Flash Story
ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മീഡിയ സെന്റര്‍ പ്രവർത്തനമാരംഭിച്ചു
ബിഎൽഒയുടെ ആത്മഹത്യ ഗൗരവമുള്ള വിഷയമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
കോഴിക്കോട് മെഡിക്കൽ കോളജിലെ ഡോക്ടറുടെ മുഖത്തടിച്ചതിന് യുവതി അറസ്റ്റിൽ
സൗദി മക്ക മദീനയിൽ ഉംറ തീർഥാടകർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് നാൽപതോളം പേർ മരിച്ചതായി റിപ്പോർട്ട്. മക്കയിൽ
ശബരിമല – സമയക്രമം
പുതിയ മേൽശാന്തിയെ ശ്രീകോവിലിനു മുന്നിലേക്ക് ആനയിക്കുന്നു
കണ്ണൂരിലെ ബിഎൽഒയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നാളെ ബി എൽ ഒ മാർ ജോലി ബഹിഷ്കരിക്കും.
മകരവിളക്ക് തീർഥാടനകാലത്തിനു തുടക്കം കുറിച്ച് ശബരീശന്റെ ക്ഷേത്രനട ഇന്ന് വൈകിട്ട് 5. 00 ന് തുറന്നു.
കെ.ജി.ഐ എം.ഒ എ മാധ്യമ വാർഡ്എം.ജി.പ്രതീഷിനും മനീഷപ്രശാന്തിനും.

തിരുവനന്തപുരം:മുനമ്പം വഖഫ് ഭൂമി തര്‍ക്കത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജസ്റ്റിസ് സി എൻ രാമചന്ദ്രൻ നായർ കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട്സമർപ്പിച്ചു.

മുനമ്പത്ത് നിന്ന് ജനങ്ങളെ മറ്റെവിടേക്കെങ്കിലും പുനരധിവസിപ്പിക്കുക അസാധ്യമാണെന്നും അവരെ മുനമ്പത്ത് നിലനിര്‍ത്തണമെന്നും ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നതായി അറിയുന്നു.

ദേശീയ തലത്തില്‍ വരെ ചര്‍ച്ച ചെയ്യപ്പെട്ട മുനമ്പം വഖഫ് ഭൂമി പ്രശ്‌നത്തില്‍ നിര്‍ണായക ശിപാര്‍ശകളാണ് സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച ജുഡീഷ്യല്‍ കമ്മീഷന്‍ മുന്നോട്ട് വെച്ചിരിക്കുന്നത്. ഹൈക്കോടതി ജസ്റ്റിസ് ആയിരുന്ന സി എന്‍ രാമചന്ദ്രൻ്റെ റിപ്പോര്‍ട്ടിലാണ് പ്രശ്‌നപരിഹാരത്തിനുള്ള ശിപാര്‍ശകള്‍. നിലവിലെ ഭൂവുടമകളെ ഇറക്കിവിടാന്‍ സാധിക്കില്ല എന്ന് 70 പേജുള്ള റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Back To Top