Flash Story
ഇത്തവണ ഐഎഫ്എഫ്കെയ്ക്ക് കൂടുതല്‍ പ്രദര്‍ശനങ്ങൾ: മന്ത്രി പി.സി വിഷ്ണുനാഥ്
EPFO-യുടെ 74-ാമത് സ്ഥാപകദിനാഘോഷം നാളെ ന്യൂഡൽഹിയിൽ നടക്കും
സ്വകാര്യ ബസുകൾ വെറ്റ് ലീസിനെടുത്ത് കെഎസ്ആർടിസി സർവീസ് നടത്തും: മന്ത്രി സി.പി ജോൺ
ബി.എസ്.എൻ.എൽ./ടെലികോം പെൻഷൻകാർക്കായി ഡിജിറ്റൽ ലൈഫ് സർട്ടിഫിക്കറ്റ് പുതുക്കൽ ക്യാമ്പ്
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ ഇന്ത്യ സഖ്യത്തിന്റെ ജനകീയ കുറ്റ വിചാരണ മാറ്റിയേക്കും.
പി.എസ്.സി ക്രമക്കേടുകളിൽ യുവജനങ്ങൾക്ക് നീതി ഉറപ്പാക്കണം: രാജീവ് ചന്ദ്രശേഖർ
മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച് പാരാ ഗെയിംസ് മെഡല്‍ ജേതാവ് ആല്‍ഫിയ ജയിംസ്
എസ് കെ പൊറ്റക്കാട് എഴുതിയ “സമ്മാനം” എന്ന ചെറുകഥ “മാലിനി” എന്ന പേരിൽ ചലച്ചിത്രമാകുന്നു.
ഓൺലൈൻ ടാക്സി ഡ്രൈവർമാരുടെ വേതന വർധന ഉറപ്പാക്കും, തൊഴിൽപ്രശ്നങ്ങൾ പരിഹരിക്കാൻ കർശന നടപടി: മന്ത്രി ബിന്ദു കൃഷ്ണ

അടച്ചുപൂട്ടിയ സ്പാ ന്യൂനപക്ഷ മോര്‍ച്ച നേതാവിൻ്റേത്; ബിജെപിയിൽ കലഹം
തിരുവനന്തപുരം: തലസ്ഥാന നഗരിയിലെ സ്പര്‍ശന്‍ സ്പാ മേയര്‍ വി വി രാജേഷിന്റെ നിര്‍ദേശപ്രകാരം പരിശോധന നടത്തി അടച്ചുപൂട്ടിച്ചത് ബിജെപിക്കു തന്നെ തിരിച്ചടി. കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ ന്യൂനപക്ഷ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി ഷൈന്‍ ലാലിന്റെ അച്ഛൻ എസ് മനോഹരന്റെ പേരിലാണ് അടപ്പിച്ച സ്പായുടെ ലൈസന്‍സ്. ലൈസൻസ്‌ അച്ഛന്റെ പേരിലാണെങ്കിലും ഷൈന്‍ ലാലാണ്‌ നടത്തിപ്പുകാരൻ. ബിജെപിക്കുള്ളിലെ ഗ്രൂപ്പ്‌ പോരാണ്‌ സ്പായുടെ അടച്ചുപൂട്ടലിന്‌ പിന്നിലെന്നാണ്‌ സംസാരം.

ജോലി അഭിമുഖത്തിന് എത്തിയ യുവതിയോട് മോശമായി പെരുമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സ്പായിൽ പരിശോധന നടത്തിയതെന്നാണ് മേയർ പറഞ്ഞത്. ഇവിടെ മസാജ് ചെയ്യുന്ന ട്രെയിനർമാരുടെ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളോ ജീവനക്കാരുടെ വിവരങ്ങൾ അടങ്ങിയ രേഖയോ ലഭിച്ചിരുന്നില്ല.​

തുടർന്ന്‌ സ്പര്‍ശന്‍ സ്പായുടെ പ്രീമിയം വിഭാഗം അടച്ചു പൂട്ടി. സ്വന്തം പാർടിക്കാരന്റെ സ്പായാണ് കോർപറേഷന്റെ ആരോഗ്യ വിഭാഗം പൂട്ടിയതെന്ന് അറിഞ്ഞതോടെ വി വി രാജേഷ് വെട്ടിലായി. ഉന്നത ബിജെപി നേതാക്കളുടെ വിളിയെത്തിയപ്പോഴേക്കും സ്പായുടെ വാർത്തകളും ചിത്രങ്ങളും ചാനലുകളിലൂടെ പുറത്തുവന്നിരുന്നു.

Back To Top
onwin