Flash Story
ടിവികെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
ടി കെ കേരള ഘടകം സംസ്ഥാന മെംബർഷിപ്പ് ക്യാമ്പയിൻ തുടങ്ങുന്നു
റോഡ് മാർഗം ഇനി അതിവേഗ തപാൽ സേവനം :
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന

തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് സേവനത്തിന് തുടക്കംതിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള തപാൽ വാഹന സേവനം അതിവേഗ പാഴ്സൽ വിതരണത്തിലേക്കുള്ള നി‍ർണായക ചുവടുവെപ്പ് – കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ്, ഇപ്പോസ്കേരളാ പോസ്റ്റൽ സ‍ർക്കിളിൻ്റെ തിരുവനന്തപുരം-കണ്ണൂർ റോഡ് ട്രാൻസ്പോർട്ട് നെറ്റ്‌വർക്ക് (RTN) സേവനത്തിന് തുടക്കം. തിരുവനന്തപുരം ഫോർട്ട് പോസ്റ്റ് ഓഫീസ് കോംപ്ലക്സിൽ കേരളാ സർക്കിൾ ചീഫ് പോസ്റ്റ്മാസ്റ്റർ ജനറൽ ശ്രീ അമിതാഭ് സിംഗ്, IPoS പരിപാടി ഫ്ലാഗ് ഓഫ് ചെയ്തു. തിരുവനന്തപുരത്ത് നിന്നും കണ്ണൂരിലേക്കുള്ള ആറു ടൺ ശേഷിയുള്ള തപാൽ വാഹനം അതിവേഗ പാഴ്സൽ വിതരണത്തിലേക്കുള്ള നി‍ർണായക ചുവടുവെപ്പാണെന്ന് അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് നിന്നും രാത്രി 9 മണിക്ക് പുറപ്പെടുന്ന വാഹനം പിറ്റേന്ന് രാവിലെ 11.50-ഓടെ കണ്ണൂരിലെത്തും. തിരിച്ച് കണ്ണൂരിൽ നിന്നും തിരുവനന്തപുരത്തേക്കും സേവനമുണ്ടാകും. കേരളത്തിലുടനീളം തപാൽ ഉരുപ്പടികൾ തൊട്ടടുത്ത ദിവസം തന്നെ വിതരണം ചെയ്യുന്നത് ഉറപ്പാക്കുന്നതിലേക്കുള്ള ഒരു പ്രധാന ചുവടുവെപ്പാണ് ഈ ഉദ്യമം. തപാൽ വകുപ്പിന്റെ പ്രത്യേക വാഹനം ഉപയോഗിച്ചുള്ള സേവനം തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ എന്നീ പ്രധാന ന​ഗരങ്ങളെ ബന്ധിപ്പിക്കും. ഗ്രീൻ എക്സ്പ്രസ് പ്രോജക്റ്റിന് കീഴിൽ വൃക്ഷത്തൈകളുടെയും ചെടികളുടെയും തൊട്ടടുത്ത ദിവസം തന്നെയുള്ള വിതരണവും ഇതിലൂടെ ഉറപ്പാക്കും. തിരുവനന്തപുരം RMS ഡിവിഷൻ സീനിയർ സൂപ്രണ്ട് ശ്രീമതി സ്മിത സാ​ഗ‍ർ, ഹെഡ് ക്വാട്ടേഴ്സ് പോസ്റ്റൽ സർവീസ് ഡയറക്ടർ ശ്രീ എൻ.ആ‍ർ.​ഗിരി, തിരുവനന്തപുരം നോർത്ത് ഡിവിഷൻ സീനിയർ സൂപ്രണ്ട് ​ഗോവഡ നവ്യശ്രീ, തിരുവനന്തപുരം സൗത്ത് ഡിവിഷൻ സൂപ്രണ്ട് ശ്രീ അജിത്ത് കുര്യൻ, കേരളാ സർക്കിൾ മെയിൽസ് അസിസ്റ്റൻ്റ് ഡയറക്ടർ ശ്രീ ബൈജുകുമാർ ബി.എൽ, HR വിഭാ​ഗം APMG രാഹുൽ ആ‍ർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Back To Top
onwin