Flash Story
കർണ്ണാടകത്തിൽ നിന്നുമുള്ള പാൽ ലഭ്യത കൂട്ടാൻ ഇടപെടണം, കർണ്ണാടക മുഖ്യമന്ത്രി ഡി.കെ ശിവകുമാറിന് നിവേദനം സമർപ്പിച്ച് മന്ത്രി ബിന്ദുകൃഷ്ണ
108 ആംബുലൻസ് ജീവനക്കാർക്ക് ബോണസ് അനുവദിക്കും: മന്ത്രി ബിന്ദു കൃഷ്‌ണ
ഗവ :.ലോ കോളേജ് 2026 പാസൗട്ട് ബാച്ച് ബിരുദദാനചടങ്ങ് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തു.
എം ബി എച്ച് എസ് പ്രവാസി കൂട്ടായ്മയുടെ എട്ടാമത് ഓണാഘോഷവും കുടുംബ സംഗമവും പള്ളിപ്പുറം NSS കരയോഗ ഹാളിൽ വച്ച് നടന്നു
സിക്കിമില്‍ മണ്ണിടിച്ചില്‍.രണ്ട് വീടുകൾക്ക് കേടുപാടുകൾ
108 ആംബുലന്‍സ് ജീവനക്കാരെ ചര്‍ച്ചയ്ക്ക് വിളിച്ച് സര്‍ക്കാര്‍.
ഓപ്പറേഷന്‍ തൂഫാന്‍:ഇതുവരെ അറസ്റ്റിലായത് 11363 പേര്‍
ഭൂമിയിലെ ദൃശ്യവിസ്മയമാണ് കുട്ടികൾ: സാഹിത്യകാരൻ വൈശാഖൻ

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസത്തിനുള്ളിൽ കാലവർഷം എത്തുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. അടുത്ത 5 ദിവസം കേരളത്തിൽ ശക്തമായ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും.

കർണാടക- ഗോവ തീരത്തിന് മുകളിൽ ചക്രവാതചുഴി രൂപപ്പെട്ട സാഹചര്യത്തിൽ അറബി കടലിൽ ന്യൂനമർദ സാധ്യതയും നിലനിൽക്കുന്നുണ്ട്. ഇത് തീവ്ര ന്യൂനമർദമായി ശക്തി പ്രാപിക്കും.അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷം എത്തിച്ചേരാന്‍ സാധ്യതയെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. തെക്കന്‍ കര്‍ണാടയ്ക്ക് മുകളിലായി ചക്രവാത ചുഴി നിലനില്‍ക്കുന്നുണ്ട്. നാളെ ന്യൂനമര്‍ദ്ദമായി രൂപാന്തരം പ്രാപിച്ച് വടക്കു ദിശയില്‍ സഞ്ചരിച്ചു വീണ്ടും ശക്തി പ്രാപിക്കാന്‍ സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇതിന്റെ സ്വാധീനഫലമായി കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴയ്ക്കുള്ള സാധ്യതയാണ് നിലനില്‍ക്കുന്നതെന്നും മുന്നറിയിപ്പില്‍ പറയുന്നു.

Back To Top
onwin