Flash Story
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം
കേരള പോലീസ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026:സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ തിരുവനന്തപുരത്ത്
നിർത്തിയിട്ടിരുന്ന ചരക്ക്ലോറിയില്‍ കാര്‍ ഇടിച്ച് എട്ട് പേര്‍ മരിച്ചു.

തിരുവനന്തപുരം : ഫെബ്രുവരി 6 മുതൽ 15 വരെ ദുബായ് ഫുജൈറയിൽ നടക്കുന്ന ലോക യൂത്ത് ലീഗ് കരാട്ടെ ചാമ്പ്യൻഷിപ്പിൽ പൂജപ്പുര പുന്നക്കാമുകൾ സ്വദേശി ജി കെ പ്രദീപിനെ വേൾഡ് കരാട്ടെ റെഫ്‌റിയായി തെരഞ്ഞെടുത്തു . ലോക കരാട്ടെ മത്സരങ്ങൾ ഇനി നിയന്ത്രിക്കുന്നത് ക്യോഷി ജി കെ പ്രദീപ്‌ അയിരിക്കും .

കരാട്ടേയിൽ ഉയർന്ന തലത്തിലുള്ള ഒരു മാസ്റ്റർ അല്ലെങ്കിൽ അധ്യാപകനെ സൂചിപ്പിക്കുന്ന ജാപ്പനീസ് പദമാണ് ക്യോഷി . ലോക കരാട്ടെ റഫ്‌റി പരീക്ഷയിലാണ് കരാട്ടെ ഇന്ത്യ ഓർഗനൈസേഷനെ പ്രതിനിധികരിച്ചു കേരളത്തിൽ നിന്നും എത്തിയ പ്രദീപ് തെരെഞ്ഞെടുക്കപ്പെട്ടത് .

തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള ആദ്യത്തെ വേൾഡ് കരാട്ടെ ഫെഡറഷൻ റഫറി ആണ് ജികെ പ്രദീപ്‌. കരാട്ടെ കേരള അസോസിയേഷൻ സ്പോർട്സ് കമ്മീക്ഷൻ ചെയർമനും നിലവിൽ ഏഷ്യൻ കരാട്ടെ ജഡ്ജും , ഷിർട്ടോയു കരാട്ടെ ഡോ ഇന്റർ നാഷണലിന്റെ ചീഫ് ടെക്നിക്കൽ ഡയറക്ടറും ഏഷ്യൻ കരാട്ടെ ഫെഡറഷന്റെ റഫ്റിയുമാണ് പ്രദീപ്‌.

കഴിഞ്ഞ 30വർഷങ്ങളായി കരാട്ടെ രംഗത്ത് തിരുവനന്തപുരം ജില്ലയിൽ ജികെ പ്രദീപ്ന്റെ നേതൃത്വതിൽ ആൺകുട്ടികളും പെൺകുട്ടി കളും ഉൾപ്പടെ 5000 ത്തോളം വിദ്യാർത്ഥികളാണ് പരിശീലിക്കുന്നത് . രാജ്യത്തിനും കേരളത്തിലെ മുഴുവൻ കരാട്ടെ താരങ്ങൾക്കും ജികെ പ്രദീപ്‌ ന് ലഭിച്ച ഈ ബഹുമതി മുതൽ കൂട്ടാകും

ഭാര്യ ശിവ ശരണ്യ (ബ്ലാക്ക് ബെൽറ്റും കരാട്ടെ പരിശീലക ) മക്കൾ : അനീശ്വർ പ്രദീപ്‌ (ദേശീയ കരാട്ടെയിൽ പരിശീലനം ) , ദേവേശ്വർ പ്രദീപ്‌ (കരാട്ടെ പരിശീലനം )

Back To Top
onwin