Flash Story
ഇന്ത്യൻ നാവികസേനയ്ക്കായി വരും തലമുറ മിസൈൽ വാഹിനിക്കപ്പൽ നിര്‍മാണത്തിന് തുടക്കം കുറിച്ച് ‘സ്റ്റീൽ കട്ടിങ്’ ചടങ്ങ്
TOLIC പുരസ്കാര നിറവിൽ HLL ലൈഫ്‌കെയർ ലിമിറ്റഡ്
ശിവഗിരി സർവ്വ ലോകത്തിനും സ്വീകാര്യമായ വ്യക്തിപ്രഭവമാണെന്ന് ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ്‌ പ്രസിഡന്റ്‌ സച്ചിദാനന്ദ സ്വാമി :
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു
ജെ.എം.എ സംസ്ഥാന കമ്മിറ്റി പുതിയ ഓഫീസ് തിരുവനന്തപുരത്ത് പ്രവർത്തനം ആരംഭിച്ചു.
പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ പ്രസ്താവന
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.

കൊച്ചി, 2026 സെപ്തംബര്‍ 17: ഇന്ത്യൻ നാവികസേനയ്ക്കായി നിർമിക്കുന്ന വരുംതലമുറ മിസൈൽ വാഹിനിക്കപ്പലിന്റെ (NGMV) നിർമാണത്തിന് തുടക്കം കുറിച്ച് ആദ്യ സ്റ്റീൽ കട്ടിങ് ചടങ്ങ് 2026 സെപ്റ്റംബർ 17-ന് കൊച്ചിൻ ഷിപ്പ്‌യാർഡില്‍ നടന്നു.

ഇന്ത്യൻ നാവികസേനയുടെ സംയോജിത ആസ്ഥാനത്തെ യുദ്ധക്കപ്പൽ നിർമാണ-സംഭരണ വിഭാഗം അസിസ്റ്റന്റ് കൺട്രോളർ റിയർ അഡ്മിറൽ കപിൽ മേത്ത ‘BY – 532’ എന്ന കപ്പലിനായി ആദ്യ സ്റ്റീൽ പ്ലേറ്റിന്റെ കട്ടിങ് നിർവഹിച്ചു.

കൊച്ചിൻ ഷിപ്പ്‌യാർഡ് ഓപ്പറേഷൻസ് വിഭാഗം ഡയറക്ടർ ഡോ. ഹരികൃഷ്ണൻ എസ്, ഇന്ത്യൻ നാവികസേനയിലെയും കൊച്ചിൻ ഷിപ്പ്‌യാർഡിലെയും മുതിർന്ന ഉദ്യോഗസ്ഥർ, ഇന്ത്യൻ രജിസ്റ്റർ ഓഫ് ഷിപ്പിങ് പ്രതിനിധികൾ, കൊച്ചിന്‍ ഷിപ്പ്‍യാര്‍ഡ് ജീവനക്കാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

ഇന്ത്യൻ നാവികസേനയ്ക്കായി ആറ് വരുംതലമുറ മിസൈൽ വാഹിനികള്‍ നിർമ്മിച്ചു നൽകുന്നതിന് 2023 മാർച്ച് 30-നാണ് കൊച്ചിൻ ഷിപ്പ്‌യാർഡ് കരാറിൽ ഒപ്പുവെച്ചത്.

Back To Top
onwin