Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

ഡല്‍ഹിയില്‍ ചെങ്കോട്ടയ്ക്ക് സമീപം ഉണ്ടായ വന്‍ സ്‌ഫോടനത്തില്‍ അന്വേഷണം പുരോഗമിക്കുന്നു. എന്‍ഐഎ, എന്‍എസ്ജി, ഡല്‍ഹി പൊലീസിന്റെ പ്രതേക വിഭാഗം, ജെകെ പൊലീസ് ഉള്‍പ്പെടെ സംയുക്തമായി ചേര്‍ന്നാണ് അന്വേഷണം നടത്തുന്നത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഫരീദാബാദ് സ്‌ഫോടകവസ്തുക്കേസില്‍ അറസ്റ്റിലായ ഡോക്ടര്‍മാരെ ചോദ്യം ചെയ്യുന്നുവെന്നാണ് വിവരം. സ്‌ഫോടനത്തിന് കാരണമായ കാറിന്റെ കൂടുതല്‍ വിശദാംശങ്ങളെ പറ്റി അന്വേഷണസംഘം വിവരങ്ങള്‍ ശേഖരിച്ചു.

സംഭവസ്ഥലത്ത് നിന്ന് ലഭിച്ച വസ്തുക്കള്‍ വിശദമായ പരിശോധനകള്‍ക്ക് വിധേയമാക്കി. സ്‌ഫോടനത്തിന്റെ സ്വഭാവം സംബന്ധിച്ച് ഉടന്‍ വ്യക്തത നല്‍കാന്‍ കഴിയുമെന്ന് ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തില്‍ ഉന്നതല യോഗം ചേരും. അന്വേഷണ ഏജന്‍സികളുടെയും സുരക്ഷാസേനകളുടെയും തലവന്മാര്‍ യോഗത്തില്‍ പങ്കെടുക്കും. സ്ഥിരീകരിച്ച കണക്കുകള്‍ പ്രകാരം സ്‌ഫോടനത്തില്‍ എട്ടു പേര്‍ മരിക്കുകയും 30ഓളം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സ്‌ഫോടനത്തിന് പിന്നാലെ രാജ്യത്തെ പ്രധാനപ്പെട്ട ഇടങ്ങളില്‍ എല്ലാം സുരക്ഷ വര്‍ധിപ്പിക്കുകയും പരിശോധനകള്‍ ശക്തമാക്കുകയും ചെയ്തു.രാജ്യത്ത് അതീവ സുരക്ഷാ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരളത്തിലടക്കം രാത്രി വ്യാപക പരിശോധന നടന്നു.

Back To Top
onwin