Flash Story
ശബരിമല വിപുലമായ മുന്നൊരുക്കങ്ങളുമായി കെഎസ്ആർടിസി
റോക്കറ്റ് റെവല്യൂഷൻ”: ലോക ബഹികാരാശ വാ​രാഘോഷത്തിന് വിഎസ്എസ്‌സിയിൽ സമാപനം
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
കനറാ ബാങ്ക് തിരുവനന്തപുരം സർക്കിൾ ഹെഡായി സന്തോഷ് വി. എസ്. ചുമതലയേറ്റു
രാഷ്‌ട്രീയ ഏകത ദിവസ്: ലഹരിക്കെതിരെ മോട്ടോർ വാഹന റാലി
എറണാകുളം റെയിൽവേ സ്റ്റേഷനിൽ 11 കിലോ കഞ്ചാവ് RPF പിടികൂടി
ബിജെപി യുടെ സേവാ ജ്യോതി യാത്ര രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്തു
റിഥം വെർച്വൽ പ്ലേറ്റ്ഫോം ഉദ്ഘാടനവും ലോഗോ പ്രകാശനവുംമന്ത്രി അഡ്വ. വി.ഇ അബ്ദുൾ ഗഫൂർ നിർവ്വഹിച്ചു
കെഎസ്ആർടിസിയുടെ കാർഗോ സർവീസിന് ഗംഭീര തുടക്കം;ആദ്യ സർവീസിൽ കൊണ്ടുപോയത് ഒരു ടൺ മൊബൈൽ ഫോണുകൾ. ചരിത്രപരമായ ചുവടുവയ്പ്പെന്ന് ഗതാഗത മന്ത്രി സി.പി ജോൺ:

തിരുവനന്തപുരം; റസിഡൻഷ്യൽ ഹോസ്റ്റലുകളിൽ താമസിച്ച് പഠനം നടത്തുന്ന കേരളത്തിലെ വന മേഖലയിലേയും, പാർശ്വ വൽകൃത സമൂഹത്തിലേയും കുട്ടികൾക്കുള്ള ഓണക്കോടി വിതരണം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേമ്പറിൽ നടന്ന പരിപാടയിൽ വെച്ച് കോട്ടൂര്‍ ഹോസ്റ്റലിലെ കുട്ടികൾക്കാണ് പൊതു വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീനാണ് ഓണക്കോടികൾ വിതരണം ചെയ്തത്.

കേരളത്തിലെ വനമേഖലകളില്‍ വസിക്കുന്നവരും പാര്‍ശ്വവല്‍കൃത സമൂഹത്തില്‍ ഉള്‍പ്പെട്ടവരുമായ കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിന്റെ ഭാഗമായി ആണ്‍കുട്ടികള്‍ക്ക് അഞ്ച് ജില്ലകളിലായി 6 റസിഡന്‍ഷ്യൽ ഹോസ്റ്റലുകളും പെണ്‍കുട്ടികള്‍ക്കായി തൃശൂര്‍ ചാലക്കുടിയില്‍ ഒരു ഹോസ്റ്റലും സമഗ്രശിക്ഷാ കേരളം നടത്തിവരുന്നത്. ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലുകളില്‍ 5 മുതല്‍ 12 വരെ ക്ലാസുകളില്‍ പഠിക്കുന്ന അന്‍പതോളം കുട്ടികള്‍ക്കും, തൃശൂര്‍ ചാലക്കുടിയില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലില്‍ 9 മുതല്‍ 12 വരെ എണ്‍പതോളം കുട്ടികള്‍ക്കുമാണ് താമസിച്ച് പഠനം നടത്താനുള്ള സൗകര്യം നിലവിലുള്ളത്. ഈ കുട്ടികള്‍ക്ക് ആവശ്യമായ പഠന സൗകര്യങ്ങള്‍ സമഗ്രശിക്ഷാ കേരളമാണ് നല്‍കി വരുന്നത്.

ഈ കുട്ടികള്‍ക്ക് 2026 ലെ ഓണത്തോടനുബന്ധിച്ച് ഓണക്കോടി നല്‍കുന്നതിനുള്ള ധനസഹായം കാനറാ ബാങ്കിന്റെ സി.എസ്.ആർ പദ്ധതിയുടെ ഭാ​ഗമായാണ് നൽകിയത്. കല്യാണ്‍ സില്‍ക്സ് ഇവർക്കാവശ്യമുള്ള ഓണക്കോടികൾ വിതരണം ചെയ്യുന്നത്. 275 ഓളം കുട്ടികള്‍ക്കാണ് ഓണക്കോടികൾ നൽകിയത്.
പൊതുവിദ്യാഭ്യാസ മുൻ സ്പെഷ്യല്‍ സെക്രട്ടറി ഡോ.ഡി.സജിത്ബാബു ഐ.എ.എസ്., സമഗ്ര ശിക്ഷാ കേരളം സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടര്‍ ഡോ.കെ.മോഹനകുമാര്‍, കാനറാ ബാങ്ക്, റീജിയണല്‍ ഹെഡ് അശോക് കുമാര്‍, കല്യാണ്‍ സില്‍ക്സ് റീജിയണല്‍ മാനേജര്‍ തുടങ്ങിയവർ പങ്കെടുത്തു.

Back To Top
onwin