Flash Story
കേരള ഇനി കേരളം : ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം
സംസ്ഥാനത്തിന്റെ വികസന മുന്നേറ്റത്തിലെ നിർണായക ചുവടുവയ്പ്പിലേക്ക് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം.:ഗേറ്റ് വേ ഇന്ന് തുറക്കും
NIELIT സൈബര്‍ കുഷ്തി 2026-ന് തുടക്കം കുറിച്ചു; സൈബര്‍ സുരക്ഷാ മേഖലയില്‍ കണ്ടെത്തലിന്റെ വേഗതയേക്കാള്‍ കൃത്യമായ വിലയിരുത്തല്‍ ശേഷിക്ക് പ്രാധാന്യം നല്‍കുന്ന ദേശീയ സൈബര്‍ സുരക്ഷാ-എഐ ഹാക്കത്തോണ്‍
തിരുവനന്തപുരത്ത് ഫർണിച്ചർ കടയിൽ വൻ തീപ്പിടുത്തം
അരിവില കൂടുകയാണെങ്കിൽ 25,000 മെട്രിക് അരി കൂടി വിപണിയിൽ എത്തിക്കും. സിവിൽ സപ്ലൈ മന്ത്രി അനൂപ് ജേക്കബ്
അമേരിക്കയിലെ വിർജീനിയ സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിൽ വെടിവെപ്പ്.
പൊന്നോണം വരവായി : ഇന്ന് അത്തത്തിന് തുടക്കം
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ ദേശീയപതാക ഉയർത്തും
പി എം വിശ്വകർമ പദ്ധതിയിലെ ഗുണഭോക്താക്കൾ ഡൽഹിയിലെ ചെങ്കോട്ടയിൽ നടക്കുന്ന എൺപതാം സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ പ്രത്യേക അതിഥികൾ ആയി പങ്കെടുക്കും.

പ്രിയ ലാലേട്ടനിന്നു 65 ആം പിറന്നാൾ. താരത്തിനിന്നു വേറിട്ട സമ്മാനമൊരുക്കിയിരിക്കുകയാണ് ചിത്രകാരൻ ഡാവിഞ്ചി സുരേഷ്. ചക്ക ഉപയോഗിച്ച് കൊണ്ടുള്ള മോഹൻലാലിൻ്റെ ചിത്രമാണ് സുരേഷ് ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൻ്റെ വീഡിയോ അദ്ദേഹം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചു. ലോകത്ത് ആദ്യമായാണ് ചക്ക ഉപയോഗിച്ച് ഒരു ചിത്രമൊരുക്കുന്നതെന്നും ഡാവിഞ്ചി സുരേഷ് പറയുന്നു.

65-ാം പിറന്നാൾ ആയതിനാൽതന്നെ 65 ഇനം പ്ലാവുകളുള്ള തോട്ടത്തിന് മധ്യത്തിലാണ് ചിത്രമൊരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കമടൽ, ചക്കപ്പോള തുടങ്ങി ചക്കയുടെ വിവിധ ഭാഗങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് സുരേഷ് മോഹൻലാലിൻ്റെ മുഖം വരച്ചിരിക്കുന്നത്. ഇരുപതോളം ചക്കകളാണ് ഇതിനായി ഉപയോഗിച്ചത്. തൃശൂർ കുറുമാൽകുന്ന് വർഗീസ് തരകൻ്റെ ആയുർ ജാക്ക് ഫാമിൽ എട്ടടി വലിപ്പത്തിലാണ് ഡാവിഞ്ചി സുരേഷ് ഈ വിയ്‌മയം തീർത്തത്.

Back To Top
onwin