Flash Story
നാഷണൽ ഗുഡ് ലാബറട്ടറി പ്രാക്ടീസസ് ശിൽപശാല’യ്ക്ക് ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ആതിഥേയത്വം വഹിച്ചു
സിഎംആർഎൽ-എക്സാലോജിക് ഇടപാടിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കുന്നതിൽ നിയമോപദേശം കാത്ത് സർക്കാർ.
കുട്ടികളുടെ ശാരീരിക- മാനസിക വളർച്ച ഉറപ്പാക്കുന്നത് ആയിരിക്കും സംസ്ഥാന ക്രഷ് നയമെന്ന് മന്ത്രി ബിന്ദു കൃഷ്ണ
അനധികൃത നിർമ്മാണം തടഞ്ഞ് നഗരസഭ:
കുട്ടികളുടെ ആരോഗ്യസംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന: മന്ത്രി ബിന്ദു കൃഷ്ണ
ഡിസ്ക്കസ് ത്രോയിൽ കണ്ണൂരിൻ്റെ ഫൈസലിന്സ്വർണം
മയക്കുമരുന്ന് ഉപയോഗത്തിനെതിരെ കേരളത്തിലെ ഏറ്റവും വലിയ സ്കൂൾതല ഫുട്ബോൾ ടൂർണമെന്റ് ‘വേണ്ട കപ്പു’മായി അലയൻസ് സർവീസസ് ഇന്ത്യ
വികസിത് ഭാരത് യങ് ലീഡേഴ്സ് ഡയലോഗ് 2027: രജിസ്ട്രേഷൻ ആരംഭിച്ചു;
അധ്യാപനത്തെ ഒരു സർഗ്ഗാത്മക പ്രവർത്തനമായി ഉയർത്തിക്കാട്ടുകയും രാഷ്ട്രനിർമ്മാണത്തിൽ സംഭാവന നൽകുന്നവരായി അധ്യാപകരെ അംഗീകരിക്കുകയും ചെയ്യുന്ന കേന്ദ്ര സഹമന്ത്രിയുടെ ലേഖനം പങ്കുവെച്ച് പ്രധാനമന്ത്രി

കലൂർ സ്റ്റേഡിയം ഹെലിപാഡ് ഗ്രൗണ്ടിലെ സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിലേക്ക് സപ്ലൈകോ സൗജന്യ യാത്ര ഒരുക്കുന്നു. രണ്ട് കെഎസ്ആർടിസി ലോഫ്ലോർ എ സി ബസ്സുകൾ ആണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. സൗജന്യ യാത്രയുടെ ഫ്ലാഗ് ഓഫ് നാളെ (ഓഗസ്റ്റ് 20) ഉച്ചയ്ക്ക് 2:30ന് വൈറ്റില ഹബ്ബിൽ ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി അനൂപ് ജേക്കബ് നിർവഹിക്കും. രാവിലെ 10 മുതൽ വൈറ്റിലയിൽ നിന്ന് തുടങ്ങി- പാലാരിവട്ടം– സപ്ലൈകോ മെഗാ ഫെയർ- കലൂർ -കടവന്ത്ര വഴി വീണ്ടും വൈറ്റിലയിൽ എത്തുന്ന വിധത്തിലാണ് സർവീസുകൾ ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുജനങ്ങൾക്ക് ഓഗസ്റ്റ് 25 വരെ ഈ യാത്രാസൗകര്യം സൗജന്യമായി ഉപയോഗിക്കാം.

കലൂർ സ്റ്റേഡിയത്തിന്റെ പിൻവശത്തുള്ള ഹെലിപാഡ് ഗ്രൗണ്ടിൽ സംഘടിപ്പിച്ചിരിക്കുന്ന സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയറിൽ നിന്ന് സാധനങ്ങൾ വാങ്ങാനെത്തുന്ന ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായ പൊതുഗതാഗത യാത്ര ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് കെഎസ്ആർടിസിയുടെ സഹകരണത്തോടെ ബസ് ഏർപ്പെടുത്തിയിരിക്കുന്നതെന്ന് മാനേജിംഗ് ഡയറക്ടർ ശ്രീ. ജയകൃഷ്ണൻ വി. എം. അറിയിച്ചു.

ഓണക്കാലത്ത് മിതമായ വിലയിൽ ഗുണമേന്മയുള്ള ഉത്പന്നങ്ങൾ ലഭ്യമാക്കുന്നതോടൊപ്പം ഉപഭോക്താക്കൾക്ക് മികച്ചതും സമഗ്രവുമായ ഷോപ്പിംഗ് അനുഭവം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് സപ്ലൈകോ ഓണം മെഗാ ട്രേഡ് ഫെയർ സംഘടിപ്പിച്ചിരിക്കുന്നത്.

