വാട്ടര്‍മെട്രോ കൊച്ചി വിമാനത്താവളത്തിലേക്ക്-പ്രാരംഭ സാധ്യത പഠനം ആരംഭിച്ചു
കൊച്ചി വാട്ടര്‍ മെട്രോ ആലുവയില്‍ നിന്ന് സിയാല്‍ വിമാനത്താവളത്തിലേക്ക് സര്‍വ്വീസ് ആരംഭിക്കുന്നത് സംബന്ധിച്ച സാധ്യത പഠനം നടത്തുന്നതിന് മുന്നോടിയായുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ് ആരംഭിച്ചു. പ്രാരംഭ പഠനത്തിനായി രൂപീകരിച്ച ആഭ്യന്തര ഉന്നതതല കമ്മറ്റി പ്രവര്‍ത്തനം തുടങ്ങി. ഒരു മാസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. കൊച്ചി നഗരത്തിലെ വിവിധ ഭാഗങ്ങളിലേക്കും പ്രാന്ത പ്രദേശങ്ങളിലേക്കും വാട്ടര്‍മെട്രോ സര്‍വ്വീസ് ആരംഭിക്കണമെന്ന പൊതുജനങ്ങളുടെ നിരന്തര ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം. കൊച്ചി മെട്രോയെ വിമാനത്താവളവുമായി ബന്ധിപ്പിക്കുന്ന സമാന്തര ഗതാഗത മാര്‍ഗമായി […]
ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നത് മാനവികതയുടെ ദര്‍ശനങ്ങള്‍ : മുഖ്യമന്ത്രി
പോത്തന്‍കോട് (തിരുവനന്തപുരം) : നവോത്ഥാനത്തിന്റെ തൊട്ടുപിന്നാലെ വന്ന ഘട്ടമാണ് ശ്രീകരുണാകരഗുരുവിന്റെ പ്രവര്‍ത്തനകാലം. വിവിധ മത വിഭാഗങ്ങള്‍ക്കിടയില്‍ സൗഹാര്‍ദ്ധം വളര്‍ത്താനും എല്ലാ മതങ്ങളെയും ഒരു പോലെ ബഹുമാനിപ്പിക്കാനും ഗുരു പഠിപ്പിച്ചു. സമൂഹത്തിൽ പ്രയാസമനുഭവിക്കുന്നവർക്ക് ആശ്വാസം നൽകിയും വിശക്കുന്നവന് ആഹാരം കൊടുത്തും വൈദ്യശുശ്രൂഷയയ്ക്ക് പ്രാധാന്യം നല്‍കിയും ആത്മീയതയില്‍ വേറിട്ട ഒരു പാത സൃഷ്ടിക്കാൻ ഗുരുവിന് കഴിഞ്ഞു. കേരളത്തിൻ്റെ സാംസ്കാരിക മതേതരത്വത്തിന് ശക്തി പകരാൻ ഗുരുവിൻ്റെ പ്രവർത്തനങ്ങൾ കാരണമായെന്നും മനുഷ്യൻ്റെ അന്തസ്സിനെയും സ്വാതന്ത്ര്യത്തെയും വിലമതിക്കുന്ന മാനവികതയുടെ ദര്‍ശനങ്ങളാണ് ശ്രീകരുണാകരഗുരു ലോകത്തിന് പകര്‍ന്നതെന്നും […]
വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വിണ്ടെടുക്കുക.
