
അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച കേസിലെ പ്രതിയായ തമ്പാനൂർ കണ്ണേറ്റുമുക്ക് സ്വദേശി അച്ചു എന്ന് വിളിക്കുന്ന അനന്തുവാണ് തമ്പന്നൂർ പോലീസിന്റെ പിടിയിലായത്
2025 ഒക്ടോബറിൽ അയൽവാസിയുടെ വീട്ടിൽ അതിക്രമിച്ചു കയറി വീട്ടമ്മയെ ഉപദ്രവിച്ച ശേഷം ഒളിവിൽ പോയ പ്രതിയെ ഫോർട്ട് പോലീസ് അസിസ്റ്റന്റ് കമ്മീഷണർ സി. ബിനു കുമാറിന്റെ നിർദ്ദേശപ്രകാരം തമ്പാനൂർ ഇൻസ്പെക്ടർ ബിജു കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്
തമ്പാനൂർ എസ് ഐ മാരായ ബിനു മോഹൻ, ശ്രീകുമാർ, സിവിൽ പോലീസ് ഓഫീസർമാരായ സൂരജ്, സുദീപ്ത ലാൽ, തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ ശിവപ്രസാദ് എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്
പോലീസ് സംഘത്തെ കണ്ട് ഓടി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ തടഞ്ഞു നിർത്തിയപ്പോൾ ശരീരത്ത് ഒളിപ്പിച്ചിരുന്ന കത്തിയെടുത്ത് പോലീസിനെ ആക്രമിക്കാൻ ശ്രമിച്ച ടിയാനെ സാഹസികമായാണ് പോലീസ് സംഘം കീഴ്പ്പെടുത്തിയത്. കരമന പോലീസിന് നേരെ ബോംബെറിഞ്ഞ കേസിലെ പ്രതിയായ ഇയാൾ
തിരുവനന്തപുരം സിറ്റിയിലെ പേട്ട ശ്രീകാര്യം വലിയതുറ കരമന പൂജപ്പുര, തമ്പാനൂർ പോലീസ് സ്റ്റേഷനുകളിലായി നിരവധി കേസുകളിലെ പ്രതിയാണ്. പ്രതിയെ തമ്പാനൂർ പോലീസ് അറസ്റ്റ് ചെയ്തു കോടതി ഹാജരാക്കി റിമാൻഡിൽ പാർപ്പിച്ചിട്ടുള്ളതാണ്