സ്വകാര്യ-സർക്കാർ മേഖലകളിലെ പ്രമുഖ സ്ഥാപനങ്ങളുടെ വൈവിധ്യമാർന്ന സ്റ്റാളുകൾ കൂടി ഉൾപ്പെടുത്തിയാണ് മെഗാ ട്രേഡ് ഫെയർ ഒരുക്കിയിരിക്കുന്നത്. സപ്ലൈകോ ഉത്പന്നങ്ങൾക്കും ഓഫറുകൾക്കും പുറമെ വിവിധ ബ്രാൻഡുകളുടെയും സ്ഥാപനങ്ങളുടെയും ഉത്പന്നങ്ങളും സേവനങ്ങളും ഒരേ വേദിയിൽ പരിചയപ്പെടാനും വാങ്ങാനും ഫെയർ അവസരമൊരുക്കുന്നു.

ജർമ്മൻ ഹാങ്കർ സ്ട്രക്ചറിൽ, എയർകണ്ടീഷൻഡ് സൗകര്യമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. 4000 സ്ക്വയർ ഫീറ്റിലുള്ള സപ്ലൈകോ സ്റ്റാളിനു പുറമേ, മിൽമ, പച്ചക്കറി, തുണിത്തരങ്ങൾ, ഫുട്‍വെയറുകൾ, ഭക്ഷ്യ ഉത്പന്നങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ തുടങ്ങി വിവിധ വിഭാഗങ്ങളിലുള്ള ഉൽപ്പന്നങ്ങളുടെ സ്റ്റാളുകളാണ് മെഗാ ട്രേഡ് ഫെയറിൽ ഒരുക്കിയിട്ടുണ്ട് . വി കെ സി, ക്രേസ് ബിസ്ക്കറ്റ്, സാൻറാ മോണിക്ക, മാതൃഭൂമി ബുക്സ്, മിൽമ, ഹിമാലയ തുടങ്ങിയ സ്റ്റാളുകളും സപ്ലൈകോയുടെ വില്പനശാലയ്ക്ക് പുറമേ സജ്ജീകരിച്ചിട്ടുണ്ട്. :

ഓണസദ്യയ്ക്ക് ആവശ്യമായ പ്രധാന ഭക്ഷ്യ വസ്തുക്കളും ബ്രാൻഡഡ് ഉൽപ്പന്നങ്ങളും ഉൾപ്പെടുത്തി 1000, 1500, 2000 രൂപയുടെ പ്രത്യേക ഗിഫ്റ്റ് കിറ്റുകളും സപ്ലൈകോ പുറത്തിറക്കുന്നുണ്ട്.

ഇതിനുപുറമേ, സപ്ലൈകോ ഓണം ഗിഫ്റ്റ് കാർഡുകളും പുറത്തിറക്കുന്നുണ്ട്. 500, 1000 രൂപയുടെ മൂല്യമുള്ള ഈ കാർഡുകൾ ഉപയോഗിച്ച് സപ്ലൈകോ ഔട്ട്ലെറ്റിൽ നിന്ന് ആവശ്യമായ ഉൽപ്പന്നങ്ങൾ വാങ്ങാം

1500 രൂപയുടെ സബ്സിഡിയിതര സാധനങ്ങൾ വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും ഓണക്കാലത്ത് 100 രൂപയുടെ മൂല്യമുള്ള ഒരു കൂപ്പൺ സപ്ലൈകോ സമ്മാനമായി നൽകും. സെപ്റ്റംബർ ഒന്നു മുതൽ ഒക്ടോബർ 31 വരെ ആയിരമോ അതിൽ കൂടുതലോ വിലയ്ക്ക് സപ്ലൈകോയിൽ നിന്നും സബ്സിഡിയിതര സാധനം വാങ്ങുമ്പോൾ ഈ കൂപ്പൺ റിഡീം ചെയ്യാം.

കൂടാതെ 1000 രൂപയുടെ ഓരോ പർച്ചേസിനും ഉപഭോക്താവിന് ഒരു സമ്മാനകൂപ്പൺ നൽകും. ഓണത്തിന് ശേഷം നറുക്കെടുപ്പിലൂടെ വിജയികൾക്ക് മെഗാ സമ്മാനം നൽകും.
നറുക്കെടുപ്പ് വിജയിക്ക് ഹീറോ മാവെറിക്ക് മോട്ടോർ സൈക്കിൾ, രണ്ടാം സ്ഥാനം രണ്ടു പേർക്ക് അര പവൻ സ്വർണ നാണയംവീതം , മൂന്നാം സ്ഥാനം മൂന്നു വാഷിങ് മെഷിനുകൾ, ജില്ലാ തല വിജയികൾക്ക് സ്മാർട്ട് ഫോണുകൾ, എല്ലാ വില്പനശാലകളിലും നറുക്കെടുപ്പിലൂടെ വിജയികൾക്ക് സമ്മാനങ്ങൾ എന്നിങ്ങനെ വിവിധ സമ്മാന പദ്ധതികൾ സപ്ലൈകോ ഇത്തവണ ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ട്

Back To Top
onwin