
കേരള എന്‍ജിനിയറിംങ്, ആര്‍ക്കിടെക്ചര്‍ ആൻ്റ് മെഡിക്കല്‍ എൻട്രന്‍സ് (കീം) പ്രവേശന നടപടിയില്‍ ഈ വര്‍ഷം ഇടപെടുന്നില്ലെന്ന് സുപ്രീംകോടതി. പരീക്ഷയുടെ റാങ്ക് പട്ടിക റദ്ദാക്കിയ കേരള ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തില്ല.
പ്രവേശനം അനിശ്ചിതത്വത്തിലാക്കില്ലെന്ന് അറിയിച്ച കോടതി സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജി പരിഗണിക്കുന്നത് നാല് ആഴ്ചത്തേക്ക് മാറ്റിവെച്ചു . സർക്കാർ നടപ്പാക്കിയ ഫോർമുല നയപരമായ തീരുമാനമാണെന്നും ഹൈക്കോടതി ഇടപെടൽ ശരിയല്ലെന്നും ചൂണ്ടിക്കാട്ടി സംസ്ഥാന സിലബസ് വിദ്യാർഥികളാണ് സുപ്രീംകോടതിയെ സമീപിച്ചത്.