2025 ആഗസ്‌ത് 25 മുതൽ സെപ്‌തംബർ 25 വരെ ദേശീയ ക്യാമ്പയിൻ ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പയോത്രകൾ സംഘടിപ്പിക്കും. എസ്‌ഡിപിഐ സാങ്കേതിക വിജയം നേടിയ ബിജെപിയ്ക്ക് അധികാരത്തിൽ തുടരാൻ തിരുവനന്തപുരം ജനാധിപത്യത്തെ കശാപ്പ് ചെയ്‌ത് ജനവിധി അട്ടിമറിച്ച് അർഹതയില്ലെന്നും വോട്ട് കൊള്ളക്കാരിൽ നിന്ന് രാജ്യത്തെ വിണ്ടെടുക്കുക എന്ന മുദ്രാവാക്യമുയർത്തി 2025 ആഗസ്‌ത് 25 മുതൽ സെപ്‌തംബർ 25 വരെ നടക്കുന്ന ദേശീയ കാംപയിന്റെ ഭാഗമായി ജില്ലയിൽ 40 കേന്ദ്രങ്ങളിൽ പദയാത്രയും പൊതുസമ്മേളനവും, ഹൗസ് ക്യാമ്പയിനും സംഘടിപ്പിക്കും വിശ്വാസം […]
സോഷ്യല്‍ മീഡിയ ക്യാമ്പെയ്‌നിനുള്ള പാറ്റ ഗോള്‍ഡ് അവാര്‍ഡ് കേരള ടൂറിസത്തിന് : മന്ത്രി പി എ മുഹമ്മദ് റിയാസ് അവാര്‍ഡ് ഏറ്റുവാങ്ങി
തിരുവനന്തപുരം: ഡിജിറ്റല്‍ മാധ്യമങ്ങളിലൂടെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കാന്‍ കേരള ടൂറിസം നടത്തിയ പരിശ്രമങ്ങള്‍ക്കുള്ള പസഫിക് ഏഷ്യ ട്രാവല്‍ അസോസിയേഷന്റെ (പാറ്റ) 2025 ലെ ഗോള്‍ഡ് അവാര്‍ഡ്മന്ത്രി പി എ മുഹമ്മദ് റിയാസ് ഏറ്റുവാങ്ങി. തായ്‌ലന്‍ഡിലെ ബാങ്കോക്കിലുള്ള ക്വീന്‍ സിരികിറ്റ് നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററില്‍ പാറ്റ ട്രാവല്‍ മാര്‍ട്ടിനൊപ്പം നടന്ന പാറ്റ ഗോള്‍ഡ് അവാര്‍ഡ്‌സ് 2025 പരിപാടിയില്‍ മക്കാവോ ഗവണ്‍മെന്റ് ടൂറിസം ഓഫീസ് പ്രതിനിധി മരിയ ഹെലെന ദേ സെന്ന ഫെര്‍ണാണ്ടസ്, പാറ്റ ചെയര്‍ പീറ്റര്‍ സെമോണ്‍, പാറ്റ സിഇഒ […]
മഹാഗണപതി ഹവനം
മഹാഗണപതി ഹവനം ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭ. വിനായക ചതുർഥിയോടനുബന്ധിച്ച് തിരുവനന്തപുരം ഗൗഡ സാരസ്വത ബ്രാഹ്മണ മഹാസഭ ആസ്ഥാന മന്ദിരത്തിൽ നടന്ന മഹാഗണപതി ഹവനം.
പ്രശസ്ത അവതാരകൻ രാജേഷ് കേശവ് ഗുരുതരാവസ്ഥയിൽ; പരിപാടിക്കിടെ തളർന്ന് വീണു
പ്രശസ്ത അവതാരകനും നടനുമായ രാജേഷ് കേശവ് ഹൃദയാഘാതത്തെ തുടർന്ന് ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. സോഷ്യൽ മീഡിയയിൽ രാജേഷിന്റെ തിരിച്ച് വരവിന് വേണ്ടി പ്രാർത്ഥിക്കുന്നതായി നിരവധി പേരാണ് പോസ്റ്റുകൾ ഇടുന്നത്. ഇക്കഴിഞ്ഞ ഞായറാഴ്ച രാജേഷ് കേശവ് അവതാരകനായി എത്തിയ പരിപാടിക്കിടെ അദ്ദേഹം കുഴഞ്ഞ് വീഴുകയായിരുന്നുവെന്നാണ് വിവരം. എറണാകുളത്ത് ക്രൗൺ പ്ലാസ ഹോട്ടലിൽ വെച്ചായിരുന്നു പരിപാടി. പരിപാടിയുടെ അവസാനം രാജേഷ് തളർന്ന് വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ ലേക് ഷോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രാജേഷിന് ഹൃദയാഘാതമുണ്ടായെന്നും തുടർന്ന് അദ്ദേഹത്തിന് ആൻജിയോപ്ലാസ്റ്റി ചെയ്ത് വെന്റിലേറ്ററിൽ […]
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായി;ആറര പതിറ്റാണ്ട് നീണ്ട മലയോര ജനതയുടെ കാത്തിരിപ്പിന് വിരാമമായി: മുഖ്യമന്ത്രി
ഭൂപതിവ് നിയമഭേദഗതിക്ക് ചട്ടങ്ങളായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സബ്ജക്ട് കമ്മിറ്റിക്ക് കൂടി അയക്കേണ്ടതുണ്ടെന്നും പ്രകടന പത്രികയിലെ പ്രധാന വാഗ്ദാനം ഇതോടെ നടപ്പിലാകുകയാണെന്നും പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രിക്കൊപ്പം റവന്യൂ മന്ത്രി കെ രാജനും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. മലയോര മേഖലയിലെ ജനങ്ങളുടെ ഭൂമി പ്രശ്നം പരിഹരിക്കാനുള്ള നിർണായക തീരുമാനമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി പതിച്ച് കിട്ടിയവരിൽ പലരും നിർമ്മാണ കൈമാറ്റങ്ങൾക്ക് വലിയ ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പ്രധാനമായും രണ്ട് ചട്ടങ്ങളാണ് നടപ്പിലാക്കുക. പതിച്ചു കിട്ടിയ ഭൂമിയിൽ വകമാറ്റിയുള്ള വിനിയോഗം […]
ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു.
