
കൈകള്‍ കെട്ടി കമഴ്ത്തിക്കിടത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ച് ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍
തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തു
Web DeskWeb DeskNov 1, 2025 – 15:170
ഇസ്രയേല്‍ മന്ത്രി ഇറ്റാമര്‍ ബെന്‍-ഗ്വിര്‍ കൈകള്‍ കെട്ടി കമഴ്ത്തിയ പലസ്തീന്‍ തടവുകാരുടെ വീഡിയോ പങ്കുവെച്ചത് വിവാദമാകുന്നു. തീവ്രവാദികള്‍ക്ക് വധശിക്ഷ നല്‍കണമെന്ന് അദ്ദേഹം ആവശ്യപ്പെടുകയും, തടവുകാരെ അധിക്ഷേപിക്കുകയും ചെയ്തു. ഹമാസ് തടവിലാക്കിയ ഇസ്രയിലികളോടുള്ള ക്രൂരതയ്ക്കുള്ള പ്രതികരാമാണ് ഈ പ്രവൃത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഈ വിഷയം ചര്‍ച്ചയായിരിക്കുകയാണ്.
തന്റെ സ്വകാര്യ ടെലിഗ്രാം ചാനലിലാണ് ബെന്‍ഗ്വിര്‍ ഈ വീഡിയോ പങ്കുവെച്ചത്. ഇസ്രയേല്‍ പതാകയ്ക്ക് മുന്നില്‍ കമഴ്ത്തി കിടിത്തിയിരിക്കുന്ന പലസ്തീനികളുടെ വീഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. ഇതില്‍ തടവുകാരെ അധിക്ഷേപിക്കുകയും ചെയ്യുന്നുണ്ട്.നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കൊല്ലാന്‍ വന്നവരാണിവര്‍. ഇപ്പോള്‍ അവരെ ഒന്ന് നോക്കൂ. ഇനിയും കാര്യങ്ങള്‍ ചെയ്യാനുണ്ട്.തീവ്രവാദികള്‍ക്ക് വധശിക്ഷയാണ് നല്‍കേണ്ടത്, ബെന്‍ ഗ്വിറിന്റെ പരാമര്‍ശം. ഇസ്രയേല്‍ ജയിലുകളിലെ വിപ്ലവത്തില്‍ താന്‍ അഭിമാനിക്കുന്നതായും സെല്ലുകളുടെ ചുമതല കൂടിയുള്ള ബെന്‍ ഗ്വിര്‍ പറയുന്നുണ്ട്.

