Flash Story
ശബരിമലയിൽ അടിയന്തര ഘട്ടങ്ങളിൽ ജീവൻ രക്ഷാപ്രവർത്തനത്തിന് പരിശീലന ക്ലാസ്സ്  സംഘടിപ്പിച്ചു
മുംബൈ ഭീകരാക്രമണത്തെ പ്രതിരോധിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ

ദർശനത്തിനെത്തുന്ന ഭക്തർ അയ്യപ്പൻ്റെ പൂങ്കാവനമെന്ന സങ്കൽപത്തെ കൃത്യമായി പാലിക്കണം : ശബരിമല മേൽശാന്തി

പമ്പാനദിയെ വൃത്തിയായുംശുചിയായും സൂക്ഷിക്കണം

ഇരുമുടി കെട്ടിൽ പ്ലാസ്റ്റിക് നിറക്കരുത്

അയ്യപ്പൻറെ പൂങ്കാവനം എന്ന സങ്കല്പത്തെ സ്വാമി ഭക്തർ കൃത്യമായി പാലിക്കണമെന്ന് ശബരിമല മേൽശാന്തി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി പറഞ്ഞു. ദേവസ്വം ബോർഡും പോലീസും പറയുന്ന നിർദ്ദേശങ്ങൾ കൃത്യമായി അനുസരിക്കണം. പമ്പാനദി വൃത്തിയായും ശുചിയായും സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതകൾ എല്ലാവർക്കും അറിയുന്നതാണ്. അത് നല്ലതായി നോക്കുക . പമ്പാനദിയിൽ വസ്ത്രങ്ങൾ ഉപേക്ഷിക്കുന്നതുപോലുള്ള അനാചാരങ്ങൾ ഒഴിവാക്കുക. പമ്പാനദി ഗംഗാ മാതാവിനെ പോലെയാണ്. പമ്പ മാതാവാണ് . അങ്ങനെ ഒരു മാതൃ സങ്കല്പം ഉണ്ട്. മാതൃസങ്കല്പം ഉള്ള പമ്പാനദിയെ സ്വാമിയുടെ ഭക്തന്മാർ എല്ലാവരും ശുചിയായി സൂക്ഷിക്കേണ്ടത് കടമയാണ്. ഇരുമുടിക്കെട്ടിൽ പ്ലാസ്റ്റിക് വസ്തുക്കൾ കെട്ടിനിറക്കാതിരിക്കുക. ഇക്കാര്യങ്ങളാണ് അയ്യപ്പഭക്തർ ഏറ്റവും പ്രധാനമായും ശ്രദ്ധിക്കേണ്ടതെന്ന് ശബരിമല മേൽശാന്തി പറഞ്ഞു

Back To Top
onwin