Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

കൊച്ചി: ബദല്‍ ഉള്ളടക്ക സംരംഭങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി പിവിആര്‍ ഐനോക്‌സ് സംസ്ഥാനത്ത് കോമഡി ഷോകൾ സംഘടിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി പിവിആര്‍ ലുലുവില്‍ സ്‌ട്രൈറ്റ് ഔട്ടാ കൊച്ചി എന്ന പേരിലുള്ള ആദ്യത്തെ ലൈവ് സ്റ്റാന്‍ഡ് അപ്പ് കോമഡി ഷോ അവതരിപ്പിച്ചു. മലയാളികളായ വിഷ്ണു പൈ, അക്ഷയ് ജോയല്‍, ജോമി ജോസി, ജെഫ്രി ഷോക്കി എന്നിവര്‍ സ്റ്റാന്‍ഡ് അപ്പ് കോമഡി അവതരിപ്പിച്ചു. കോമഡി ലോഞ്ചുമായി ചേർന്നാണ് പരിപാടി അവതരിപ്പിക്കുന്നത്.

ഈ മാസം 21നു തൃശൂർ ശോഭ സിറ്റി മാളിലെ ഐനോക്സിൽ വിഷ്ണു പൈ ക്രൗഡ് വര്‍ക്ക് ഷോ അവതരിപ്പിക്കും. മലയാളിയായ വിഷ്ണു പൈ ഇന്ത്യക്ക് അകത്തും പുറത്തും നിരവധി ഷോകൾ അവതരിപ്പിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് 28നു പിവിആർ ലുലുവിൽ കൊച്ചി ഓപ്പൺ മൈക്ക് അരങ്ങേറും. മുഖ്യധാരാ വേദികളിൽ ലൈവ് കോമഡി ഷോകൾ അവതരിപ്പിക്കാൻ അവസരം നൽകുന്നതിലൂടെ കേരളത്തിൽ വളർന്നു വരുന്ന സ്റ്റാൻഡ് അപ്പ് കോമഡി കലാകാരന്മാർക്ക് പ്രോത്സാഹനം നൽകുന്നതിനാണ് പിവിആർ ഐനോക്‌സും കോമഡി ലോഞ്ചും ലക്ഷ്യമിടുന്നത്.

തിയേറ്ററുകളെ സൃഷ്ടിപരമായ വേദികളാക്കി മാറ്റുന്നതിലൂടെ സിനിമാ അനുഭവത്തിൻ്റെ നവീകരണമാണ് കോമഡി ഫെസ്റ്റിലൂടെ പിവിആർ ഐനോക്സ് ലക്ഷ്യമിടുന്നത്.

Back To Top