Flash Story
മുംബൈ ഭീകരാക്രമണത്തെ പ്രതിരോധിച്ച ധീരസൈനികർക്ക് ആദരമർപ്പിച്ച് തപാൽ വകുപ്പ് പ്രത്യേക കവർ പുറത്തിറക്കി
അതിജീവിതകൾക്ക് സമഗ്ര പിന്തുണ ഉറപ്പാക്കാൻ ‘SPEAK UP TO STAND UP’ പദ്ധതി: മന്ത്രി ബിന്ദു കൃഷ്ണ
സൂപ്പര്‍ഹീറോ സങ്കല്പങ്ങളെ പുനര്‍നിര്‍വചിക്കുമ്പോള്‍: സാംസ്‌കാരിക വേരുകളുള്ള ചലച്ചിത്രലോകങ്ങള്‍ സൃഷ്ടിക്കുന്നതിനെക്കുറിച്ച് അയാന്‍ മുഖര്‍ജിയും ബേസില്‍ ജോസഫും
സഹകരണ മേഖലയെ സി.പി.എം അഴിമതിയുടെ എ.ടി.എമ്മുകളാക്കി മാറ്റി; ചോദ്യം ചെയ്യുന്നവരെ ആക്രമിച്ച് നിശ്ശബ്ദരാക്കുന്നു: രാജീവ് ചന്ദ്രശേഖർ എംഎൽഎ
വാൻ’ വഴി പണമടയ്ക്കുന്ന വാട്ടർ അതോറിറ്റിഉപഭോക്താക്കൾക്ക് പുതിയ ഐ എഫ് എസ് സി കോഡ്
പൾസ് പോളിയോ ക്യാമ്പയിൻ
വനം വകുപ്പ് പിടികൂടി സുരക്ഷിതമായി വിട്ടയച്ചത് 40 പാമ്പുകളെ
അയ്യപ്പൻമാർ മലകയറുമ്പോൾ പാലിക്കേണ്ടനിർദ്ദേശങ്ങളുമായി ആരോഗ്യവകുപ്പ്
വേവ്സ് ബസാർ വഴി യഥാർഥ ഉള്ളടക്ക സൃഷ്ടികൾ കണ്ടെത്താൻ പങ്കാളികളായി എൻ.എഫ്.ഡി.സിയും സോണി പിക്‌ചേഴ്‌സ് നെറ്റ്‌വർക്സ് ഇന്ത്യയും

2008 നവംബർ 26-ന് മുംബൈ നഗരത്തിലുണ്ടായ ഭീകരാക്രമണത്തെ ധീരമായി നേരിട്ട ധീരസൈനികരുടെ വീരസ്മരണ പുതുക്കി, തപാൽ വകുപ്പ് തിരുവനന്തപുരത്ത് പ്രത്യേക കവർ പുറത്തിറക്കി.

തിരുവനന്തപുരം ചീഫ് പോസ്റ്റ്മാസ്റ്റർ ജനറലിന്റെ കാര്യാലയത്തിലുള്ള പ്രഗതി ഹാളിൽ നടന്ന ചടങ്ങിൽ കേരള സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ് ഐ.പി.ഒ.എസ് (IPoS) പ്രത്യേക കവർ പ്രകാശനം ചെയ്തു. രാജ്യത്തിന്റെ സുരക്ഷയ്ക്കും പരമാധികാരത്തിനുമായി ജീവൻ ബലിയർപ്പിച്ച ധീരസൈനികരുടെ ത്യാഗവും ധീരതയും വരുംതലമുറയ്ക്ക് എന്നും പ്രചോദനമാണെന്ന് ചടങ്ങിൽ അദ്ദേഹം അനുസ്മരിച്ചു.

അസിസ്റ്റന്റ് പോസ്റ്റ്മാസ്റ്റർ ജനറൽ (വിജിലൻസ്) ശ്രീ രാഹുൽ ആർ ചടങ്ങിന് സ്വാഗതം ആശംസിച്ചു. രാജ്യസഭാംഗം ശ്രീ ഉജ്ജ്വൽ നി​ഗം വീഡിയോ

കോൺഫറൻസിലൂടെ ആശംസകൾ അറിയിച്ചു. മുംബൈ ഭീകരാക്രമണത്തെ ചെറുക്കുന്നതിനിടെ ജീവൻ ബലിയർപ്പിച്ച പോലീസ് ഉദ്യോഗസ്ഥർ, എൻ.എസ്.ജി (NSG) കമാൻഡോകൾ, മറ്റ് സുരക്ഷാ സൈനികർ എന്നിവരുടെ ധീരതയെയും ത്യാഗത്തെയും അദ്ദേഹം സ്മരിച്ചു.

ഇന്ത്യൻ കോസ്റ്റ് ഗാർഡ് സ്റ്റേഷൻ ടെക്നിക്കൽ ഓഫീസർ, ഡെപ്യൂട്ടി കമാൻഡന്റ് ശ്രീ അനീഷ് ആർ. ജെ ആശംസകൾ രേഖപ്പെടുത്തി. ഡയറക്ടർ പോസ്റ്റൽ സർവീസസ് (എച്ച്ക്യൂ) ശ്രീ എൻ. ആർ. ഗിരി നന്ദി രേഖപ്പെടുത്തി.

മുംബൈ പോലീസിന്റെയും സുരക്ഷാ സേനയുടെയും സ്മാരക ചിത്രങ്ങളും ആദരസൂചകമായ മുദ്രകളും (Special Cancellation) ഉൾപ്പെടുത്തിക്കൊണ്ടാണ് തപാൽ വകുപ്പ് കവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

Back To Top
onwin