Flash Story
നബിദിന നേർച്ച വിതരണം: വട്ടിയൂർക്കാവ് മുസ്ലിം ജമാഅത്തിന്റെ മാതൃകാപരമായ സംരംഭം
ഡൽഹിയിൽ ശക്തമായ മഴ
വി ഡി സതീശൻ സർക്കാർ 100 ദിവസം പൂർത്തിയാക്കി
ഇന്ത്യ-കംബോഡിയ സംയുക്ത വ്യാപാരനിക്ഷേപ പ്രവര്‍ത്തക സമിതിയുടെ മൂന്നാമത് യോഗം കംബോഡിയയിലെ നോംപെന്നില്‍ ചേര്‍ന്നു
തിരുവനന്തപുരം നഗരസഭയിൽ ദീപലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം മേയർ നിർവഹിച്ചു
വിശാഖപട്ടണത്ത് ചേർന്ന ബ്രിക്സ് കായിക മന്ത്രിമാരുടെ യോഗത്തിൽ സംയുക്ത പ്രഖ്യാപനം അംഗീകരിച്ചു
കള്ളക്കടൽ ജാഗ്രത നിർദേശം-
ഭവന വായ്പാ കുടിശ്ശികയിൽ പലിശയും പിഴപ്പലിശയും പൂർണ്ണമായും ഒഴിവാക്കും: മന്ത്രി ബിന്ദു കൃഷ്ണ
ഗുരുവായൂരില്‍ ഇന്ന് വിവാഹം കഴിക്കുക 437 ജോഡി യുവതി യുവാക്കള്‍

പത്തനംതിട്ട ജില്ലാ മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്ത രാഹുലിനെ, മാവേലിക്കര ജയിലിൽ പ്രവേശിപ്പിച്ചു. പഴുതടച്ച പൊലീസ് നീക്കത്തിൽ കുരുങ്ങിയ രാഹുൽ മാങ്കൂട്ടത്തിൽ ഇനി മാവേലിക്കര സ്പെഷ്യൽ സബ് ജയിലിലെ 26/2026 നമ്പർ റിമാൻഡ് തടവുകാരൻ.
അർധരാത്രി പാലക്കാട്ടെ ഹോട്ടലിൽ നിന്ന് കസ്റ്റഡിയിലെടുത്ത രാഹുലിനെ രാവിലെ പത്തനംതിട്ട എആർ ക്യാംപിലെത്തിച്ചാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഐ ജി ജി പൂങ്കുഴലിയുടെ നേതൃത്വത്തിൽ അഞ്ച് മണിക്കൂറിലേറെ നീണ്ട ചോദ്യം ചെയ്യലിനോട് രാഹുൽ സഹകരിച്ചില്ല. ഐ ഫോണിന്റെ പാസ്‍വേർഡ് കൈമാറാൻ രാഹുൽ തയ്യാറായില്ല. സ്വതന്ത്രനായി നിന്നാലും ജയിക്കുമെന്ന് അന്വേഷണസംഘത്തോട് വെല്ലുവിളി.

ഉച്ചയോടെ ജില്ലാ മജിസ്ട്രേറ്റിന്റെ വസതിയിലാണ് രാഹുലിനെ ഹാജരാക്കിയത്. പതിനാല് ദിവസത്തേയ്ക്ക് കോടതി രാഹുലിനെ റിമാൻഡ് ചെയ്തു. കോടതി വളപ്പിലും പിന്നീട് ജയിലിലേക്ക് എത്തിക്കുമ്പോഴും രാഹുലിന് നേരെ പ്രതിഷേധങ്ങളുയർന്നു. രാഹുൽ മാങ്കൂട്ടത്തിലിന്റെ രക്തസാംപിളുകൾ ഡിഎൻഎ പരിശോധനയ്ക്കായി ശേഖരിച്ചു.

ആദ്യകേസിൽ രാഹുലിന്റെ അറസ്റ്റ് ഹൈക്കോടതി തടഞ്ഞിരുന്നു. രണ്ടാമത്തെ കേസിൽ ഈ മാസം 21 വരെ വിചാരണാകോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചു. ആദ്യകേസിൽ രാഷ്ട്രീയസ്വാധീനം ഉപയോഗിച്ച് ഒളിവിൽ പോയ രാഹുലിന് അറസ്റ്റ് ഒഴിവാക്കാൻ കഴിഞ്ഞിരുന്നു. അന്ന് ഏറെ പഴികേട്ട പൊലീസ് ഇക്കുറി ഏറെ ജാഗ്രതയോടെയാണ് നീക്കം നടത്തിയത്.

Back To Top
onwin