Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം: സി-ഡിറ്റ് ഡയറക്ടറായി സേവനമനുഷ്ഠിക്കുന്ന ഡോ. എം. അബ്ദുൽ റഹ്മാന് അക്ഷയ ഡയറക്ടറുടെ അധിക ചുമതല കൂടി നൽകി.സംസ്ഥാനത്തിന്റെ ഡിജിറ്റൽ പരിവർത്തനത്തിന് കൂടുതൽ ഊന്നൽ നൽകുന്നതിന്റെ ഭാഗമായി, പൊതുസേവനങ്ങൾ കൂടുതൽ കാര്യക്ഷമമായും സുതാര്യമായും ജനങ്ങളിലെത്തിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ഡിജിറ്റൽ സംവിധാനങ്ങളുടെ ഏകോപനത്തിൽ പുതിയ ചുമതല നിർണായകമാണ്.സംസ്ഥാന സർക്കാരിന്റെ ഡിജിറ്റലൈസേഷൻ പ്രവർത്തനങ്ങൾ പൊതുസേവനങ്ങളുടെ രൂപകൽപ്പനയിലും വിതരണ സംവിധാനങ്ങളിലും വലിയ മാറ്റങ്ങൾ സൃഷ്ടിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി ജനങ്ങളുടെ ആവശ്യങ്ങൾ കൂടുതൽ ഫലപ്രദമായി നിറവേറ്റുന്നതിനും സാമൂഹിക ഉൾച്ചേരൽ ശക്തിപ്പെടുത്തുന്നതിനും ഡിജിറ്റൽ സേവന സംവിധാനങ്ങൾ സഹായകമായി. ഈ ഡിജിറ്റൽ സേവനവ്യാപനത്തിന്റെ പ്രധാന കണ്ണിയാണ് അക്ഷയ. ഒറ്റ കുടക്കീഴിൽ വിവിധ സർക്കാർ-പൗര സേവനങ്ങളും സർക്കാർ-ബിസിനസ് സേവനങ്ങളും ബിസിനസ്-പൗര സേവനങ്ങളും ലഭ്യമാക്കുന്ന കോമൺ സർവീസ് സെന്ററുകളുടെ വിപുലമായ ശൃംഖലയാണ് അക്ഷയ കേന്ദ്രങ്ങൾ. കേരളത്തിലുടനീളം ഏകദേശം 2,650 അക്ഷയ ഇ-കേന്ദ്രങ്ങളാണ് നിലവിലുള്ളത്. ഓരോ പഞ്ചായത്തിലും കുറഞ്ഞത് രണ്ട് അക്ഷയ കേന്ദ്രങ്ങളെന്ന നിലയിൽ സേവനശൃംഖല വ്യാപിച്ചുകിടക്കുന്നു.സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിലേക്കും വിവരസാങ്കേതികവിദ്യയുടെ പ്രയോജനം എത്തിക്കുന്നതിലൂടെ ജീവിതനിലവാരം മെച്ചപ്പെടുത്തൽ, വിവരങ്ങളിലേക്കുള്ള പ്രവേശനം സുഗമമാക്കൽ, ഭരണത്തിലെ സുതാര്യത വർധിപ്പിക്കൽ, സാമൂഹിക-സാമ്പത്തിക വളർച്ച പ്രോത്സാഹിപ്പിക്കൽ എന്നിവയിൽ അക്ഷയ കേന്ദ്രങ്ങൾ പ്രധാന പങ്കുവഹിക്കുന്നു.സംസ്ഥാന സർക്കാരിന്റെ വിവിധ ഐ.ടി. പദ്ധതികൾ, വെബ് പോർട്ടലുകൾ, ഡിജിറ്റൽ സേവനങ്ങൾ എന്നിവയുടെ വികസനത്തിനും പരിപാലനത്തിനും നേതൃത്വം നൽകുന്ന സ്ഥാപനമാണ് സി-ഡിറ്റ്. എൻജിനിയറിങ്, ഫാർമസി ഉൾപ്പെടെയുള്ള പ്രവേശന പരീക്ഷകളുടെ ഓൺലൈൻ സേവനങ്ങൾ ഒരുക്കുന്നതിലും സി-ഡിറ്റ് പ്രധാന പങ്കുവഹിക്കുന്നു.എൽ.ബി.എസ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഫോർ വിമൺ പ്രിൻസിപ്പലായും സേവനമനുഷ്ഠിച്ചിട്ടുള്ള ഡോ. അബ്ദുൽ റഹ്മാൻ മുമ്പ് എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ ഡയറക്ടറായും എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ പ്രഥമ പ്രോ വൈസ് ചാൻസലറായും പ്രവർത്തിച്ചിട്ടുണ്ട്. കേന്ദ്ര സർക്കാരിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനിലും (എ.ഐ.സി.ടി.ഇ.) ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.ഡിജിറ്റൽ ഇമേജ് പ്രോസസ്സിങ്ങിൽ ഡോക്ടറേറ്റ് നേടിയിട്ടുള്ള ഡോ. അബ്ദുൽ റഹ്മാന്റെ മേൽനോട്ടത്തിൽ പതിനഞ്ചോളം ഗവേഷകർ പി.എച്ച്.ഡി. പൂർത്തിയാക്കിയിട്ടുണ്ട്. നാല് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുള്ള അദ്ദേഹത്തിന്റെ പേരിൽ നൂറിലധികം ഗവേഷണ പ്രബന്ധങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. കാസർഗോഡ് ജില്ലയിലെ പൈക്ക സ്വദേശിയായ ഡോ. അബ്ദുൽ റഹ്മാൻ, കൊട്ടയടക്കം അബ്ദുള്ളയുടെയും നബീസയുടെയും മകനാണ്. കേന്ദ്ര വാർത്താവിതരണ-പ്രക്ഷേപണ മന്ത്രാലയത്തിലെ ഡയറക്ടറായ ഡോ. നീതു സോണയാണ് ഭാര്യ.

Back To Top
onwin