Flash Story
സ്പീക്കർ മുഖ്യമന്ത്രിയെ സന്ദർശിച്ചു
BDS വിദ്യാർത്ഥി നിഥിൻ രാജിന്റെ ആത്മഹത്യ :
പ്രശസ്ത ഫോട്ടോഗ്രാഫർ രഘു റായ് അന്തരിച്ചു
നിയമസഭാ ദിനമായ ഏപ്രില്‍ 27 (തിങ്കളാഴ്ച) രാവിലെ 10.00ന് നിയമസഭാ സമുച്ചയത്തിലെമഹാരഥന്‍മാരുടെ പ്രതിമകളില്‍ സ്പീക്കര്‍ എ. എന്‍. ഷംസീര്‍, പുഷ്പാര്‍ച്ചന നടത്തുന്നതാണ്.
മാരാർജി അനുസ്മരണം നടത്തി
മാധ്യമപ്രവർത്തകർക്ക് 20 ലക്ഷത്തിന്റെ ഇൻഷുറൻസും സഹകരണ സൊസൈറ്റിയും; ജെ.എം.എ സംഗമത്തിൽ നിർണ്ണായക പ്രഖ്യാപനങ്ങൾ
സ്ഫോടനം നടന്ന സ്ഥലം വീണ്ടും പരിശോധന, കഡാവർ നായ്ക്കളെ എത്തിച്ചു.
സ്ഫോടന സമയത്ത് വെടിക്കെട്ട് പുരയിൽ ഉണ്ടായിരുന്നത് 34 പേരെന്ന് പ്രാഥമിക നിഗമനം
പടക്കനിർമ്മാണ ശാലയിൽ ഉണ്ടായ സ്ഫോടനം മരണം 13 ആയി

തിരുവനന്തപുരം: ആഗോള ടൂറിസം ഡെസ്റ്റിനേഷനെന്ന കേരളത്തിൻ്റെ ഖ്യാതിക്ക് പ്രചോദനമേകി സംസ്ഥാനത്തിന്റെ പ്രകൃതിസൗന്ദര്യവും കാഴ്‌ചാനുഭവങ്ങളും ആവിഷ്‌കരിച്ച് ആപ്പിൾ ടിവിയുടെ ‘കാർ ആൻഡ് കൺട്രി ക്വസ്റ്റ് ടെലിവിഷൻ സീരീസ്.

കേരള ടൂറിസത്തിൻ്റെ സഹകരണത്തോടെ യുകെയിലെ സെർച്ച്‌ലൈറ്റ് പ്രൊഡക്ഷൻസ് നിർമ്മിച്ച സീരീസിന്റെ ട്രെയ്‌ലർ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്‌തു. വഴുതക്കാട് ഹയാത്ത് റീജൻസിയിൽ നടന്ന ചടങ്ങിൽ മേയർ ആര്യ രാജേന്ദ്രൻ വിശിഷ്ടാതിഥിയായിരുന്നു. 10 മിനിറ്റ് ദൈർഘ്യമുള്ളതാണ് ട്രെയ്‌ലർ

സാഹസികത, സംസ്ക്‌കാരം, ഓട്ടോമോട്ടീവ് എന്നിവയുടെ മിശ്രണമാണ് ‘കാർ ആൻഡ് കൺട്രി ക്വസ്റ്റ് സീരീസ്. ആഡംബര ഫെരാരി കാറുകളിലും റോയൽ എൻഫീൽഡ് ബൈക്കുകളിലുമായി കേരളത്തിലൂടെയും ഇറ്റലിയിലൂടെയുമുള്ള മാസ്‌മരിക സഞ്ചാരത്തിലേക്ക് കൊണ്ടുപോകുന്ന എപ്പിസോഡുകളാണ് സിരീസിലുള്ളത്

