Flash Story
ബ്രസീൽ ടീം ആദ്യമായി ഇന്ത്യയിൽ കളിക്കാൻ എത്തുന്നു.
കർക്കടക വാവുബലി: മദ്യനിരോധനം ഏർപ്പെടുത്തി ജില്ലാ കളക്ടർ അനു കുമാരി
ഓണം സ്‌പെഷ്യൽ എൻഫോഴ്സ്മെന്റ് ശക്തമാക്കും; മന്ത്രി എം ലിജു
പകർച്ചവ്യാധി പ്രതിരോധം മാധ്യമപ്രവർത്തകർക്കായി ശില്പശാല ബുധനാഴ്ച
ലോ കോളേജ് അസി : പ്രൊഫസർ നിയമന ഉത്തരവ് മുഖ്യമന്ത്രി വി ഡി സതീശൻ കൈമാറി
വ്യാജ ലോണ്‍ ആപ്പുകള്‍ക്കെതിരെ ജാഗ്രതാ നിര്‍ദ്ദേശവുമായി കേരള പോലീസ്
കേന്ദ്ര കിഴങ്ങു വിള ഗവേഷണ സ്ഥാപനം 63-ാമത് സ്ഥാപക ദിനം ആഘോഷിച്ചു
ഭക്ഷ്യ -സിവില്‍ സപ്ളൈസ് വകുപ്പിന്റെയും സപ്ലൈ കോയുടെയും ഓണക്കാല മുന്‍ഒരുക്കങ്ങള്‍
കോട്ടയം മെഡിക്കല്‍ കോളജിൽ രോഗികളെ നിലത്തു കിടത്തുന്നത് ഒഴിവാക്കും-മന്ത്രി കെ. മുരളീധരന്‍.

സിപിഐ സംസ്ഥാന സെക്രട്ടേറിയറ്റ്, എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ തെരഞ്ഞെടുത്തു
സിപിഐ സംസ്ഥാന അസി. സെക്രട്ടറിമാരായി പി പി സുനീര്‍ എംപിയെയും സത്യന്‍ മൊകേരിയെയും തെരഞ്ഞെടുത്തു. 11 പേരടങ്ങിയ സംസ്ഥാന സെക്രട്ടേറിയറ്റിനെയും 25 അംഗങ്ങളുള്ള സംസ്ഥാന എക്സിക്യൂട്ടീവിനെയും ബുധനാഴ്ച ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം തെരഞ്ഞെടുത്തു.
ബിനോയ് വിശ്വം, പി പി സുനീര്‍, സത്യന്‍ മൊകേരി, കെ രാജന്‍, പി പ്രസാദ്, ജി ആര്‍ അനില്‍, ജെ ചിഞ്ചുറാണി, ആര്‍ രാജേന്ദ്രന്‍, കെ കെ വത്സരാജ്, കെ കെ അഷ്റഫ്, കെ പി സുരേഷ് രാജ് എന്നിവരാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍.
25 അംഗ എക്സിക്യൂട്ടീവില്‍ സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പുറമെ പി വസന്തം, രാജാജി മാത്യു തോമസ്, കമല സദാനന്ദന്‍, സി കെ ശശിധരന്‍, മുല്ലക്കര രത്നാകരന്‍, എന്‍ രാജന്‍, ഗോവിന്ദന്‍ പള്ളിക്കാപ്പില്‍, സി എന്‍ ചന്ദ്രന്‍, വി എസ് സുനില്‍കുമാര്‍, കെ എം ദിനകരന്‍, ടി ടി ജിസ്‌മോന്‍, ടി ജെ ആഞ്ചലോസ്, ആര്‍ ലതാദേവി, ചിറ്റയം ഗോപകുമാര്‍ എന്നിവരാണ് ഉള്‍പ്പെടുന്നത്.
സംസ്ഥാന കണ്‍ട്രോള്‍ കമ്മിഷന്‍ ചെയര്‍മാനായി തെരഞ്ഞെടുക്കപ്പെട്ട സി പി മുരളി എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ എക്സ് ഒഫിഷ്യോ അംഗമായിരിക്കും.

Back To Top
onwin