കരൂരില്‍ ടിവികെ റാലിയ്ക്കിടെയുണ്ടായ ദുരന്തത്തിന് പിന്നാലെ വിജയ്‌യുടെ ചെന്നൈയിലെ വീട്ടില്‍ കനത്ത സുരക്ഷ. അപകടത്തിന് പിന്നാലെ കരൂരില്‍ നിന്ന് വിജയ് തിരുച്ചിറപ്പള്ളിയിലേക്കും അവിടെ നിന്ന് ചെന്നൈ നീലംകരൈയിലെ വസിതിയിലേക്കും എത്തിയിരുന്നു. വിജയ്‌ക്കെതിരെ പ്രതിഷേധ സാധ്യതയും ആരാധകരും വരവും കണക്കിലെടുത്താണ് താരത്തിന്റെ വീടിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്. ദുരന്തത്തിന് ശേഷം ഒരു എക്‌സ് പോസ്റ്റല്ലാതെ മറ്റൊരു പ്രതികരണവും വിജയ്‌യുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. കരൂരിലെ ആശുപത്രിയില്‍ പരുക്കേറ്റവരെ സമാശ്വസിപ്പിക്കാന്‍ വിജയ് ഉള്‍പ്പെടെയുള്ള ടിവികെ നേതാക്കള്‍ എത്താത്തത് ചൂണ്ടിക്കാട്ടി ഡിവികെ ഉള്‍പ്പെടെയുള്ള പാര്‍ട്ടിക്കാര്‍ പരോക്ഷ വിമര്‍ശനം

Back To Top