Flash Story
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി
.കെ എസ്.ആർ.ടി.സിക്ക് ബസ്: കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ സംഘവുമായി ധാരണാപത്രം ഒപ്പുവെച്ചു
സേവാ സേതു അഭിയാൻ കൗൺസിലർമാരുടെ ശില്പശാല തിരുവനന്തപുരം മരാർജി ഭവനിൽ
ഇൻ്റർനാഷണൽ സീബെഡ് അതോറിറ്റിയുടെ കീഴിൽ ഇൻ്റർനാഷണൽ ഡീപ്-സീ മാക്രോഫൗണ ടാക്സോണമി സ്കൂൾ പരിപാടിയ്ക്ക് ആതിഥേയത്വം വഹിക്കാൻ CMLRE
ക്ഷയരോഗ നിവാരണത്തിൽ ആരോഗ്യവകുപ്പിന്റെ പ്രവർത്തനം മാതൃകാപരമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
സ്കൂൾ ഭക്ഷണത്തിൽ വിഷം കലർത്താൻ ശ്രമിച്ചയാൾ പോലീസ് കാസ്റ്റഡിയിൽ.
അമിത വേഗത്തിൽ എത്തിയ കാർ നിർത്തിയിട്ടിരുന്ന ബൈക്കിൽ ഇടിച്ചു മൂന്ന് മരണം

തിരുവനന്തപുരം: പുതിയ വി.ഡി. സതീശൻ മന്ത്രിസഭയിലെ വകുപ്പുവിഭജനം പൂർത്തിയായി. മുഖ്യമന്ത്രിയായ വി.ഡി. സതീശൻ തന്നെയാണ് പൊതുഭരണം, ധനം, നിയമം, തുറമുഖം എന്നീ സുപ്രധാന വകുപ്പുകൾ കൈകാര്യം ചെയ്യുക. ഏറെ നിർണായകമായ ആഭ്യന്തരവും വിജിലൻസും രമേശ് ചെന്നിത്തലയ്ക്ക് നൽകിയപ്പോൾ, സണ്ണി ജോസഫിന് വൈദ്യുതി, പരിസ്ഥിതി വകുപ്പുകളുടെ ചുമതല ലഭിച്ചു. ആരോഗ്യവകുപ്പിനൊപ്പം ദേവസ്വം കൂടി കൈകാര്യം ചെയ്യുക കെ. മുരളീധരനായിരിക്കും. എ.പി. അനിൽകുമാർ റവന്യൂ വകുപ്പ് മന്ത്രിയാകുമ്പോൾ, പി.സി. വിഷ്ണുനാഥ് ടൂറിസം, സാംസ്കാരികം എന്നീ വകുപ്പുകൾക്ക് നേതൃത്വം നൽകും. എം. ലിജുവിന് എക്സൈസ്, സഹകരണ വകുപ്പുകളും, റോജി എം. ജോണിന് ഉന്നത വിദ്യാഭ്യാസ വകുപ്പുമാണ് ലഭിച്ചിരിക്കുന്നത്.

മറ്റു കോൺഗ്രസ് മന്ത്രിമാരിൽ ടി. സിദ്ദിഖ് കൃഷി വകുപ്പും, കെ.എ. തുളസി പിന്നാക്ക ക്ഷേമവും, ബിന്ദു കൃഷ്ണ വനിതാ-ശിശുക്ഷേമവും തൊഴിൽ വകുപ്പും, ഒ.ജെ. ജനീഷ് കായികം, യുവജനക്ഷേമം എന്നീ വകുപ്പുകളും കൈകാര്യം ചെയ്യും. ഘടകകക്ഷികളിൽ പി.കെ. കുഞ്ഞാലിക്കുട്ടിക്ക് വ്യവസായം, ഐടി വകുപ്പുകൾ ലഭിച്ചപ്പോൾ, എൻ. ഷംസുദ്ദീൻ പൊതുവിദ്യാഭ്യാസ മന്ത്രിയാകും. കെ.എം. ഷാജിക്ക് തദ്ദേശസ്വയംഭരണവും, പി.കെ. ബഷീറിന് പൊതുമരാമത്തും, വി.ഇ. അബ്ദുൾ ഗഫൂറിന് ഫിഷറീസും അനുവദിച്ചു. മോൻസ് ജോസഫ് ജലസേചന വകുപ്പും, അനൂപ് ജേക്കബ് ഭക്ഷ്യ-സിവിൽ സപ്ലൈസും, ഷിബു ബേബി ജോൺ വനം വകുപ്പും, സി.പി. ജോൺ ഗതാഗത വകുപ്പും കൈകാര്യം ചെയ്യാനാണ് അന്തിമ തീരുമാനം.

Back To Top
onwin