കുന്നംകുളം: തൃശൂര്‍ കുന്നംകുളത്ത് വാഹനാപകടത്തില്‍ മൂന്ന് മരണം. അമിതവേഗത്തില്‍ എത്തിയ കാര്‍ നിര്‍ത്തിയിട്ട ബൈക്കില്‍ ഇടിക്കുകയായിരുന്നു. തൃശ്ശൂര്‍ എടക്കഴിയൂര്‍ സ്വദേശികളായ മുനീര്‍, ഭാര്യ ഷിഫ്ന, മൂന്നു വയസ്സുള്ള എമില്‍ എന്നിവരാണ് മരിച്ചത്. അപകടം ഉണ്ടാക്കിയ കാറിന്റെ ഡ്രൈവര്‍ മദ്യ ലഹരിയിലായിരുന്നു. പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തു.
അമിതവേഗത്തില്‍ എത്തിയ കാര്‍ ബൈക്ക് യാത്രികരെ പിടിച്ചു തെറിപ്പിക്കുകയും തുടര്‍ന്ന് കാര്‍ വൈദ്യുതി പോസ്റ്റിലേക്ക് ഇടിച്ചു കയറുകയുമായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു. ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മുനീറും ഷിഫ്നെയും മരിച്ചിരുന്നു. ചികിത്സയിരിക്കുകയാണ് എമില്‍ മരിച്ചത്. അപകടത്തില്‍ കാറും ബൈക്കും പൂര്‍ണമായും തകര്‍ന്നു.
