാമൻ മാർപാപ്പ ചുമതലയേറ്റത്. വലിയ ഇടയൻ്റെ പാലിയവും സ്ഥാനമോതിരവും ഏറ്റുവാങ്ങി വിശുദ്ധ പത്രോസിൻ്റെ പിന്‍ഗാമിയായി മാര്‍പാപ്പ സ്ഥാനമേറ്റു. ആഗോള കത്തോലിക്കസെൻ്റ് പീറ്റേഴ്‌സ് ബസലിക്കയില്‍ ആണ് സ്ഥാനാരോഹണ ചടങ്ങുകള്‍ നടന്നത്‌. മാർപാപ്പയുടെ ജന്മനാടായ അമേരിക്കയിൽനിന്നും കർമമണ്ഡലമായിരുന്ന പെറുവിൽനിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് വത്തിക്കാനിലെത്തിയിട്ടുള്ളത്. പത്രോസിൻ്റെ കബറിടത്തില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ക്കു ശേഷം സെൻ്റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രധാന ബലിവേദിയിലേക്ക് കര്‍ദിനാളുമാരുടെ അകമ്പടിയോടെ പ്രദക്ഷിണമായി മാര്‍പാപ്പ എത്തിയതോടെയാണ് ചടങ്ങുകള്‍ക്ക് തുടക്കമായത്. സ്ഥാനാരോഹണച്ചടങ്ങിൽ ലോകത്തിൻ്റെ വിവിധ […]

മൂന്നാം ഘട്ടത്തിലെ സാങ്കേതിക പ്രശ്നം; പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു

പിഎസ്എൽവി സി 61 ദൗത്യം പരാജയപ്പെട്ടു. തന്ത്രപ്രധാന ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ് 09 നഷ്ടമായി. റോക്കറ്റിൻ്റെ മൂന്നാംഘട്ടത്തിലുണ്ടായ സാങ്കേതിക പ്രശ്നമാണ് പരാജയകാരണം. ശ്രീഹരിക്കോട്ടയിൽ നിന്നുള്ള ഐഎസ്ആർഒയുടെ നൂറ്റിയൊന്നാം വിക്ഷേപണ ദൗത്യമായിരുന്നു ഇത്. ഐഎസ്ആർഒയുടെയും രാജ്യത്തിന്‍റെയും വിശ്വസ്ത വിക്ഷേപണ വാഹനം പരാജയപ്പെട്ടു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്ന് കൃത്യം 5:59ന് തന്നെ പിഎസ്എൽവി സി 61 കുതിപ്പ് തുടങ്ങിയുരുന്നു. ഖര ഇന്ധനമുപയോഗിക്കുന്ന ഒന്നാം ഘട്ടവും വികാസ് എഞ്ചിൻ കരുത്തുള്ള രണ്ടാം ഘട്ടവും കൃത്യമായി […]

കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിൽ “കാലിക്കറ്റ് ടെക്സ്റ്റ യിൽസിൽ “വൻ തീപിടിത്തം,  കൂടുതൽ കടകളിലേക്ക് തീപടരുന്നു

കോഴിക്കോട്: കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിലെ തുണിക്കടയിൽ വൻ തീപിടിത്തം. കാലിക്കറ്റ് ടെക്സ്റ്റൈൽസ് എന്ന വസ്ത്രവ്യാപാര സ്ഥാപനത്തിലാണ് തീപിടിത്തമുണ്ടായത്. പിന്നീട് ചുറ്റുമുള്ള മറ്റു സ്ഥാപനങ്ങളിലേക്കും തീ വ്യാപിക്കുകയായിരുന്നു. ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് തീയണക്കാനുള്ള ശ്രമിച്ചു. നിലവിൽ ആളപായമില്ലെന്നാണ് വിവരം. പുക ഉയർന്നപ്പോൾ തന്നെ കടയിൽ നിന്ന് ആളുകൾ‌ മാറിയതോടെ വൻ അപകടം ഒഴിവായി. പരിസരത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങൾക്കും തീ പിടിച്ചിട്ടുണ്ട്. ബസ് സ്റ്റാൻഡ് പരിസരമായതു കൊണ്ട് തന്നെ നിരവധി കടകളും ഈ ഭാ​ഗത്തുണ്ട്. ബീച്ച്, മീച്ചന്ത, വെള്ളിമാടുകുന്ന് […]

വർക്കല വ്യാപാര സ്ഥാപനത്തിൽ പട്ടാപ്പകൽ  പണം തട്ടിയെടുത്തതായി പരാതി

വർക്കല നഗര മധ്യത്തിൽ പ്രവർത്തിക്കുന്ന ജ്യൂസ് പാർലറിൽ നിന്നും കടയുടമയുടെ സുഹൃത്ത് എന്ന വ്യാജേന മാന്യമായി വസ്ത്രം ധരിച്ചെത്തിയ ആളാണ് ജീവനക്കാരിയിൽ നിന്നും പണം തട്ടിയെടുത്തത്. വർക്കല ഇലകമൺ സ്വദേശിയായ ബിജോയ് രാജേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ജ്യൂസ് പാർലറിൽ നിന്നുമാണ് ഇന്നലെവൈകുന്നേരം 5.30 ഓടുകൂടി പണം തട്ടിയെടുത്തത് കടയുടമയുടെ സുഹൃത്താണെന്ന് തോന്നിക്കും വിധം ഉടമയുമായി സാമ്പത്തിക ഇടപാടുകളെ കുറിച്ച് ഫോണിൽ സംസാരിക്കുന്ന രീതിയിൽ ജീവനക്കാരിയെ തെറ്റിദ്ധരിപ്പിക്കുകയും, തുടർന്ന് 7000 രൂപ ആവശ്യപ്പെടുകയായിരുന്നു അത്രയും തുക ക്യാഷ് കൗണ്ടറിൽ ഇല്ലെന്നും, […]

Back To Top
onwin