Flash Story
അജിത്കുമാറിനും ബി അശോകിനും സ്ഥാനചലനം
കേരളത്തിൽ പാചകവാതക പ്രതിസന്ധി പരിഹരിക്കാൻ നടപടികളുമായി സർക്കാർ
തലയുയർത്തി നിൽക്കും, കണ്ണൂർ എൻ്റെ ഹൃദയരക്തം : വൈകാരിക കുറിപ്പുമായി സുധാകരൻ;
റേഷൻ കാർഡിൽ വ്യാജമായി പേരുചേർത്തു; ശ്രീനാദേവി കുഞ്ഞമ്മയുടെ റേഷൻ കാർഡ് താലൂക്ക് സപ്ലൈ ഓഫീസർ റദ്ദാക്കി
സെറ്റല്ലേ… നമ്മളീ യാത്ര തുടരും, എൽഡിഎഫ് പ്രചാരണ വീഡിയോയിൽ ഭാവന
തിരഞ്ഞെടുപ്പ് ചൂടിലേക്ക് കേരളം; പ്രധാനമന്ത്രി നരേന്ദ്ര മോദി മാർച്ച് 11-ന് കൊച്ചിയിലെത്തും
ലെബനനിലെ വീടുകൾക്ക് മുകളിൽ വെളുത്ത ഫോസ്ഫറസ് പ്രയോഗിച്ച് ഇസ്രായേൽ
സഞ്ജുവിന് ഔദ്യോഗിക സ്വീകരണം നൽകി ആദരിക്കാൻ സംസ്ഥാന സർക്കാർ
പെരുമ്പളം പാലം, വെള്ളം കയറാത്ത എസി റോഡ്, ചെല്ലാനം ടെട്രാപോഡ്; മൂന്നും യാഥാര്‍ഥ്യമാക്കിയത് ഊരാളുങ്കൽ

നെയ്യാറ്റിൻകര : 30 വർഷം ഒളിവിൽ കഴിഞ്ഞ
കൊലക്കേസ് പ്രതിയെ പിടികൂടി. കന്യാകുമാരി , വേൽകിളമ്പി , സ്വദേശി രാജപ്പൻ 50 നെ
യാണ് പോലീസ് അറസ്റ്റ് ചെയ്തത്.

30 വർഷം മുമ്പ് ധനുവച്ചപുരം സ്വദേശി പ്രസാദിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ ജാമ്യം എടുത്ത ശേഷം മൂവാറ്റുപുഴയിൽ മറ്റൊരു പേരിൽ 15 വർഷത്തോളം ഒളിവിൽ താമസിക്കുകയായിരുന്നു . പ്രതി പോലീസ് പുറകെ വരുന്നുണ്ടെന്ന് മണത്തിറഞ്ഞ രാജപ്പൻ വീണ്ടും പേരുമാറ്റി പല സ്ഥലങ്ങളിലായി ഒളിവിൽ താമസിക്കുകയായിരുന്നു. കഴിഞ്ഞദിവസം തക്കലയ്ക്ക് സമീപം വേൽകിളമ്പി എന്നാ സ്ഥലത്തുനിന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. ജാമ്യത്തിൽ ഇറങ്ങിയ പ്രതി മൂവാറ്റപ്പുഴയ്ക്ക് സമീപം മറ്റൊരു പേരിൽ വർഷങ്ങളോളം റബ്ബർ ടാപ്പിംഗ് തൊഴിലാളിയായി നടക്കുകായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

നെയ്യാറ്റിൻകര ഡി.വൈ എസ് പി യുടെ നേതൃത്വത്തിൽ പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. പാറശാല സി ഐ സജി എസ് എസ് , എസ് ഐ ദീപു, സിപിഒ സാജൻ, ഷാജൻ , അഭിലാഷ് തുടങ്ങിയ സ്പെഷ്യൽ സ്ക്വാഡ് ആണ് പ്രതി അറസ്റ്റ് ചെയ്തത്.

Back To Top