Flash Story
നവംബർ ഒന്ന് മുതൽസപ്ലൈ‌കോയിൽവനിതാഉപഭോക്താക്കൾക്ക്ആനുകൂല്യം
അടുത്ത 5 ദിവസം സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്
ശബരിമല സ്വര്‍ണ്ണക്കൊള്ള : മുരാരി ബാബു അടക്കമുള്ളവരെ ചോദ്യം ചെയ്യും;
ചെന്താമരക്ക് ഇരട്ട ജീവപര്യന്തം തടവ്, പ്രതി മാനസാന്തരപ്പെടുമെന്ന് പ്രതീക്ഷയില്ല, സാക്ഷികള്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് കോടതി
കെപിസിസി പുനസംഘടനയില്‍ തര്‍ക്കം രൂക്ഷം :കെ മുരളീധരനും, കെ സുധാകരനും അതൃപ്തി
കെ എസ് ആർ ടി സി പെൻഷൻകാർ പ്രക്ഷോഭ  സമരത്തിലേക്ക് :
പ്രസാദ് ഇ ഡി ശബരിമല മേല്‍ശാന്തി; എം ജി മനു നമ്പൂതിരി മാളികപ്പുറം മേല്‍ശാന്തി
3 ആശുപത്രികൾക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
ഹിജാബ് വിവാദം: സെൻ്റ് റീത്താസ് സ്കൂളിന് തിരിച്ചടി; വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ഉത്തരവിന് സ്റ്റേ ഇല്ല

തിരുവനന്തപുരം പാറശാല എസ്എച്ച്ഒ ഓടിച്ച വാഹനം ഇടിച്ച് വയോധികന്‍ മരിച്ച കേസില്‍ സസ്‌പെന്‍ഷന് ശിപാര്‍ശ ചെയ്ത് റൂറല്‍ എസ്പി. എസ്എച്ച്ഒ അനില്‍കുമാറിനെ സസ്‌പെന്‍ഡ് ചെയ്യാനാണ് ശിപാര്‍ശ. റൂറല്‍ എസ്പി ദക്ഷിണ മേഖലാ ഐജിക്ക് റിപ്പോര്‍ട്ട് നല്‍കി.കഴിഞ്ഞ സെപ്റ്റംബര്‍ 7 ന് പുലര്‍ച്ചെ 4നും 5നുമിടിയിലാണ് കിളിമാനൂരില്‍ അജ്ഞാത വാഹനമിടിച്ച് കൂലിപ്പണിക്കാരനായ മധ്യവയസ്‌കന്‍ രാജന്‍ മരിച്ചത്. അമിത വേഗത്തില്‍ അലക്ഷ്യമായി ഓടിച്ച വാഹനം രാജനെ ഇടിപ്പിച്ചു തെറിപ്പിച്ച ശേഷം നിര്‍ത്താതെ പോയി എന്നായിരുന്നു കിളിമാനൂര്‍ പൊലീസിന്റെ പ്രാഥമിക റിപ്പോര്‍ട്ട്. പിന്നീട് സിസിടിവി കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ ദിവസങ്ങള്‍ കഴിഞ്ഞാണ് വാഹനം പാറശാല എസ്എച്ച്ഒ അനില്‍കുമാറിന്റേതെന്ന് തിരിച്ചറിഞ്ഞത്.

തന്റെ വാഹനമാണ് ഇടിച്ചതെന്നും ഇടിയേറ്റ് വീണയാള്‍ എഴുന്നേല്‍ക്കുന്നത് കണ്ടുവെന്നും അതുകൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നുമാണ് അനില്‍കുമാര്‍ മൊഴി നല്‍കിയത്. വാഹനം ഓടിച്ചത് എസ്എച്ച്ഒ തന്നെയെന്ന് സ്ഥിരീകരിക്കുന്ന തിരുവല്ലം ടോള്‍ പ്ലാസയിലെ ദൃശ്യങ്ങളും ട്വന്റിഫോറിനു ലഭിച്ചു.വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.

അതേസമയം, നീതി വേണമെന്ന് മരിച്ച രാജന്റെ സഹോദരി ബേബി ആവശ്യപ്പെട്ടു. ആശുപത്രിയിലെത്തിക്കാനുള്ള മര്യാദ പോലും കാണിച്ചില്ല. പാവങ്ങളായതിനാല്‍ അധികൃതര്‍ അവഗണിക്കുന്നതായും ആരോപിച്ചു.

Back To Top