Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

ഗോവിന്ദച്ചാമിയെ കണ്ണൂരില്‍ നിന്നും വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എത്തിച്ചു. വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലാണ് ഗോവിന്ദച്ചാമിയെ പാർപ്പിക്കുക. കനത്ത പൊലീസ് സുരക്ഷയിലാണ് വിയ്യൂരിലുള്ളത്. ഏകാന്ത സെല്ലിൽ ഗോവിന്ദച്ചാമിയെ തടവിലിടാനാണ് തീരുമാനം. 536 പേരെ പാർപ്പിക്കാൻ ശേഷിയുള്ള ജയിലിൽ ഇപ്പോൾ 125 കൊടും കുറ്റവാളികളാണുള്ളത്. സെല്ലുകളിലുള്ളവർക്ക് പരസ്‌പരം കാണാനോ സംസാരിക്കാനോ സാധിക്കില്ല. ഭക്ഷണം സെല്ലിനുളിൽ എത്തിച്ച് നൽകും. ആഹാരം കഴിക്കാൻ പോലും പുറത്തിറക്കില്ല. വലിയ സുരക്ഷാ സംവിധാനങ്ങളാണ് വിയ്യൂർ ജയിലിൽ ഉള്ളത്. ആറു മീറ്റർ ഉയരത്തിൽ 700 മീറ്റർ ചുറ്റളവുള്ള മതിൽ. ഇതിനു മുകളിൽ പത്തടി ഉയരത്തിൽ വൈദ്യുത വേലി. മതിലിന് പുറത്ത് 15 മീറ്റർ വീതം ഉയരമുള്ള നാല് വാച്ച് ടവ൪. ഇതിൽ 24 മണിക്കൂറം ആയുധധാരികളായ പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവുമുണ്ടാകും.പ്രാഥമിക സൗകര്യങ്ങൾക്ക് പുറമെ സിസിടിവി സംവിധാനവും സെല്ലിൽ ഉണ്ട് .

Back To Top
onwin