Flash Story
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE

പോലീസ് സേനയുടെ ഊര്‍ജസ്വലതയും ഏകതയും പ്രകടമാക്കുന്ന 47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റിന് തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ സെപ്റ്റംബര്‍ എട്ടിന് തുടക്കമാകും. സെപ്റ്റംബര്‍ എട്ടുമുതല്‍ 10 വരെ മൂന്ന് ദിവസങ്ങളിലായി നടക്കുന്ന  മത്സരങ്ങളുടെ ഉദ്ഘാടനം സെപ്റ്റംബര്‍ എട്ടിന് ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ ആഭ്യന്തരവകുപ്പ് മന്ത്രി രമേശ് ചെന്നിത്തല  നിര്‍വ്വഹിക്കും. 

സെപ്റ്റംബര്‍ 10ന് നടക്കുന്ന സമാപന  ചടങ്ങില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ വിശിഷ്ടാതിഥി ആകും. മത്സരങ്ങളില്‍ വിജയികളാകുന്ന ടീമുകള്‍ക്കുള്ള പുരസ്കാരവിതരണവും തുടര്‍ന്ന് കലാപരിപാടികളും  ഉണ്ടാകും.

‘YES TO SPORTS, NO TO DRUGS’  എന്ന സന്ദേശത്തെ മുന്‍നിര്‍ത്തിയാണ് ഇപ്രാവശ്യത്തെ പോലീസ് മീറ്റ് സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ പോലീസ് ജില്ലകള്‍, സ്പെഷ്യല്‍ യൂണിറ്റുകള്‍, ആംഡ് പോലീസ് ബറ്റാലിയനുകള്‍ എന്നിവിടങ്ങളില്‍   നിന്നുള്ള പോലീസ് ഉദ്യോഗസ്ഥര്‍ പങ്കെടുക്കും. 

തിരുവനന്തപുരത്തെ ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയം, യൂണിവേഴ്സിറ്റി സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. 

കേരള പോലീസിലെ ദേശീയ അന്തര്‍ദേശീയ താരങ്ങള്‍ ഉള്‍പ്പെടെ രണ്ടായിരത്തോളം പേര്‍ പോലീസ് കായികമേളയില്‍ പങ്കെടുക്കും.

47ാംമത് കേരള പോലീസ് സ്റ്റേറ്റ് അത്ലറ്റിക് & ഗെയിംസ് മീറ്റ് 2026 ഭാഗമായുള്ള ദീപശിഖയും വഹിച്ചുകൊണ്ടുള്ള മാരത്തോണ്‍ ഇന്ന്  രാവിലെ കാസര്‍ഗോഡ് പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്നും ആരംഭിച്ചു. എട്ടിന് ദീപശിഖ തിരുവനന്തപുരത്ത് എത്തിച്ചേരും.

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ചക്ര കമ്മ്യൂണിക്കേഷന്‍, മലബാര്‍ ഗോള്‍ഡ് പ്രൈവറ്റ് ലിമിറ്റഡ്, കേരള പോലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, സോമതീരം ആയുര്‍വേദ റിസോര്‍ട്ട്സ്, ഭാരത് പെട്രോളിയം, കാനറാ ബാങ്ക്, കേരള പോലീസ് ഹൗസിംഗ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി, ബാങ്ക് ഓഫ് ബറോഡ, ആസ്റ്റര്‍ മിമ്സ് ഹോസ്പിറ്റല്‍ കണ്ണൂര്‍, അദാനി വിഴിഞ്ഞം പോര്‍ട്ട്, കാസറഗോഡ് ജില്ലാ പോലീസ് സഹകരണ സംഘം, രാമചന്ദ്രന്‍ ടെക്സ്റ്റൈല്‍സ് എന്നിവരുമായി സഹകരിച്ചാണ് കേരള പോലീസ് ഈ കായികമേള സംഘടിപ്പിക്കുന്നത്.

Back To Top
onwin