അവാർഡ് ജേതാവായ ഷാർലറ്റ് ഫാൻ്റല്ലി സംവിധാനം ചെയ്‌ത്‌ ബ്രാൻഡഡ് സ്റ്റുഡിയോസ് നിർമ്മി ച്ച സീരീസിന് ആറ് ഭാഗങ്ങളാണുള്ളത്. ഓരോ എപ്പിസോഡും അര മണിക്കൂർ ദൈർഘ്യമുള്ളതാ ണ്. പ്രധാന സ്ഥലങ്ങളിലൂടെയുള്ള യാത്രകളിലൂടെയും വിവരണങ്ങളിലൂടെയുമാണ് സീരീസ് മു ന്നോട്ടുപോകുന്നത് റേസിംഗ് ഡ്രൈവറും ഫോർമുല വൺ ചാമ്പ്യൻ ജെയിംസ് ഹണ്ടിന്റെ മക നുമായ ഫ്രെഡി ഹണ്ട്, ഫോർമുല വൺ ചാമ്പ്യൻ നിക്കി ലൗഡയുടെ മകൻ മാറ്റിയാസ് ലൗഡ, ദീപക് നരേന്ദ്രൻ, ആഷിഖ് താഹിർ എന്നിവരാണ് യാത്രികർ

ലോകത്ത് തീർച്ചയായും കണ്ടിരിക്കേണ്ട കഡിഷൻ എന്ന നിലയിലുള്ള കോളത്തിന്റെ പെരുമയ്ക്ക് കൂടുതൽ ആഗോള അംഗീകാരം നൽകുന്നതാണ് ഈ ടെലിവിഷൻ സീരിസ് സമീപകാലത്ത് ആഭ്യന്തര വിനോദസഞ്ചാരികളുടെ എണ്ണത്തിൽ റെക്കോർഡ് സൃഷ്ടിക്കാൻ കേരള ത്തിന് സാധിച്ചിരുന്നു. കൂടുതൽ വിദേശ സഞ്ചാരികൾക്ക് കേരളം സന്ദർശിക്കാൻ സീരീസ് പ്രക ദനമായേക്കും. പ്രശസ്ത ഓട്ടോ ബ്രാൻഡായ ഫെരാരിയുമായി ചേർന്ന് കേരളത്തിന്റെ വിനോദസഞ്ചാര ആകർഷണങ്ങളെ ഉയർത്തിക്കാട്ടാനും കേരള ടൂറിസത്തിന്റെ വിദേശ വിപണിക ആഡംബര ബ്രാൻഡുകളുമായുമുള്ള പങ്കാളിത്തത്തിലൂടെ ആഗോളതലത്തിൽ സംസ്ഥാനത്തെ അ ടയാളപ്പെടുത്തുന്ന പ്രവർത്തനങ്ങളുമായാണ് കേരള ടൂറിസം മുന്നോട്ടുപോകുന്നത്. ഇതിൻ്റെ ഭാഗമയാണ് പുതിയ സഹകരണം

കേരളത്തിന്റെ സമ്പന്നമായ പൈതൃകവും ആകർഷകമായ പ്രകൃതി സൗന്ദര്യവും സീരിയസിലെ എപ്പിസോഡിൽ കടന്ന് വരും. കായലും കടൽതീരങ്ങളും വയലുകളും തേയിലത്തോട്ടങ്ങളും ഉൾകൊള്ളുന്ന തനത് കേരളീയ പ്രകൃതിയിലേക്ക് യത്രികർ കടന്നുചെല്ലും കളരിപ്പയറ്റ്, കഥകളി, തെയ്യം ഉൾപ്പെടെയുള്ള കലകളും വള്ളംകളി പോലുള്ള സാംസ്‌കാരിക പരിപാടികളും സീരീസിൻ്റെ ഭാഗമാകും. പ്രാദേശിക സംസ്ക്‌കാരം പരിചയപ്പെടുത്തുന്നതിനൊപ്പം തനത് കേരളിയ ഭക്ഷ്യ വിഭവങ്ങളും യത്രികർ ആസ്വദിക്കും.

യാത്ര, സംസ്ക്കാരം, ഓട്ടോമോറ്റീവ് എന്നിവ സയോജിപ്പിക്കുന്ന ഈ പരമ്പര മലയാളിയായ ദീപക് നരേന്ദ്രന്റെ ആശയമാണ്. ആഷിക്ക് താഹിർ ലണ്ടനിലെ പ്രൊഡക്ഷൻ ടീം എന്നിവരുമായുള്ള സഹകരണത്തിലൂടെയാണ് ദീപക് ഇത്  സാധ്യമാക്കിയത്.

Back To Top
onwin