ഓണവിപണിയുടെ ആഘോഷ ചൂട് കൂട്ടിക്കൊണ്ട് കുടുംബശ്രീയുടെ ജില്ലാതല ഓണ വിപണന മേള കളമശ്ശേരി ചക്കോളാസ് ഗ്രൗണ്ടിൽ ആരംഭിച്ചു. ഓണാഘോഷത്തിനാവശ്യമായ എല്ലാ സാധനങ്ങളും ഒരേ കുടക്കീഴിൽ ലഭ്യമാക്കുന്ന വിധത്തിൽ എറണാകുളം കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ഒരുക്കിയ മേളയ്ക്ക് വ്യവസായ-വാണിജ്യ വകുപ്പ് മന്ത്രി പി. രാജീവ് തുടക്കം കുറിച്ചു. ജില്ലാതല ഓണ വിപണന മേള ഓഗസ്റ്റ് 26 മുതൽ സെപ്റ്റംബർ 1 വരെ നടത്തപ്പെടും. ജില്ലയിലെ വിവിധ ബ്ലോക്കുകളിലെ കുടുംബശ്രീ അംഗങ്ങൾ ഉൽപ്പാദിപ്പിച്ച വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളാണ് മേളയുടെ ആകർഷണം. […]
ഫിഷറീസ് മേഖലയിൽ നടത്തിയത് ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങൾ: മന്ത്രി സജി ചെറിയാൻ
മാരാരിക്കുളം മത്സ്യ മാർക്കറ്റ് നിർമ്മാണ ഉദ്ഘാടനവും മാരാരിക്കുളം ക്ഷേത്രം റോഡ് ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ വികസന പ്രവർത്തനങ്ങളാണ് ഫിഷറീസ് മേഖലയിൽ സർക്കാർ നടത്തിവരുന്നതെന്ന് ഫിഷറീസ്, സാംസ്കാരികവകുപ്പ് മന്ത്രി സജി ചെറിയാൻ പറഞ്ഞു. പുതുതായി നിർമ്മിക്കുന്ന മാരാരിക്കുളം മത്സ്യ മാർക്കറ്റിൻ്റെ നിർമ്മാണ ഉദ്ഘാടനവും നിർമ്മാണം പൂർത്തീകരിച്ച മാരാരിക്കുളം ക്ഷേത്രം റോഡിൻ്റെ ഉദ്ഘാടനവും നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.ഭവനരഹിതരായി ഗോഡൗണുകളിലും സ്കൂളുകളിലും മറ്റ് കെട്ടിടങ്ങളിലും ഒരു മത്സ്യത്തൊഴിലാളിയും ഇന്ന് കഴിയുന്നില്ല. ഈ സർക്കാരിന്റെ ഏറ്റവും വലിയ നേട്ടമാണിത്. […]
നാസർ ആശുപത്രിയിലെ മനുഷ്യ കുരുതി;അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടു, മുതലക്കണ്ണീരുമായി നെതന്യാഹു
ടെൽ അവീവ്: ഗാസയിലെ നാസർ ആശുപത്രിയിൽ ഇസ്രായേൽ സൈന്യം നടത്തിയ ആക്രമണത്തിൽ മുതലക്കണ്ണീരൊഴുക്കി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആക്രമണത്തിൽ അഞ്ച് മാധ്യമപ്രവർത്തകർ ഉൾപ്പെടെ 21 പേർ കൊല്ലപ്പെട്ടിരുന്നു. ഗാസയിലെ നാസർ ആശുപത്രിയിലെ ദാരുണമായ അപകടത്തിൽ ഇസ്രായേൽ അഗാധമായി ഖേദിക്കുന്നുവെന്ന് എക്‌സിൽ പോസ്റ്റ് ചെയ്ത പ്രസ്താവനയിൽ നെതന്യാഹു പറയുന്നു. പത്രപ്രവർത്തകരുടെയും മെഡിക്കൽ സ്റ്റാഫുകളുടെയും അടക്കം എല്ലാ സാധാരണക്കാരുടെയും പ്രവർത്തനത്തെ ഇസ്രായേൽ വിലമതിക്കുന്നുവെന്നും പ്രസ്താവനയിൽ പറഞ്ഞു. സംഭവത്തിൽ സൈനിക അധികാരികൾ സമഗ്രമായ അന്വേഷണം നടത്തുന്നുണ്ട്. ഞങ്ങളുടെ യുദ്ധം ഹമാസ് […]
