
സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീര്‍ എംപിയെയും സത്യന്‍ മൊകേരിയെയും തെരഞ്ഞെടുത്തു. 11 പേരടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 25 അംഗങ്ങളുള്ള സംസ്ഥാന എക്സിക്യൂട്ടീവിനെയും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
ബിനോയ് വിശ്വം, പി പി സുനീര്‍, സത്യന്‍ മൊകേരി, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, കെ കെ വത്സരാജ്, കെ കെ അഷ്റഫ്, കെ പി സുരേഷ് രാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
25 അംഗ എക്സിക്യൂട്ടീവില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പുറമെ പി വസന്തം, രാജാജി മാത്യു തോമസ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി എന്‍ ചന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, കെ എം ദിനകരന്‍, ടി ടി ജിസ്‌മോന്‍, ടി ജെ ആഞ്ചലോസ്, ആര്‍ ലതാദേവി, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.
സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി പി മുരളി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എക്സ് ഒഫിഷ്യോ അംഗമായിരിക്കും.