Flash Story
ആലുവ മണപ്പുറത്ത് ബലി തര്‍പ്പണ ചടങ്ങുകള്‍ തുടങ്ങി
45 ദിവസത്തെ അവധി പറഞ്ഞ് പി എസ് സി സമരത്തെ തണുപ്പിക്കാമെന്ന് സർക്കാർ കരുതേണ്ട: ബി.ബി. ഗോപകുമാർ MLA
വിക്രം 1′ റോക്കറ്റ് ദൗത്യം, മലയാളി സംഘത്തെ അഭിനന്ദിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം സര്‍ക്കാര്‍ ലോ കോളജ് പരീക്ഷാ മൂല്യനിര്‍ണയത്തില്‍ ഗുരുതര പിഴവ്
കർക്കിടക വാവുബലി ഒരുക്കങ്ങൾ വിലയിരുത്തി രാജീവ്‌ ചന്ദ്രേശേഖർ എംഎൽഎ.
LPST റാങ്ക് ഹോൾഡേഴ്സിനെ ചർച്ചയ്ക്ക് ക്ഷണിച്ച് സർക്കാർ;
72-ാമത് നെഹ്‌റു ട്രോഫി വള്ളംകളി: പുന്നമടയിലെ ആവേശപ്പോരിന് 71 വള്ളങ്ങള്‍
കെ എം ബഷീറിന്റെ കൊലപാതകം : കോടതിയിൽ സാക്ഷികളുടെ നിർണ്ണായക മൊഴി
കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

ആലപ്പുഴ തകർന്ന് വീണ സർക്കാർ യുപി സ്കൂൾ കെട്ടിടത്തിന് ഫിറ്റ്‌നസ് ഇല്ല. മേൽക്കൂര അപകടാവസ്ഥയിൽ എന്ന് പഞ്ചായത്ത്‌ എഞ്ചിനിയറിങ് വിഭാഗം മാസങ്ങൾ മുന്നേ റിപ്പോർട്ട്‌ നൽകിയിരുന്നു. ശക്തമായ മഴയിൽ പഴയ കെട്ടിടത്തിന്റെ ഓടിട്ട മേൽക്കൂരയാണ് തകർന്നത്. ഇന്ന് രാവിലെയാണ് സംഭവം.

ഞായറാഴ്ച്ച ദിവസമായതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു. സ്കൂൾ കെട്ടിടത്തിൽ ക്ലാസ് റൂമുകളും ഓഫീസുകളും പ്രവർത്തിച്ചിരുന്നെന്ന് നാട്ടുകാർ പറഞ്ഞു. എന്നാൽ കെട്ടിടം പ്രവർത്തിച്ചിരുന്നില്ലെന്ന വാദത്തിൽ ഉറച്ച് സ്കൂൾ അധികൃതർ രംഗത്തെത്തി. കെട്ടിടത്തിന്റെ മേൽക്കൂരയല്ല, വരാന്തയുടെ ചെറിയ ഭാഗമാണ് തകർന്നുവീണതെന്ന് സ്കൂളിലെ പ്രധാന അധ്യാപകൻ പറഞ്ഞു.

കൂടാതെ, തകർന്നു വീണത് ഫിറ്റ്നസ് ഇല്ലാത്ത കെട്ടിടത്തിന്റെ ഭാഗമാണ്. ഈ കെ‌ട്ടിടത്തിൽ ക്ലാസുകൾ നടക്കുകയോ ഓഫീസ് പ്രവർത്തിക്കുകയോ ചെയ്യുന്നില്ല. കെട്ടിടം ഈ അവസ്ഥയിലായിട്ട് ചുരുക്കം നാളുകൾ മാത്രമാണ് ആയിട്ടുള്ളത്. ഇത് പൊളിച്ചു മാറ്റുന്നത് സംബന്ധിച്ച് പഞ്ചായത്ത് നടപടികൾ ന‌ടന്നുവരികയാണെന്നും അധ്യാപകൻ പറഞ്ഞു.

Back To Top
onwin