Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

തിരുവനന്തപുരം: പുതിയ : പുതിയ യുഡിഎഫ് മന്ത്രിസഭയിലെ സർപ്രൈസ് എൻട്രിയായ കൊടുങ്ങല്ലൂർ എംഎൽഎ ഒ.ജെ. ജനീഷിനെ തേടി വീണ്ടുമൊരു അത്ഭുത സർപ്രൈസ്. തനിക്ക് ഔദ്യോഗികമായി അനുവദിച്ചു കിട്ടിയ കാറിന്റെ രജിസ്ട്രേഷൻ നമ്പറിലാണ് മന്ത്രിയെയും കുടുംബത്തെയും അമ്പരപ്പിച്ച ആ കൗതുകം ഒളിഞ്ഞിരിക്കുന്നത്. KL 01 CB 8308 എന്നതാണ് മന്ത്രിയുടെ പുതിയ വാഹനത്തിന്റെ നമ്പർ. ഇടതുപക്ഷത്തിന്റെ ശക്തമായ കോട്ടയായിരുന്ന കൊടുങ്ങല്ലൂരിൽ നിന്ന് ജനീഷ് എത്ര വോട്ടിന്റെ ഭൂരിപക്ഷത്തിനാണോ ജയിച്ചുകയറിയത്, അതേ സംഖ്യ തന്നെയാണ് വാഹനത്തിന്റെ നമ്പറായി യാദൃശ്ചികമായി ലഭിച്ചിരിക്കുന്നത്.8,308 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജനീഷ് ആദ്യമായി നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതും ഇപ്പോൾ അപ്രതീക്ഷിതമായി മന്ത്രിപദവിയിൽ എത്തിയതും. വാഹനം കൈപ്പറ്റിയ സമയത്ത് മന്ത്രി ഈ നമ്പർ ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ രാത്രി വീട്ടിലെത്തിയപ്പോൾ ഭാര്യയാണ് നമ്പറിലെ ഈ അപൂർവ്വ കൗതുകം അദ്ദേഹത്തിന് പറഞ്ഞു കൊടുത്തത്. ഇത് താൻ ചോദിച്ചു വാങ്ങിയ നമ്പറല്ലെന്നും തികച്ചും യാദൃശ്ചികമായി ലഭിച്ചതാണെന്നും ജനീഷ് വ്യക്തമാക്കി. ഈ നമ്പറിനെ തന്റെ വലിയൊരു ഭാഗ്യനമ്പറായാണ് കരുതുന്നതെന്നും, നാട്ടിൽ നിന്ന് നിരവധി സുഹൃത്തുക്കളും പ്രവർത്തകരും കാറിന്റെ നമ്പർ കണ്ട് സന്തോഷത്തോടെ സന്ദേശങ്ങൾ അയക്കുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.മറ്റൊരു കൗതുകം ഈ വാഹനത്തിന്റെ ബോർഡ് നമ്പറാണ്. സംസ്ഥാനത്തെ പത്താം നമ്പർ വാഹനമാണ് മന്ത്രിക്ക് അനുവദിച്ചിരിക്കുന്നത്. കായികരംഗത്തോട് ഏറെ താല്പര്യമുള്ള ഒ.ജെ. ജനീഷിന് ഈ നമ്പരും ഏറെ പ്രിയപ്പെട്ടതാണ്. സച്ചിൻ ടെണ്ടുൽക്കറുടെയും ലയണൽ മെസ്സിയുടെയും ജേഴ്സി നമ്പറായ പത്തിൽ യാത്ര ചെയ്യാൻ ആർക്കാണ് ആഗ്രഹമില്ലാത്തത് എന്നാണ് അദ്ദേഹം സന്തോഷത്തോടെ ചോദിക്കുന്നത്. ടൂറിസം വകുപ്പിൽ നിന്ന് താല്ക്കാലികമായാണ് ഈ വാഹനം ഇപ്പോൾ അനുവദിച്ചിട്ടുള്ളതെങ്കിലും, ഭൂരിപക്ഷത്തിന്റെ നമ്പർ തന്നെ ഒപ്പം കൂടിയ സ്ഥിതിക്ക് ഇനി ഈ വണ്ടി വിട്ടുകളയാൻ ഉദ്ദേശിക്കുന്നില്ലെന്ന നിലപാടിലാണ് മന്ത്രി.

Back To Top
onwin