Flash Story
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍
ജമ്മു കശ്മീർ ലെഫ്റ്റനന്റ് ഗവർണർ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി.
24 മണിക്കൂറും സ്പെഷ്യലിറ്റി ചികിത്സാ സൗകര്യം ഇനി ജനറൽ ആശുപത്രികളിലും : മന്ത്രി കെ മുരളീധരൻ
AFSO, FILCA ഫിലിം സൊസൈറ്റികൾ സംഘടിപ്പിച്ച ചടങ്ങിൽ അടൂർ ഗോപാലൻ കൃഷ്ണൻ ജേർണലിസ്റ്റ് & മീഡിയ അസോസിയേഷൻ അംഗങ്ങൾക്ക് പുരസ്ക്കാരം നൽകി
അങ്കണവാടി പെൻഷൻ വിതരണം ഇന്ന് മുതൽ
കെഎസ്ആർടിസി ജീവനക്കാർക്കും പെൻഷൻകാ‍ർക്കും ഓണം സമൃദ്ധം;ആനുകൂല്യങ്ങൾക്കായി 33.92 കോടി അനുവദിച്ചുവെന്ന് മന്ത്രി സി.പി ജോൺ

തൃശ്ശൂർ: മയക്കുമരുന്ന് വിപണനവുമായി ബന്ധപ്പെട്ട് സാമ്പത്തിക ഇടപാടുകൾ നടത്തിയ കേസിൽ ബീഹാർ പട്ന സ്വദേശിനിയായ സീമ സിൻഹയെ എക്സൈസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. ഉത്തര മേഖല എക്സൈസ് ക്രൈംബ്രാഞ്ച് സർക്കിൾ ഇൻസ്പെക്ടർ പി. ജുനൈദിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് തൃശ്ശൂർ വനിതാ ജയിലിൽവെച്ച് സീമ സിൻഹയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.

98 ഗ്രാം എം.ഡി.എം.എ.യുമായി മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റിൽവെച്ച് രാമനാട്ടുകര ഫാറൂഖ് കോളേജ് സ്വദേശിയായ ഫാസിർ പിടിയിലായതിന് പിന്നാലെ നടന്ന അന്വേഷണത്തിലാണ് സീമ സിൻഹയെ അറസ്റ്റ് ചെയ്തത്. ഫാസിറിനൊപ്പം മയക്കുമരുന്ന് ഇടപാടുകളിൽ പങ്കാളികളായിരുന്ന അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരെ എക്സൈസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

ഫാസിർ, അബ്ദുൾ ഗഫൂർ, പ്രജീഷ് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ചപ്പോൾ, പിടിച്ചെടുത്ത എം.ഡി.എം.എ.യുടെ വിലയായ 1,05,000 രൂപ ഹരിയാനയിലെ ഗുരുഗ്രാമിൽ താമസിച്ചിരുന്ന സീമ സിൻഹയുടെ ബാങ്ക് അക്കൗണ്ടിലേക്കാണ് അയച്ചതെന്ന് അന്വേഷണത്തിൽ വ്യക്തമായി. തുടർന്ന് എക്സൈസ് ക്രൈംബ്രാഞ്ച് സംഘം സീമ സിൻഹയെ അന്വേഷിച്ച് ഹരിയാനയിലെ ഗുരുഗ്രാമിലെ ഫാസിൽപൂരിലെത്തിയെങ്കിലും, അവർ അപ്പോഴേക്കും സ്വദേശമായ ബീഹാറിലെ പട്നയിലേക്ക് കടന്നിരുന്നു.

Back To Top
onwin