Flash Story
ഡൽഹി സ്ഫോടനക്കേസിലെ മുഖ്യപ്രതി ഉമർ നബിയുടെ വീട് ഇടിച്ച് നിരത്തി സുരക്ഷാ ഏജൻസികൾ
സംസ്‌കൃതി ഖത്തര്‍ പന്ത്രണ്ടാമത് സി വി ശ്രീരാമന്‍ സാഹിത്യ പുരസ്‌കാരം 2025 ജലീലിയോക്ക്
കണ്ണൂര്‍ മുന്‍ എസിപി ടികെ രത്‌നകുമാര്‍ ശ്രീകണ്ഠാപുരം നഗരസഭയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥി
ഡല്‍ഹി സ്‌ഫോടനവുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങള്‍ പുറത്ത്.
ഇത്തവണ കേരളത്തിൽ DMK യും മത്സരിക്കും
ഡൽഹി സ്ഫോടനം; ഡോ.ഉമർ മുഹമ്മദിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ചുവന്ന ഫോർഡ് ഇക്കോസ്‌പോർട്ട് കാർ കണ്ടെത്തി
ദിലീപ് ചിത്രംആരംഭിച്ചു:( D152)ജഗൻ ഷാജി കൈലാസ് സംവിധായകൻ.
ജനറൽ ആശുപത്രിയിലെ സ്പെഷ്യാലിറ്റി ക്ലിനിക്കുകളുടെ വിവരം
ആർസിസിയിൽ സൗജന്യ ഗർഭാശയഗള കാൻസർ പരിശോധന

തിരുവനന്തപുരം: സ്വകാര്യ ബസുടമകൾ ട്രാൻസ്പോർട്ട് കമീഷണറുമായി നടത്തിയ ചർച്ച പരാജയപ്പെട്ടു. ജൂലൈ എട്ടിന് സ്വകാര്യ ബസുടമകൾ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ചർച്ച നടന്നത്. എന്നാൽ ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ സ്വകാര്യ ബസ് ഉടമകൾ  പണിമുടക്കാൻ തീരുമാനിച്ചു.

ദീർഘദൂര ലിമിറ്റഡ് സ്റ്റോപ് ഉൾപ്പെടെയുള്ള പെർമിറ്റുകൾ യഥാസമയം പുതുക്കി നൽകണമെന്നും അർഹതപ്പെട്ടവർക്കു മാത്രമായി കുട്ടികളുടെ കൺസഷൻ പരിമിതപ്പെടുത്തണമെന്നും ആവശ്യപ്പെട്ടായിരുന്നു സ്വകാര്യ ബസുകൾ എട്ടിന് സൂചന പണിമുടക്ക് നടത്തുമെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് അറിയിച്ചിരുന്നത്. ബസ് വ്യവസായമേഖല നേരിടുന്ന വിവിധ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാർ തയാറാകാത്തതിൽ പ്രതിഷേധിച്ചാണ് ചൊവ്വാഴ്ച സൂചന പണിമുടക്കും 22 മുതൽ അനിശ്ചിതകാല സമരവും നടത്തുന്നതെന്ന് ഉടമകൾ പറയുന്നു.

ചർച്ച പരാജയപ്പെട്ടതിനാൽ നാളെ സൂചന പണിമുടക്ക് നടത്തുമെന്നും 22 വരെയുള്ള സമയത്തിനിടെ ചർച്ചകളിൽ പുരോഗതി ഇല്ലെങ്കിൽ അനിശ്ചിതകാല സമരം നടക്കുമെന്നും ബസുടമ സംയുക്ത സമിതി നേതാക്കൾ അറിയിച്ചു.

Back To Top